Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
ഇപ്പോഴും ഉണ്ട്.നിലത്ത് ചവിട്ടുമ്പോഴുള്ള നീറ്റൽ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്,എങ്കിലും സ്വയം നടക്കാൻ തുടങ്ങിയിരുന്നില്ല അവൻ.വീണ എപ്പോഴും അവനെ ചുറ്റിപ്പറ്റിത്തന്നെയുണ്ട്.
അവനെയിളക്കാൻ റൂമിനുള്ളിൽ മാത്രം സുതാര്യമായ ഗൗണുകൾ ധരിച്ചും അവന്റെ മുന്നിൽ വസ്ത്രം മാറിയും തന്റെ ശരീരഭാഗങ്ങളും
ആകാരവടിവും പ്രദർശിപ്പിച്ചുകൊണ്ട് അവളവനെ പരിചരിച്ചുപോന്നു.
ശംഭുവിന്റെ എതിർപ്പ് വകവക്കാതെ അവളവനെ സുസ്രൂഷിച്ചുകൊണ്ടിരുന്നു.
മറ്റാരെയും അവന്റെ കാര്യങ്ങൾക്ക് വീണ അടുപ്പിക്കാത്തതും സ്വയം ഒന്നും ചെയ്യാൻ കഴിയാത്തതും മൂലം നിവൃത്തിയില്ലാതെ അവനതിനോട് സഹകരിച്ചുകൊടുത്തു.
ഇടക്ക് മാധവൻ അവന്റെയടുത്തു വന്നിരിക്കും.കുറച്ചു സംസാരിക്കും.
അവന്റെ അവസ്ഥയിൽ സങ്കടമുണ്ട്,
അതിന്റെ മുതല് ബാക്കിനിക്കുന്നത് കൊടുക്കാൻ കാത്തിരിക്കുകയാണ് അയാൾ.ഒപ്പം നിലവിലെ പ്രശ്നം മുഴുവൻ പരിഹരിക്കണം."മാഷെ........
ഒരൂഹമാണ്.ഒരുറപ്പില്ല.ഗോവിന്ദനൊ രാജീവോ അല്ല ഇവിടുത്തെ പ്രശ്നം.
അവരൊക്കെ കണ്മുന്നിലുള്ള നമ്മുക്ക് അളക്കാൻ കഴിഞ്ഞിട്ടുള്ള വിരോധികളാ.പക്ഷെ ഭൈരവന്റെ വരവ്.......അവന്റെ പുറകിൽ ആരോ ഉള്ളത് പോലെ.നമ്മുക്കറിയാത്ത ഒരാൾ.ഭൈരവൻ മരിച്ചു.ഒരു പഴ്സ് കിട്ടിയതിന്റെ പേരിൽ വില്ല്യമിനെ നമ്മൾ സംശയിക്കുന്നു.പക്ഷെ അങ്ങനെ അല്ല എന്നൊരു തോന്നൽ"
"എന്താടാ ഇപ്പൊ അങ്ങനെ തോന്നാൻ?"
"വില്ല്യം ഈ നാട്ടിൽ പുതിയതാ.അതെ സമയം ഭൈരവൻ ജയിലിലും.അവര് തമ്മിൽ ഒരു ഡീൽ......എനിക്ക് തോന്നുന്നില്ല.കൂടാതെ ഇരുമ്പ് കണ്ടു എന്ന് പറയുന്നയാൾ ഒരുപക്ഷെ
ഭൈരവന്റെ യജമാനൻ ആയിരുന്നു എങ്കിലോ?അന്നയാൾ അവന്റെ മരണം ഉറപ്പിക്കാൻ വന്നതായിരുന്നു എങ്കിലോ..........?ഒന്ന് സൂക്ഷിക്കണം മാഷെ.നമ്മുക്കറിയാത്ത ഒരു ശത്രു പിന്നിലുണ്ടെന്നൊരു തോന്നൽ.""മ്മ്മ്.......തത്കാലം നീ വിശ്രമിക്ക്.
ഞാൻ നോക്കിക്കോളാം.നീ കൂടി ഉഷാറായിട്ട് വേണം അങ്ങനെ ഒരു ശത്രുവുണ്ടെങ്കിൽ
തുരത്തിയോടിക്കാൻ"
അവർക്കിടയിൽ മാത്രം ഒതുങ്ങിയ ഒരു സംഭാഷണമായിരുന്നു അത്.
അന്നും പതിവ് പോലെ വീണ മുറിയിലുണ്ട്.അലക്കിയുണങ്ങിയ തുണികൾ മടക്കുകയാണവൾ.ഒരു നേർത്ത ഗൗണിൽ തന്റെ അവയവ മുഴുപ്പുകൾ അവനായി പ്രദർശിപ്പിച്ചു കൊണ്ട് അവൾ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു.
"ഒന്ന് പോണുണ്ടൊ.......മനുഷ്യന് അല്പം സ്വസ്ഥത വേണം"
"പോവാം......പക്ഷെ സമ്മതിക്കണം."
"എന്ത്......?"
"ആ മനസില് ഞാനാണെന്ന്,സ്വന്തം പെണ്ണിങ്ങനെ തൊട്ടുരുമ്മി ഓരോന്ന് ചെയ്യുമ്പോൾ പിടിവിട്ടുപോകുന്നുണ്ട് എന്നും"
"ഓഹ്.....ഉണ്ടാരുന്ന സ്നേഹമൊക്കെ
ഒരൊറ്റ രാത്രികൊണ്ട് പോയിക്കിട്ടി.
ചൂടുവെള്ളത്തിൽ വീണ പൂച്ച വെള്ളം കണ്ടാൽ പേടിക്കും"
അലമാരയിൽ തുണി അടുക്കിവക്കുകയായിരുന്ന വീണ അവനെ ഞെട്ടിച്ചുകൊണ്ടാണ് ബെഡിലേക്ക് കയറിയിരുന്നത്.പില്ലോ
പുറകിൽ സപ്പോർട്ട് ചെയ്തു ചാരി ഇരിക്കുകയായിരുന്ന ശംഭുവിന്റെ നെഞ്ചിൽ അവളൊന്ന് തലോടി.നീണ്ട വിരലുകൾ
💬 Comments
View all comments