Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]
അടുത്തറിഞ്ഞ ഒരോ നിമിഷവും ഞാനറിയാതെ തന്നെ നിന്നെ സ്നേഹിച്ചുപോയി.അറിയില്ല അതിനെയെങ്ങനെ വിവരിക്കണം എന്നുപോലും.ഒരുപക്ഷെ എല്ലാം ഒരു നിമിത്തമാവാം.ഗോവിന്ദ് അതിനൊരു കാരണമായി എന്ന് മാത്രം."
ആ ഒരു മറുപടി മതിയായിരുന്നു അവനവളെ നെഞ്ചോടു ചേർക്കാൻ.
*****
വില്ല്യം മരിച്ചതിൽപിന്നെ കഷ്ട്ടത്തിൽ ആയത് നമ്മുടെ സെക്യൂരിറ്റിയാണ്.
സെക്രട്ടറിയുടെ നോട്ടപ്പുള്ളിയായിരുന്ന അയാളുടെ പണിപോവാൻ അധികം താമസം വേണ്ടിവന്നില്ല.പതിവുകൾ പലതും മുടങ്ങിത്തുടങ്ങി.പോക്കറ്റ് കാലി ആവുന്നതല്ലാതെ അത് നിറയാനുള്ള വഴിയൊന്നും തുറന്നുകിട്ടിയതുമില്ല.
വിഷണ്ണനായി ഒരു പകൽ സമയം റോഡിലൂടെ നടക്കവേ ഒരു ലാൻഡ് ക്രൂയിസർ അയാൾക്ക് വട്ടം വന്നു നിന്നു.
"ആരുടെ നെഞ്ചത്തോട്ടു കേറാന്ന് നോക്കി നടക്കുവാ നീ പന്ന......."
പേടിച്ചു പിന്നിലേക്ക് ചാടിയ അയാൾ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി മുരണ്ടു.പക്ഷെ അയാളെ ഞെട്ടിച്ചു കൊണ്ട് ഒരു പെണ്ണാണ് ഇറങ്ങിയതും.
"ആഹാ.....കൊള്ളാല്ലോ......ആളെ കൊല്ലാൻ ഇറങ്ങിയെക്കുവാ?വന്നു വന്ന് വഴിയിലിറങ്ങി നടക്കാൻ വയ്യ എന്ന സ്ഥിതിയായി."ആള് പെണ്ണാണെന്നറിഞ്ഞതും അയാൾ ഒന്നൂടെ ഉഷാറായി.പൈസയില്ലാതെ നിൽക്കുന്ന സമയം, ഒന്ന് പിഴിയാം എന്ന് കരുതിയ അയാൾ അവൾക്ക് നേരെ ശബ്ദമുയർത്തി.പക്ഷെ ഒരു ചെറുചിരിയോടെ അയാൾക്ക് അരികിലേക്ക് വരികയാണവൾ ചെയ്തത്.
അടുത്തെത്തിയ അവൾ അയാളുടെ തോളിൽ കൈവച്ചുകൊണ്ട് ചിരിച്ചതും അയാളൊന്നയഞ്ഞു തുടങ്ങി.
"ചേട്ടനെ എവിടെയൊക്കെ തിരക്കി.
ജോലിസ്ഥലത്തു തിരക്കിയപ്പോൾ അവിടെ വരുന്നില്ല എന്നറിഞ്ഞു.
വീട്ടിൽ ചെന്നപ്പഴോ അവിടെയുമില്ല.
തിരിച്ചു പോകുന്ന വഴിയാ കണ്ടത്.
എന്തായാലും വന്നത് വെറുതെ ആയില്ല."
"നിങ്ങൾ എന്തിനാ എന്നെ തിരഞ്ഞ്?
ആരാ നിങ്ങൾ?"അവളുടെ കൈ വിടുവിച്ചുകൊണ്ട് അയാൾ ചോദിച്ചു.
"ഞാൻ ആരെന്നുള്ളതല്ല,എന്തിന് ചേട്ടനെ തിരക്കിവന്നു എന്നതിലാണ് കാര്യം.ഒന്ന് സംസാരിക്കണം,വണ്ടി
ഉണ്ട്.എന്നിട്ട് എവിടെയാന്നു വച്ചാൽ കൊണ്ടുചെന്നാക്കാം."
"എന്തേലും ഉണ്ടേൽ ഇവിടെ വച്ചു മതി."
"ഇവിടെവച്ചു പറയാൻ കഴിയാത്തത് കൊണ്ടല്ലേ ചേട്ടാ.ഒന്ന് സഹകരിക്ക്.
ഒന്നുല്ലെലും ഞാനൊരു പെണ്ണല്ലേ?
അതും ഒറ്റക്ക്."
"ഒന്ന് പൊ കുഞ്ഞേ....കുറച്ചു ദിവസം
മുന്നേ ഇങ്ങനെയൊരു വണ്ടി വന്നു നിന്നതിന്റെ ക്ഷീണം മാറിയിട്ടില്ല.
അപ്പഴാ അടുത്തത്."
"അറിഞ്ഞു,അതിന്റെ ബാക്കിയായിട്ട് പണി പോയത് മിച്ചം.വാട്ടീസിന് പോലും കാശില്ല.വീട്ടിലും അവസ്ഥ മോശം.കുറച്ചു സമയം എനിക്ക് തന്നാൽ അത് ചേട്ടനും ഗുണമുള്ള കാര്യവാ"
"ഇപ്പൊ ഒള്ള കൊണമൊക്കെ മതി.
ഇനിയൊരു പ്രശ്നം തലയിൽ കേറ്റി
💬 Comments
View all comments