0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 437
പറയുന്നത് കേൾക്കാനുള്ള മനസ്സ് കാണിക്കണം" "മാധവൻ എന്റെ ശത്രുവാണ്.താങ്കൾ അയാളുടെ വളർത്തുമകനാണെന്ന് പറയുന്നു.മകനെന്ന നിലയിലാണ് ഞാൻ അറിഞ്ഞിട്ടുള്ളതും.അങ്ങനെ ഒരാളുടെ വാക്കുകൾ ഞാൻ എന്തിനു കേൾക്കണം?ഒക്കെ പോട്ടേ എങ്ങനെ ഞാൻ തന്നെ വിശ്വസിക്കും?" "എന്റെ ഈ കുമ്പസാരത്തിന് എന്റെ ജീവനോളം വിലയുണ്ടിന്ന്.കൊള്ളാം അല്ലെങ്കിൽ തള്ളിക്കളയാം.എന്ത് വന്നാലും എനിക്ക് പിടിച്ചുനിന്നെ പറ്റൂ" ഗോവിന്ദ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു അവനോട് സംസാരിക്കുന്ന സമയം മുഴുവൻ രാജീവ് ഗോവിന്ദിന്റെ ശരീരഭാഷ ശ്രദ്ധിക്കുകയായിരുന്നു. പതറാതെ,തന്റെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന ഗോവിന്ദിന് പറയാനുള്ളത് കേൾക്കാൻ തന്നെ അയാൾ തീരുമാനിച്ചു.ഇതിനിടയിൽ വാതിലിന് മറയിൽ നിന്നുകൊണ്ട് എത്തിനോക്കിയ ഭാര്യയോട് അകത്തുപോകുവാൻ ആംഗ്യം കാണിച്ചശേഷം ഗോവിന്ദിനേയും കൂട്ടി തന്റെ ഓഫീസ് മുറിയിലേക്കിരുന്നു. "ഇനി പറയ്‌ തനിക്കെന്താ പറയാൻ ഉള്ളത്?അതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനം?" "മാധവന്റെ അടുത്തുവരെയെത്തി നിങ്ങൾ.പക്ഷെ അവൻ വാ തുറന്നില്ല കൂടാതെ മാധവൻ നിങ്ങളെ സമർത്ഥമായി പൂട്ടുകയും ചെയ്തു." "മ്മ്മ്മ് ശരിയാണ്,ഈ അവസ്ഥയിൽ എന്നെ എങ്ങനെ നിങ്ങൾക്ക് സഹായിക്കാൻ കഴിയും." "അത്ര വലുതല്ല സർ.....ഒരു ചെറിയ വിവരം നൽകാൻ സാധിക്കും.അത് ഏത്രകണ്ട് പ്രയോജനപ്പെടും എന്ന് എനിക്കറിയില്ല.വേണ്ടവിധം ഉപയോഗിച്ചാൽ മാധവന്റെ പൂട്ട് പൊട്ടിക്കാം." "എന്താണത്?" "സർ അന്വേഷിച്ചു പകുതിവഴിയിൽ നിൽക്കുന്ന കേസിനെക്കുറിച്ച് തന്നെ. ഭൈരവൻ..........അവൻ വെട്ടുകൊണ്ട് വീണത് എവിടെയാണെന്ന് എനിക്ക് അറിയാം."
അതുകേട്ട് രാജീവന്റെ കണ്ണുകൾ വിടർന്നു.കൂടുതൽ അറിയാനയാൾ തിടുക്കപ്പെട്ടു.അത് മനസിലാക്കി ഗോവിന്ദ് പറഞ്ഞു തുടങ്ങി. "സർ........ഭൈരവൻ മരിക്കുന്നതിന് തലേ രാത്രി അവൻ മാധവന്റെ വീട് അക്രമിച്ചിരുന്നു.അവിടെ മാധവന്റെ മകളും എന്റെ ഭാര്യ വീണയും മാത്രം ഉള്ള സമയത്ത്.അവിടെവച്ചാവണം അയാൾക്ക് വെട്ടുകൊണ്ടതും." "ഒരു പൊരുത്തക്കേട്‌ തോന്നുന്നല്ലോ ഗോവിന്ദ്?" "തോന്നും സർ........കാര്യങ്ങൾ അങ്ങനെയാണ്.വളർത്തുമകനായ ഞാൻ ആ വീടിന് പുറത്താണിപ്പോൾ. എന്നോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഭാര്യ ഇപ്പോഴും അവിടെ തുടരുന്നു.അവൾക്ക് അവിടുത്തെ ജോലിക്കാരനുമായി മുടിഞ്ഞ പ്രേമം. അതും വീട്ടുകാർ അറിഞ്ഞുതന്നെ. അത് ചോദ്യം ചെയ്ത എന്നെ പട്ടിയെ പോലെ എറിഞ്ഞോടിച്ചു.അപ്പോൾ മുതൽ ഞാനവരുടെ ശത്രുവായി. ഞാനും വീണയും ചേർന്ന് ഉയർത്തി എടുത്ത സ്ഥാപനത്തിൽ പോലും എനിക്ക് അവകാശമില്ലാതായി.ഒരു വിധത്തിൽ പറഞ്ഞാൽ സ്വന്തം ചോര നിൽക്കുന്നതുകൊണ്ട് അവസരം കിട്ടിയപ്പോൾ അവരെന്നെ ഒഴിവാക്കി. നേരിട്ട അപമാനത്തിന് ആദ്യം

💬 Comments

View all comments