0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 446
വല്ലതും കണ്ടാൽ ഇറങ്ങി കൈകൂപ്പി നിൽക്കും.പറയുന്നത് മുഴുവൻ ഈശ്വരന്റെ കുറ്റങ്ങളും. അങ്ങനെയുള്ള ഒരുവനെക്കൊണ്ട് ശയനപ്രദക്ഷിണം പോലും നടത്തിച്ചുവെങ്കിൽ നിന്നെ സമ്മതിച്ചു മോളെ."സാവിത്രി ഗായത്രിയുടെ വാക്കുകൾ പിന്താങ്ങി. അതു കേട്ട ഗായത്രിയുടെ ഓർമ്മകൾ അല്പം പിന്നിലേക്ക് പോയി.ഗോവിന്ദും ഒത്തു കൊച്ചിക്കുള്ള യാത്രയിൽ അതുപോലെ നടന്നത് അവളുടെ മനസ്സിൽ തെളിഞ്ഞു.അതിന് ശേഷം ഇന്നാണ്,ഒത്തിരി നിർബന്ധിച്ചതിനു ശേഷമാണ് അവൻ ഈശ്വരനു മുന്നിൽ കൈകൂപ്പുന്നതെന്ന് അവൾ ഓർത്തു. "അവന് ഞാനില്ലേ അമ്മെ.പൊന്നു പോലെ നോക്കും ഞാൻ. അതുപോരെ അവന്റെ ടീച്ചർക്ക്." പെട്ടെന്നു തന്നെ ഓർമ്മകളിൽ നിന്നും പുറത്തുവന്ന വീണ പറഞ്ഞു. "ഞാൻ ഉള്ളതിന്റെയാ ഇന്ന് കണ്ടത്. ഒന്നുറങ്ങാൻ പോലും വിടാതെ ഉന്തി താഴെയിട്ടു.പിന്നെ അമ്പലത്തിൽ കൊണ്ടു ചെന്ന് ഉരുട്ടി.ഇങ്ങനെ പോയാൽ എന്നെ അധികകാലം കാണാൻ പറ്റുമെന്ന് ടീച്ചറ് കരുതണ്ട"
"കുരുത്തക്കേടു പറയുന്നോടാ പന്ന.." മാധവൻ നോക്കിയതും സാവിത്രി പറയാൻ വന്നത് വിഴുങ്ങി."നിന്നെ കൊണ്ടുപോയി ഉരുളിച്ചുവെങ്കിലേ അതുകൊണ്ട് വല്ലോം പറ്റിയാൽ ഇവള് തന്നെ നോക്കിക്കോളും.എന്റെ മോൻ അതോർത്തു ദണ്ണിക്കണ്ട." "മോളെ പൊക്കിപ്പറഞ്ഞൊണ്ടിരുന്നൊ.എന്റെ ദേഹനൊമ്പരം ഇതുവരെ മാറീട്ടില്ല." അതും പറഞ്ഞുകൊണ്ട് ശംഭു വീണയെ കടുപ്പിച്ചൊന്ന് നോക്കി. നിന്നെ ശരിയാക്കിത്തരാടി എന്നൊരു ധ്വനി അതിലുണ്ടായിരുന്നു. "വൈകിട്ട് ഒന്നുടെ ആവി പിടിച്ചാൽ അതങ്ങ് മാറിക്കോളും ചെക്കാ." അവന്റെ നോട്ടത്തിന്റെ അർത്ഥം പിടികിട്ടിയ സാവിത്രി വീണയുടെ ഒപ്പം ചേർന്നു. "ആഹ്....എന്തായാലും ചേച്ചിക്കൊരു പണിയായി."ഗായത്രി ആരോടെന്നില്ലാതെ പറഞ്ഞുനിർത്തി മാധവനും ചെറു ചിരിയോടെ എല്ലാം ആസ്വദിക്കുകയായിരുന്നു.എല്ലാരും ഒന്നിച്ചുള്ളതിന്റെ സന്തോഷം അവർ സ്നേഹിച്ചും ഭക്ഷണം വിളമ്പിയും പങ്കിട്ടപ്പോൾ മനസ്സ് നിറഞ്ഞാണ് ഉച്ചമയക്കത്തിനായി ഓരോരുത്തരും മുറിയിലേക്ക് പോയത്. "എന്തിനാടി.................എനിക്കെന്തു യോഗ്യതയുണ്ടായിട്ടാ നീയെന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നേ?" മുറിയിൽ ചെന്നുകയറിയ ഉടനെ മനസ്സിൽ നിറഞ്ഞുനിന്ന സന്തോഷത്തിൽ ശംഭുവത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. "എനിക്കൊരു ഭർത്താവുണ്ടായിരുന്നു വീട്ടുകാർ ഒരുപാട് അന്വേഷിച്ചു കണ്ടെത്തിയ ഒരാൾ.വളരെയധികം പ്രതീക്ഷയോടെ തുടങ്ങിയ ജീവിതം. പക്ഷെ ഒരിറ്റു സ്നേഹമൊ,മിനിമം പരിഗണനയോ പോലും കിട്ടിയിട്ടില്ല. കിട്ടിയത്........."അവളുടെ വാക്കുകൾ ഇടറി. "ജീവിതത്തിൽ തോറ്റുപോയെന്ന് കരുതിയ എനിക്ക് ജീവിക്കണമെന്ന കൊതി തോന്നിത്തുടങ്ങിയത് നിന്നെ കണ്ടതിന് ശേഷമാ.നീ ടീച്ചർക്ക് കൊടുക്കുന്ന സ്നേഹം,കെയറിങ്, പരിഗണന,അതൊക്കെ കണ്ടപ്പോൾ അതൊക്കെയനുഭവിച്ചു ജീവിക്കണം എന്നെനിക്കും തോന്നി. നിന്നെ

💬 Comments

View all comments