0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 420
രാജീവന്റെ മുഖത്ത് എന്ന് പത്രോസ് ഓർമ്മിച്ചു.കുറച്ചു നേരത്തെ നിശബ്ദതക്കുശേഷം രാജീവ്‌ പറഞ്ഞുതുടങ്ങി. "അവന്റെ ഓരോ വാക്കും നമ്മുക്ക് വിലപ്പെട്ടതായിരുന്നു.അതൊട്ട് കിട്ടിയതുമില്ല.ഇപ്പൊ കീ കൊടുത്തു വിടുമ്പോൾ കയ്യടിക്കുന്ന പാവ മാത്രമാണ് ഞാൻ" "സാറെന്താ ഉദ്ദേശിക്കുന്നത്....." "അധികാരമുണ്ട്,തെളിവുകളും. പക്ഷെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.ശരീരം നുറുങ്ങുന്ന വേദന അനുഭവിച്ചപ്പോഴും ഒരു പ്രതീക്ഷ അവശേഷിച്ചിരുന്നു.ഇപ്പൊ അതും.....
ഞാനിപ്പൊ അവരുടെ ചങ്ങലയിൽ കുരുങ്ങിക്കിടക്കുവാ പത്രോസേ. അത് പൊട്ടിച്ചെറിയണം എങ്കിലേ മാധവനെ..........." "അപ്പൊ സലിം പറഞ്ഞതിൽ വല്ല കാര്യവുമുണ്ടൊ സാറെ..?ആ ടീച്ചറ്..?" രാജീവന്റെ തല കുനിഞ്ഞു.അതിൽ നിന്നും സംഭവിച്ചതിന്റെ ഏകദേശ രൂപം പത്രോസ് ഊഹിച്ചെടുത്തു. സലിം രാജീവനെ ഒന്ന് രൂക്ഷമായി നോക്കുക മാത്രം ചെയ്തു.അപ്പൊൾ ഒരാങ്ങളയുടെ മനസികാവസ്ഥയായിരുന്നു സലിമിന്. ഇപ്പൊൾ പൊട്ടിത്തെറിക്കും എന്ന അവസ്ഥയിലെത്തിയിരുന്ന സലിമിനെ പത്രോസ് കണ്ണുകൾ കൊണ്ട് വിലക്കി.അവിടെ നിന്നാൽ ചിലപ്പോൾ പിടിവിട്ടുപോയേക്കും എന്നതുകൊണ്ട് സലിം പുറത്തേക്ക് നടന്നു.പോകുന്ന പോക്കിൽ ഡോർ വലിച്ചടച്ചു തന്റെ ദേഷ്യം മുഴുവൻ പ്രകടിപ്പിച്ച ശേഷമാണ് പോയതും. "ആ പെണ്ണ് ഇപ്പോഴും അവരുടെ കയ്യിലാണല്ലേ?" "മ്മ്മ്മ്മ്" രാജീവ്‌ ഒന്ന് മൂളി. "സാറൊരു വിരൽ അനക്കിയാൽ തൊപ്പിപോകും.പകരം മാധവന്റെ ചൊല്പടിക്കുനിക്കുന്ന ആള് വരും. പിന്നെ എന്ത്‌ നടക്കുമെന്ന് പറയാതെ അറിയാമല്ലോ." "അതെ പത്രോസേ......ഇപ്പൊ ഞാൻ എന്തേലും ചെയ്‌താൽ കഷ്ട്ടപ്പെട്ടത് മുഴുവൻ വെള്ളത്തിൽ വരച്ച വര പോലെയാവും.കാത്തിരുന്നേ പറ്റൂ. ഒപ്പം മാധവൻ വരച്ച രേഖ ഭേദിച്ചു കടക്കണം" "സാറെ......ഇവിടെ എടുത്തുചാട്ടമല്ല വേണ്ടത്.ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് കേട്ടിട്ടില്ലെ.ഒരല്പം കാത്തിരുന്നേ പറ്റൂ.ഒപ്പം കേസ് വിട്ടുകളയാതിരിക്കുക." 'അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്' "സാറിപ്പൊ വിശ്രമിക്ക്.ഞാനൊന്ന് ശ്രമിക്കട്ടെ.ഒരു ചാൻസ് നമ്മുക്കുണ്ട്. പക്ഷെ അതിന് ആദ്യം ആ ടീച്ചറെ നമ്മുക്ക് കിട്ടണം.എങ്കിൽ മാധവൻ നമ്മുടെ കാൽച്ചുവട്ടിൽ കിടക്കും" "ഇരുമ്പിനെ മറികടന്ന് ചിത്രയെ കൂടെ നിർത്തുക എളുപ്പമാണെന്ന് തനിക്ക് തോന്നുന്നുണ്ടോ?" "നമ്മൾ പോലീസുകാര് വിചാരിച്ചാ നടക്കില്ല സാറെ.പക്ഷെ നടത്തണം, നടന്നെ പറ്റൂ.അതിനി ആരെ കൂട്ട് പിടിച്ചിട്ടായാലും ശരി." "എന്താ തന്റെ മനസ്സില്?" "ശത്രുവിന്റെ ശത്രു മിത്രം എന്നല്ലേ പ്രമാണം.ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ.നമുക്ക് അനുകൂലമാണ് തീരുമാനമെങ്കിൽ സാറിന്റെ പ്രശ്നം തീരും മാധവന്റെ പ്രശ്നങ്ങൾ തുടങ്ങുകയും ചെയ്യും." രാജീവന് പ്രതീക്ഷയുടെ നേരിയ വെളിച്ചം

💬 Comments

View all comments