Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
മനസിലാക്കിയ സമയം സലിം മുറിയിലെത്തിയിരുന്നു
വീട്ടിലായിരുന്ന സമയം സാഹിലക്ക് സഹായം ചോദിക്കാൻ സ്വന്തം ആങ്ങള മാത്രമേ ഉണ്ടായുള്ളൂ.ആദ്യം പൊട്ടിത്തെറിച്ചുവെങ്കിലും പെങ്ങളുടെ ഭാവിയെക്കരുതിയും രാജീവനെക്കുറിച്ച് കേട്ടറിവുള്ളതു കൊണ്ടും അവൻ കൂടെ നിന്നു. അന്ന് രാത്രിയ വീടിന്റെ പരിസരത്ത് അവന് വേണ്ടി കാത്തുനിക്കുകയായിരുന്നു.
സലിം മുറിയിലെത്തുമ്പോൾ സാഹില ഒരു മാക്സിയെടുത്തണിഞ്ഞിരുന്നു.
സലീമിനെ കണ്ടു പതറി പുതപ്പുചുറ്റി
നഗ്നതമറച്ച രാജീവനെ കൈകൾ പുറകിലേക്ക് പിടിച്ചു ലോക്ക് ചെയ്തു പുറത്തേക്ക് കൊണ്ടുവരുമ്പോൾ സ്വീകരിക്കാൻ സലീമിന്റെ കുറച്ചു കൂട്ടുകാർ തയ്യാറായി നിന്നിരുന്നു.
അന്ന് മുതൽ സാഹില രാജീവന്റെ ഭാര്യയുടെ പദവിയിലുണ്ട്.സ്വന്തമുള്ള രണ്ടും ബോണസ് കിട്ടിയ ഒരെണ്ണവും ചേർത്ത് മൂന്നെണ്ണം ഓടിക്കളിക്കുന്നുമുണ്ട്.എങ്കിലും
തന്റെ ചിന്നവീട്ട് സെറ്റ് അപ്പ് വീണ്ടും തുടർന്നുപൊന്നു.പക്ഷെ വീണ്ടും പണികിട്ടിയത് ഇങ്ങനെയെന്ന് മാത്രം."അവള് പെടുത്തിയതാ......ഗുളിക കഴിക്കുന്നതായി ഭാവിച്ചുകൊണ്ട് ചതിക്കുകയായിരുന്നു"രാജീവ് അടക്കം പറഞ്ഞു.
"നന്നായി.......അല്ലേൽ താനവളെ ഒഴിവാക്കി മുങ്ങിയേനെ.അന്നവൾ
തന്റെ വലയിൽ വീണു.അങ്ങനൊരു ബുദ്ധി തോന്നിയത് കൊണ്ട് അവൾ സേഫ് ആയി.അല്ലേൽ അളിയൻ ചവച്ചുതുപ്പിയ പെണ്ണുങ്ങളിൽ ഒന്ന് കൂടിയേനെ"
"അതെ........നിങ്ങളുടെ ഫാമിലി കാര്യം പറഞ്ഞു സ്വയം നാറാതെ ഇപ്പൊ സംഭവിച്ചതിനെക്കുറിച്ചു ചിന്തിക്ക്.ഇപ്പോൾ തന്നെ കാര്യം കൈവിട്ടു നിക്കുവാ"അവരുടെ തർക്കം മുറുകിയപ്പോൾ പത്രോസ് ഇടപെട്ട് പറഞ്ഞു.
"ആ ചെക്കൻ കൈവിട്ടുപോയി, അല്ലെടോ?"
"അതെ സാറെ.......ആ നേരത്ത് വിട്ടു കൊടുക്കാനെ പറ്റിയുള്ളൂ"
"അറിയാം പത്രോസേ........രാത്രിക്ക് രാത്രി അവനുവേണ്ടി പടപ്പുറപ്പാട് നടന്നുവെങ്കിൽ മാധവന്റെ രഹസ്യങ്ങളുടെ ഖനിയാണവൻ.കിട്ടും അല്ലാതെ എവിടെപ്പോവാൻ"
"ഇവിടുന്നിറങ്ങുന്നതിനെക്കുറിച്ചു തീരുമാനമായിട്ട് പോരെ?മാധവൻ ഇനി അടങ്ങിയിരിക്കും എന്ന് തോന്നുന്നുണ്ടോ സാറിന്?"
"ഇല്ല പത്രോസേ.... മാധവൻ ഇറങ്ങി.
എന്നോട് മുഖാമുഖം വരികയും ചെയ്തു.ഇനിയിതെന്റെ വാശിയാ.
ഇവിടെ തോറ്റാൽ പിന്നെ രാജീവില്ല"
"എന്നാലും സലീമേ നീ കേറി ഇറങ്ങിയിട്ടും ആ ചെക്കൻ വാ തുറന്നില്ല എന്ന് ഓർക്കുമ്പോഴാ"
പത്രോസ് പറഞ്ഞു.
അതു കേട്ട രാജീവന്റെ മുഖം വലിഞ്ഞു മുറുകി."ഇടിയൻ സലീമിന്റെ ശൗര്യം കുറഞ്ഞുതുടങ്ങി അല്ലെ പത്രോസ് സാറെ"രാജീവ് പറഞ്ഞു.അതുകേട്ട് സലീമിന്റെ തല കുനിഞ്ഞു.
"അവൻ വാ തുറക്കാത്ത സ്ഥിതിക്ക് ഇനി എന്താ സാറിന്റെ മനസ്സിൽ?"
അതു കേട്ട രാജീവിന്റെ കണ്ണിലെ അവശേഷിച്ചിരുന്ന തിളക്കവും അണയുന്നത് പത്രോസ് കണ്ടു.ശംഭു കയ്യിലായപ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നു
💬 Comments
View all comments