0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 445
ധൃതിവെപ്പ്.........എന്റെ ദോശയും പോയിക്കിട്ടി." അടുക്കളയിൽ നിന്നുള്ള ദോശയുടെ കരിഞ്ഞ മണം മൂക്കിലടിച്ചതും കയ്യിലിരുന്ന ചട്ടുകം കൊണ്ട് ഗായത്രിയുടെ തോളിലൊരു കൊട്ടും കൊടുത്തിട്ട് സാവിത്രി അകത്തേക്കോടി. വീട്ടിലേക്ക് തിരിച്ചുവന്നുവെങ്കിലും ശംഭു സാവിത്രിക്ക് മുഖം കൊടുത്തിരുന്നില്ല.എന്തിന് പറയുന്നു, വീണയോട് പോലും ഇഷ്ട്ടക്കേടോടെയാണ് അവൻ പെരുമാറിയത്.ആകെ മാധവനോടു മാത്രം സന്തോഷമായി സംസാരിക്കും. അതിൽ സാവിത്രിക്ക് നല്ല വിഷമവും ഉണ്ടായിരുന്നു.ശംഭു പുഞ്ചിരിയോടെ ടീച്ചറെ എന്ന് വിളിച്ചതും സാവിത്രി അടക്കിപ്പിടിച്ചു നടന്ന വീർപ്പുമുട്ടലു മുഴുവൻ ആവിപറക്കുന്നതുപോലെ അവളിൽ നിന്നും ഒഴിഞ്ഞുപോയിരുന്നു. സാവിത്രിയുടെ പിറകെ ശംഭുവും ചെന്നു.അവിടെ അടുക്കളയിൽ കരിഞ്ഞ ദോശ കല്ലിൽ നിന്നും ചിരണ്ടി മാറ്റി ബാക്കികൂടി ചുടാനുള്ള തിരക്കിലായിരുന്നു സാവിത്രി.ചെന്ന പാടെ അവളെ തിരിച്ചു നിർത്തി നെറ്റിയിൽ കുറി തൊട്ടു കൊടുക്കുകയാണ് അവനാദ്യം ചെയ്തത്."അപ്പുറെ പോയിരിക്ക് കൊച്ചെ.....ഞാൻ തീർത്തിട്ട് വരാം"
അവനിനി അവിടെ ചടഞ്ഞുകൂടി നിൽക്കുമെന്ന് തോന്നിയിട്ടാവണം സാവിത്രി പറഞ്ഞു.അപ്പോഴും സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞുതന്നെയിരുന്നു."ഇത്ര ദിവസം മിണ്ടാഞ്ഞിട്ടാരുന്നു. ഒന്ന് മിണ്ടാൻ വന്നപ്പോൾ ഇതാ സ്ഥിതി.കണ്ടില്ലേ........ഈ പെണ്ണുങ്ങള് എന്നാ ഇങ്ങനെ?"ചെറുചിരിയോടെ അവനതു പറയുമ്പോൾ അടികിട്ടും എന്നറിയിക്കുന്നത് പോലെ അവൾ ആംഗ്യം കാണിച്ചു. "എനിക്ക് വിശക്കുന്നു,അതിന് മുന്നേ ചൂടു വെള്ളത്തിലൊന്നു കുളിക്കണം" എന്നും പറഞ്ഞുകൊണ്ട് ശംഭു പുറത്തേക്ക് പോകുമ്പോൾ സാവിത്രി മനസ്സിൽ പറഞ്ഞു."തെമ്മാടി" അന്നവിടെ ദിവസങ്ങൾക്ക് ശേഷം എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞുനിന്നു.അന്ന് സ്കൂളിൽ പോലും പോകാതെ സാവിത്രിയവിടെ നിന്നു.ശംഭുവിന് വേണ്ടി സദ്യ തന്നെ ഒരുക്കാനുള്ള ഓട്ടത്തിലായിരുന്നു സാവിത്രി.അതിനിടയിൽ നാളുകൾ കൂടി ക്ഷേത്രദർശനം നടത്തിയതിന്റെ വിശേഷങ്ങൾ പങ്കുവക്കലും. കായ്കറികൾ അരിയുന്നതിനിടയിൽ തന്നെയാണ് അവരുടെ വർത്താനവും.ഊണ് മേശക്ക് ചുറ്റും ഇരുന്നാണിതെല്ലാം.അതൊക്കെ കേട്ടുകൊണ്ട് മാധവൻ ഹാളിലുണ്ട്. ചെസ്സ് ബോഡിന് മുന്നിലാണയാൾ. എതിരെ ശംഭുവും. "എന്നാലും എന്റെ ചേച്ചി.....ഇടഞ്ഞു നിന്ന ഇവനെ ഇത്ര വേഗം തളച്ചല്ലോ? എന്തായാലും അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു വന്നതിന്റെ ഐശ്വര്യം മുഖത്തുണ്ട്"ഗായത്രി പറഞ്ഞു. "ശരിയാ മോളെ........ഒത്തിരി സങ്കടം അനുഭവിച്ചതാ എന്റെ കുട്ടി.അവന്റെ മാതാപിതാക്കൾ കണ്മുന്നിലാ എരിഞ്ഞു തീർന്നത്.അതുകൊണ്ട് തന്നെ ദൈവത്തോടുപോലും ഒരു തരം ഇഷ്ട്ടക്കേടായിരുന്നു. നിർബന്ധിച്ചു വിളിച്ചാൽ പടിക്കൽ വരെ വരും. അകത്തു കയറില്ല.ആ അവനെയാ നീ.....പിന്നെ ഒരു തിരിവിന്, ഏതെങ്കിലും വഴിവക്കിൽ പ്രതിഷ്ഠ

💬 Comments

View all comments