0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 447
റിപ്പോർട്ട്‌ വരട്ടെ..........അതിനുമുൻപ് നമുക്ക് പലതും ചെയ്തുതീർക്കാനുണ്ട്." "സർ......" ആ സംസാരത്തിനിടയിൽ അവർ സ്റ്റേഷനിലെത്തിയിരുന്നു.ചെന്നു കയറിയ ഉടനെ തന്റെ വിശ്വസ്‌തനെ അയാൾ മുറിയിലേക്ക് വിളിപ്പിച്ചു. "എടൊ രണ്ടു കാര്യങ്ങലുണ്ട്.പെട്ടന്ന് വേണം.ഒന്ന് ആ മരിച്ചയാളുടെ കാൾ ഡീറ്റെയിൽസ് എടുക്കണം.രണ്ട് ആ അപ്പാർട്ട്മെന്റിലും പരിസരത്തുമുള്ള സകല സി സി ടി വി ദൃശ്യങ്ങളും ഉടനെ കിട്ടണം."തന്റെയരികിൽ ഉത്തരവിനായി കാത്തുനിന്ന വിശ്വസ്‌തന് ഉടനെ വേണ്ടുന്ന ജോലി എല്പിച്ചശേഷം അയാൾ വീണ്ടും ചിന്തയിലാണ്ടു. ***** സ്വന്തം വീടുണ്ടായിട്ടും ഗോവിന്ദ് ഒറ്റ രാത്രികൊണ്ട് പെരുവഴിയിലായി. സാഹചര്യം ഇങ്ങനെയായത് കൊണ്ട് അതെ അപ്പാർട്ട്മെന്റിൽ റൂം കാലി ഉണ്ടായിട്ടും കിട്ടാത്ത അവസ്ഥ.എസ് ഐ പറഞ്ഞുവെങ്കിലും സെക്രട്ടറി ഓരോ മുട്ടാന്യായങ്ങകൾ പറഞ്ഞു കൊണ്ട് അതൊഴിവാക്കി.ഒപ്പം സ്റ്റേഷൻ പരിധി വിടരുതെന്നും എപ്പോ വിളിച്ചാലും ഹാജരാകണമെന്നുമുള്ള പോലീസിന്റെ നിർദേശവും കൂടി ആയപ്പോൾ ഗോവിന്ദൻ പെട്ടു എന്ന സ്ഥിതിയിലെത്തി. അന്ന് വൈകിട്ടോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു കിട്ടിയ ബോഡി പോലീസ് സഹായത്തോടെ ഗോവിന്ദ് പൊതു സ്മശാനത്തിൽ അടക്കം ചെയ്തു.
***** ആഴ്ച്ചയൊന്നെടുത്തു രാജീവ് വീട്ടിലെത്താൻ.സാഹിലയും മക്കളും അന്ന് മുതൽ കൂടെയുണ്ട്. സഹായത്തിനായി സലീമും കൂടെയുണ്ട്.ആരോ ശത്രുക്കൾ തല്ലി പരുവപ്പെടുത്തി എന്നുമാത്രമാണ് സാഹിലയെ അറിയിച്ചത്.രണ്ടാഴ്ച്ചയെങ്കിലും ബെഡ് റസ്റ്റ്‌ വേണ്ടിവരുമെന്നാണ് ഡോക്ടറുടെ നിഗമനം.തന്റെ അസ്വസ്ഥതകളും കൊണ്ട് വീട്ടിലിരിക്കുന്ന രാജീവനെ കാണാൻ ഒരു അഥിതിയെത്തി. സാഹിലയാണ് വാതിൽ തുറന്നത്. ആളെ മനസിലാവാത്തതുകൊണ്ട് അവൾ കാര്യം തിരക്കി.എ എസ് ഐ പത്രോസ് പറഞ്ഞയച്ച ആള് ആണെന്നും രാജീവനെ കാണണം എന്നും അറിയിച്ചപ്പോൾ അയാൾക്ക് അകത്തേക്ക് ക്ഷണം കിട്ടി. രാജീവന്റെ മുറി.തന്നെ കാണാനെത്തിയ ആളെ കണ്ട് രാജീവ്‌ ഞെട്ടാതിരുന്നില്ല. അപ്പോഴേക്കും സാഹില വെള്ളവുമായി എത്തിയിരുന്നു.അതു വാങ്ങി കുടിച്ച ശേഷം.ഒരു ചെറു ചിരിയോടെ അയാൾ ഗ്ലാസ്‌ തിരികെ നൽകി.സാഹിലയോട് പോകാൻ ആംഗ്യം കാണിച്ച ശേഷം രാജീവ്‌ അയാളോട് ഡോർ ലോക്ക് ചെയ്തു വരാൻ ആവശ്യപ്പെട്ടു. കുറച്ചധികം സമയം അത് അവരുടെ മാത്രം ലോകമായിരുന്നു.ആഗതൻ തിരികെയിറങ്ങുമ്പോൾ അവർ തമ്മിൽ ധാരണയെത്തിയതിന്റെ സൂചകമായി രാജീവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു. ***** ശംഭുവിന്റെ മുറി......ദേഹത്തിനെറ്റ ക്ഷതങ്ങൾ ഭേദപ്പെട്ടു തുടങ്ങിയ സമയം.കാൽ വെള്ളയിലെറ്റ ചൂരൽ പ്രഹരത്തിന്റെ ബാക്കിപത്രം പോലെ ചുവന്നുതുടുത്ത പാടുകൾ

💬 Comments

View all comments