0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 437
വീണയോടുതന്നെ പകരം വീട്ടണമെന്ന് കരുതി.അവളെയവിടെ നിന്നു കടത്താൻ തീരുമാനിച്ചു.ഒപ്പം എന്റെ കൂട്ടുകാരനും.മാധവനെ സമർത്ഥമായി കൊച്ചിയിൽ ബ്ലോക്ക്‌ ചെയ്യുവാൻ കഴിഞ്ഞു.സാവിത്രി ശംഭുവിനൊപ്പം ട്രിവാൻഡ്രത്തു നിന്ന് മടങ്ങിവരുന്ന സമയവും.അവരുടെ വരവ് വൈകിപ്പിക്കാൻ ഒരു ചെറിയ ആക്‌സിഡന്റ് പോലും പ്ലാൻ ചെയ്തു അതിനിടയിൽക്കിട്ടുന്ന ഗ്യാപ്പിൽ കാര്യം നടത്താനായിരുന്നു പദ്ധതി. പക്ഷെ അന്ന് രാത്രി ഞങ്ങളവിടെ ചെല്ലുമ്പോൾ പവർ ഇല്ലായിരുന്നു. കാറിന്റെ വെളിച്ചത്തിൽ മുൻവശം ആകെ അലങ്കോലപ്പെട്ടുകിടക്കുന്നത് കണ്ടു.മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്തെന്തൊക്കെയോ അനക്കം കേൾക്കുന്നുണ്ടായിരുന്നു.ആരെയോ തിരയുന്നതുപോലെ. കാര്യങ്ങൾ പന്തിയല്ല എന്ന് കണ്ട ഞങ്ങൾ തിരികെപ്പോന്നു.അവിടെ പൊട്ടിപ്പൊളിഞ്ഞതൊക്കെ ഒരു പകല് കൊണ്ട് പഴയ സ്ഥിതിയിലെത്തിയെന്നത് മറ്റൊരു വശം." "ഒന്നു ചോദിക്കട്ടെ ഭൈരവന് വെട്ടു കൊണ്ടത് അവിടെവച്ചാണെന്ന് എങ്ങനെ ഞാൻ ഉറപ്പിക്കും?"രാജീവ് ഇടക്ക് കയറി. "ഞാൻ അതിലേക്കാണ് വരുന്നത് സർ."ഗോവിന്ദ് പറഞ്ഞുതുടങ്ങി. "അന്നുരാത്രി ഞങ്ങൾ തിരികെ പോകുമ്പോൾ പോലീസ് ഞങ്ങളെ തടഞ്ഞു.പട്രോളിങ്ങിനിടയിലുള്ള ചെക്കിങ്.ഞങ്ങൾ മദ്യപിച്ചിരുന്നു, അതുകൊണ്ട് തന്നെ അവർ നേരെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു ബ്ലഡ്‌ ടെസ്റ്റും നടത്തി പെറ്റിയും അടപ്പിച്ചിട്ടാണ് വിട്ടത്.കാർ വഴിയിലായിരുന്നതിനാൽ തിരികെ വരേണ്ടിവന്നു.കാറെടുത്തു പോകാൻ തുടങ്ങവെയാണ് ഒരു ജീപ്പ് ഞങ്ങളെ കടന്നുപോകുന്നത് കണ്ടത്.അതിൽ ഗുണ്ടകളെന്നു തോന്നിക്കുന്ന ചിലർ.
ഒരുത്തൻ കിടന്നു നിലവിളിക്കുന്നത് കേട്ടു.അത് കാര്യമാക്കാതെ ഞങ്ങൾ വണ്ടിയെടുത്തു.കുറച്ചു മുന്നിലേക്ക് ചെന്നപ്പോൾ അവരുടെ ജീപ്പ് ബ്രേക്ക്‌ ഡൗണായി കിടക്കുന്നത് കണ്ടു. അവർ ഞങ്ങളെ തടഞ്ഞു. ഞങ്ങളുടെ വണ്ടിയിലാണ് വെട്ട് കിട്ടിയവനെ ആശുപത്രിയിലെത്തിച്ചതും.അന്ന് ഒരു സംസാരവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.മൂന്നു നാലു ദിവസം മുൻപ് അതിൽ ഒരുവനെ ബാറിൽ വച്ചുകണ്ടു.അന്ന് സഹായിച്ചതിന്റെ പരിചയമവൻ പുതുക്കി.സമയത്തു കൊണ്ട് ചെന്ന കാരണം അന്ന് വെട്ടുകിട്ടിയിരുന്ന ആള് രക്ഷപെട്ടിരുന്നു,അവന്റെ മച്ചാനോ മറ്റോ ആണ് ബാറിൽ കണ്ട കക്ഷി.അന്ന് അവന്റെ വക ചിലവ്, അതിനിടയിലാണ് ഭൈരവന്റെ കാര്യം പറയുന്നതും എവിടെവച്ചു നടന്നു എന്ന് ഞാനയുന്നതും.സ്ഥലവും ആളെയും മനസിലായെങ്കിലും ഞാൻ അറിയില്ലെന്ന് നടിച്ചു." "വീണയുടെ വെട്ടുകൊണ്ട് ഭൈരവൻ വീണു.അവളെ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയാണ് ഭൈരവന്റെ കൂട്ടാളികൾ.എന്തോ ഇതുവരെ അത് ഉണ്ടായിട്ടില്ല." രാജീവ്‌ ചോദിക്കുന്നതിന് മുന്നേ ഗോവിന്ദ് പറഞ്ഞു. "ഒന്നു ചോദിക്കട്ടെ.......വളർത്തി വലുതാക്കിയ മാധവന് എതിരെ തിരിയാനുള്ള കാരണം?" "ഒന്ന് ഞാൻ

💬 Comments

View all comments