0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]

Author : alby Read All Parts 223

ഫോൺ ശല്യപ്പെടുത്തിയ നേരം നീരസത്തോടെയാണെങ്കിലും അയാൾ അതെടുത്തു.

മറുവശം കമാലായിരുന്നു.കമാൽ പറഞ്ഞ വിഷയം കേട്ടതും വീട്ടിൽ എത്തുക എന്ന ചിന്തപോലും മറന്ന് അയാൾ വണ്ടി തിരിച്ചു.

ഒഴിഞ്ഞുകിടന്ന മാധവന്റെ ഫാക്ടറിയിൽ തന്നെയായിരുന്നു കൂടിക്കാഴ്ച്ച.സുരയാണെങ്കിൽ പുറത്തുമായിരുന്നു.കമാലിന് ഒപ്പം സലിമിനെ കണ്ട മാധവൻ ഒന്ന് പകച്ചു.

"നീ മാത്രമേയുള്ളോ,സുരയെന്തിയെ കമാലെ?"മാധവൻ ചോദിച്ചു.

"അണ്ണൻ ഒന്ന് പുറത്ത് പോയി. വരേണ്ട നേരം കഴിഞ്ഞു."കമാൽ മറുപടി നൽകി.

"നീ പറഞ്ഞത് ഉറപ്പാണോ കമാലെ?"സലിം അവിടെ നിക്കുന്നതിന്റെ ഇഷ്ട്ടക്കേട് കാണിച്ചുകൊണ്ട് തന്നെ മാധവൻ ചോദിച്ചു.

"സലിം ആണ് ഇങ്ങനെയൊരു സംശയം പറഞ്ഞത്.വീണയുടെ കാര്യമായതുകൊണ്ട് ഞാൻ വിട്ടു കളഞ്ഞതുമാണ്.പിന്നെയും ഇയാളെന്റെ പിറകെ വന്നപ്പോൾ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് തിരക്കിയതാണ് ഞാൻ. പക്ഷെ സംഗതി സത്യമാണ്.
ഇപ്പൊ ഹവാലയുടെ നിയന്ത്രണം അവളുടെ കൈകളിലാണ്.അത് അവൾക്ക് വേണ്ടി കൈകാര്യം ചെയ്യുന്നത് ഒരു ചെട്ടിയാരും."

"അപ്പോൾ അവളിലെ മാറ്റം വെറുതെയല്ല."

"അങ്ങനെ തോന്നുന്നു മാഷെ. പക്ഷെ എങ്ങനെ പ്രതിരോധിക്കും എന്നാണ്....."

"ആലോചിച്ചു തീരുമാനിക്കണം.
എന്താണവളുടെ ലക്ഷ്യമെന്നും അറിയണം."

"എന്നാലും ഒരു പ്രശനമില്ലെ മാഷെ........നമ്മുടെ ശംഭു?"

"അതെ.......നമുക്കും അവൾക്കും ഇടയിൽ ശംഭുവുണ്ടിപ്പോൾ.ഒരു ന്യൂട്രൽ എനർജി.അത് നമുക്ക് അനുകൂലമായെ പറ്റൂ.ശംഭു അറിഞ്ഞുതുടങ്ങിയാൽ പിന്നെ ഒരാൾക്കും നമ്മെ രക്ഷിക്കാൻ കഴിയില്ല."മാധവൻ പറഞ്ഞു.

"ഞാൻ ഇനി എന്താ ചെയ്യണ്ടേ?"
കമാൽ ചോദിച്ചു.

"തത്കാലം രുദ്രയെ മറക്കാം.
കുറച്ചു കാശിന്റെ പ്രശ്നമാണത്. പക്ഷെ വീണയെ ഇപ്പോൾ സൂക്ഷിച്ചേ പറ്റൂ,അല്ലെങ്കിൽ ഇറച്ചിയിൽ മണ്ണ് പറ്റും.തത്കാലം ഞാൻ റൂട്ട് മാറ്റുവാ സലിമേ,ഞാൻ ഒന്ന് സേഫ് ആവട്ടെ ആദ്യം. മാധവൻ തന്റെ ഉറച്ച തീരുമാനം അവരെയറിയിച്ചു."

തനിക്കൊരു താങ്ങാകും എന്ന് കരുതി മാധവനെയൊന്നു സന്തോഷിപ്പിക്കാൻ ഇറങ്ങിയ സലീമിന് ഓർക്കാപ്പുറത്തുള്ള അടിയായിരുന്നു അത്.ഇതിലും
ഭേദം വീണയെ വിശ്വാസത്തിൽ എടുക്കുകയായിരുന്നുവെന്നും ഒരുവേള സലീമിന് തോന്നി. അങ്ങനെ ചിന്തിച്ചുനിക്കുന്ന ആ കൂട്ടത്തിനിടയിലേക്കാണ് സുര വന്നുകയറുന്നത്.

കത്രീനക്ക് പിന്നാലെയായിരുന്നു സുര.കമാലും സുരയും കുറച്ചു ദിവസങ്ങളായി പോലീസിന്റെ നീക്കങ്ങൾക്ക് പിറകിൽ തന്നെ ആയിരുന്നു.അതിനിടയിൽ സാവിത്രിയുടെ ഫോൺ എത്തിയ ഇരുമ്പ് ആ സ്വരത്തിലെ ഭയം തിരിച്ചറിഞ്ഞു.സാവിത്രിയെ ഒരു വിധം സമാധാനിപ്പിച്ചശേഷം മാധവനെയും തിരക്കിയലഞ്ഞ സുര നിരാശയോടെ ഫാക്ടറിയിൽ ചെന്നുകയറുമ്പോൾ അവിടെ മാധവനുണ്ടായിരുന്നു.

💬 Comments

View all comments