Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]
മതീന്ന് പറയണം" ആ ദേഷ്യത്തോടെതന്നെ സാവിത്രി മുറിയിലെക്ക് കയറി.
"അച്ഛാ"മുറിയിലേക്ക് നടക്കുമ്പോൾ വീണയുടെ സ്വരം.ഗായത്രിയും അങ്ങോട്ട് എത്തിയിരുന്നു.
എനിക്ക് അറിയാം.മോളവളെ സമാധാനിപ്പിക്കാൻ പറഞ്ഞതാന്ന്. ഒത്തിരി ഇഷ്ട്ടം ഉണ്ട് അവനോട്. അതുകൊണ്ടാ ഈ ആധി.ഞാൻ ചെല്ലട്ടെ.ഒന്ന് തണുപ്പിച്ചില്ലേൽ ഇന്ന് ഉറക്കം ഉണ്ടാവില്ല.
അവനിതുവരെയും വന്നില്ല,അല്ലെ ചേച്ചി.
മ്മ്,വിളമ്പി കാത്തിരിന്നു പാവം. അവനിത് എവിടെപ്പോയി കിടക്കുന്നു. ഒന്ന് വിളിച്ചുടെ.
അവൻ വന്നോളും ചേച്ചി.കഴിച്ചേ വരൂ താമസം ഉണ്ടേല് അതാ പതിവ്.വാ വന്നു കിടക്കാൻ നോക്ക്. ****** ലൈറ്റുകൾ അണഞ്ഞു.ഉറക്കം ഓരോരുത്തരെയായി കീഴടക്കി.ഈ സമയം ഗേറ്റിന് പുറത്ത് അല്പം അകലെയായി ഓട്ടോ വന്നുനിന്നു. അതിൽ നിന്നും അവശതയോടെ ഇറങ്ങി അവൻ "ശംഭു".
കുഞ്ഞേ അകത്തേക്ക് നിർത്താം. ഈ അവസ്ഥേല് ഒറ്റക്ക് എങ്ങനാ.
പൊക്കോളാം ചേട്ടാ.ഈ രാത്രിയിൽ അവിടുള്ളവർ ഉണർന്നാൽ നൂറ് ചോദ്യം ഉണ്ടാവും.ചേട്ടൻ വിട്ടോ.
എന്നാലും ആരാ അവരൊക്കെ.
അറിയില്ല.തല്ക്കാലം ആരും ഒന്നും അറിയണ്ട.ചേട്ടൻ ചെല്ല്.ഞാൻ വന്നു കണ്ടോളാം.
ഞാൻ പിടിക്കാം കുഞ്ഞേ.അത്രേം നടക്കാൻ.
പൊക്കോളാം ചേട്ടാ.അല്പം വേദന അത്രേ ഉള്ളു.എന്നാലും നടക്കാം. ചേട്ടൻ ആ സമയം അതുവഴി വന്നു. അതുകൊണ്ട് ഇതുവരെ എത്തി. ഞാൻ നടന്നോളാം.അധികം ഒന്നും ഇല്ലയെന്ന് മനസ്സിൽ ഒന്നുറപ്പിക്കണം. അതിനാ.ചേട്ടൻ ചെല്ല്.
അധികം തർക്കിക്കാതെ ആ ഓട്ടോ അവിടെനിന്നും ഇരുട്ടിലേക്ക് മറഞ്ഞു. ശരീരം വേദനിക്കുന്നുണ്ട് എങ്കിലും പതിയെ നടന്നു അവൻ.ക്രേപ് ബാൻഡേജ് ചുറ്റിയ വലതുകാൽ ആയാസപ്പെടാതെ നിലത്തൂന്നി അവൻ പതിയെ നടന്നു.വലതുകൈ ആം ബാഗിൽ പൊതിഞ്ഞിരുന്നു. തലയിൽ സ്റ്റിച്ചിട്ടത്തിന്റെ കെട്ടുണ്ട്. അധികം ശബ്ദം ഉണ്ടാക്കാതെ ഗേറ്റ് തുറന്ന് ഉള്ളിൽ കയറി.ആദ്യമായി ഒരു കള്ളനെപ്പോലെ പതുങ്ങി കയറുന്നു ആ
💬 Comments
View all comments