0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 5 [Alby]

Author : alby Read All Parts 440

അമ്മേ ഞാൻ അമ്പലത്തിൽ പോയി വരാം.വണ്ടി എടുക്കുവാണെ.തുണി കഴുകിക്കൊണ്ടിരുന്ന സാവിത്രിയോടായി അവൾ പറഞ്ഞു.

പതിവില്ലാത്ത പോക്കാണല്ലോ ഇപ്പോൾ. എന്തുപറ്റി ഇങ്ങനെ തോന്നാൻ.

ജീവിതം അങ്ങാനായി അമ്മേ.നമ്മളുടെ ആഗ്രഹങ്ങൾ സാധിച്ചുകിട്ടാൻ അങ്ങേരുകൂടി കനിയണ്ടെ.ഇനി ഈശ്വരൻ തന്നെ തുണ.

ഇപ്പോഴേലും തോന്നിയല്ലോ.നന്നായി.അല്ലേലും നമുക്കിവിടെ എന്നതാ ഒരു കുറവ്.എല്ലാം നന്നായിവരും മോളെ.

ഒക്കെ ശരിയാവും അമ്മേ.അങ്ങനെ കരുതാം.എന്നാ ഞാൻ പോയി വരട്ടെ.

വീണ വണ്ടിയുമെടുത്തു യാത്ര തിരിച്ചു. അമ്പലനടയിൽ മണിമുഴക്കി മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ അവളുടെ ഉള്ളുനിറയെ ആരോടും പറയാതെ സ്വയം ഉള്ളിലൊതുക്കി നീറിയ പ്രശ്നങ്ങളായിരുന്നു.സ്വന്തം കുടുംബത്തിനുപോലും അറിയാത്ത അവളുടെ മനസ്സിന്റെ കോണിൽ താഴിട്ടുപൂട്ടിയ അവളുടെ സങ്കടങ്ങൾ ആയിരുന്നു.വിഹാഹം കഴിഞ്ഞു വർഷം അഞ്ചായി.ഒരു കുഞ്ഞില്ലാത്ത സങ്കടം അവളെ തളർത്തിയിരുന്നു.ആരും തുറന്നുചോദിക്കുന്നില്ല,അർത്ഥം വച്ചുള്ള ചില വാക്കുകൾ അവളെ മുറിപ്പെടുത്തി.തന്റെ ജീവിതം ഇങ്ങനെയാക്കിയ ഈശ്വരനോട്‌ പരിഭവിച്ചു പതിവായിരുന്ന ക്ഷേത്രദർശനം വരെ മുടക്കി.വീണ്ടും തുടങ്ങുമ്പോൾ ചിലതൊക്കെ അവൾ തീരുമാനിച്ചുറച്ചിരുന്നു.

തിരിച്ചിറങ്ങുമ്പോൾ വണ്ടിയുടെ സമീപം ആരോ ചുറ്റിത്തിരിയുന്നത് കണ്ടവൾ അങ്ങോട്ടേക്ക് ചെന്നു. അതെ ആരാ. എന്താ ഈ പരതുന്നെ.

ശംഭു തിരിഞ്ഞു നോക്കി.ചുവന്ന കരയുള്ള സെറ്റുസാരിയും മാച്ചിങ് ആയി ചുവപ്പിൽ കസവു ബോർഡറുള്ള ബ്ലൗസും ധരിച്ച ഒരു സൗന്ദര്യദാമം.വിടർത്തിയിട്ട കേശഭാരം.നെറുകയിൽ കുങ്കുമത്തിനു താഴെ അലസമായി തൊട്ട ചന്ദനക്കുറി.നല്ല ചന്ദനത്തിൽ കടഞ്ഞെടുത്തെന്ന പോലെ വടിവൊത്ത ശരീരം.അതെ നിറം. ഉയരത്തിനൊത്ത വണ്ണം ഉണ്ടെങ്കിലും ദുർമേദസ്സ് തൊട്ടുതീണ്ടാത്ത പ്രകൃതി.

അത്‌ ടീച്ചറു വന്നില്ലേ.വണ്ടി കണ്ടു നോക്കിയതാ.സാധാരണ എവിടേലും പോണേൽ ഞാനാ ഇപ്പൊ എടുക്കുന്നെ.

നീയാരുന്നോ.നീ വല്ലാതെ മാറിയല്ലോ. പെട്ടെന്ന് മനസിലായില്ല.അത്‌ പോട്ടേ വാസുവേട്ടൻ എന്തിയെ.

മാഷിന്റെ കൂടെയാ.ഇവിടെ ആളില്ലാത്തകൊണ്ട് എന്നെ കൂട്ടിയില്ല.അതുകൊണ്ട് ഞാൻ.

മ്മം.അവളൊന്നു ഇരുത്തിമൂളി. അല്ല ഉച്ചക്ക് കണ്ടതല്ലാതെ ഉണ്ണാനും കണ്ടില്ലല്ലോ.

അത്‌ വല്യചേച്ചി, മാഷില്ലാത്തകാരണം ഇവിടുത്തെ എല്ലാം നോക്കി വിവരം അറിയിക്കണം. ഇപ്പൊത്തന്നെ ഫിനാൻസ് വരെ പോയിവരുവാ. അപ്പോഴാ വണ്ടി കണ്ടത്. ഈ ഓട്ടം കാരണം കഴിപ്പു മിക്കവാറും പുറത്തൂന്നാ അത്താഴം അവിടാട്ടോ.

വീട്ടിലേക്കാണെൽ കേറിക്കോ.അത്ര ദൂരം പെട്ടെന്ന് കഴിക്കാല്ലോ.

ചേച്ചി പൊയ്ക്കോ ബൈക്കുണ്ട്.പിന്നെ ഇവിടെയടുത്തു ഒരാളെ കാണാനുണ്ട്.അല്പം വൈകും.

ശരി.ഞാൻ പോകുവാ. തിരിച്ചു പോകുമ്പോഴും വീണയുടെ മനസ്സിൽ പഴയകാലങ്ങൾ ഒടിയെത്തി.സാവിത്രിയുടെ

💬 Comments

View all comments