Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]
വീട്ടിലേക്ക്.ആളനക്കം കണ്ടു പാഞ്ഞുവന്ന വളർത്തുനായ അവനെ കണ്ടതും കാൽച്ചുവട്ടിൽ കിടന്ന് ഉരുണ്ടിട്ടവന്റെ സ്നേഹപ്രകടനം നടത്തി പറമ്പിലേക്ക് ഓടിമറഞ്ഞു. സാവധാനം കളപ്പുര ലക്ഷ്യമാക്കി അവൻ നടന്നു.ഉമ്മറത്തെത്തി ലൈറ്റ് തെളിയിക്കുമ്പോൾ അവിടെയുള്ള പ്ലാസ്റ്റിക് കട്ടിലിൽ ഉറങ്ങുന്നു വീണയും ഒപ്പം ഗായത്രിയും.
ലൈറ്റ് തെളിഞ്ഞതും ചെറിയൊരു അസ്വസ്ഥതയോടെ ഗായത്രി കണ്ണു തിരുമ്മി."ആ ലൈറ്റ് ഓഫ് ചെയ്യ് ചേച്ചി"അവൾ ഉറക്കത്തിൽ പറഞ്ഞു. "ഒന്ന് പോ പെണ്ണെ,വേണേൽ ഓഫ് ചെയ്തു കിടക്ക് "ഒപ്പം വീണയും പറയുന്നുണ്ട്."ഓഹ് ഈ ചേച്ചി"എന്നും പറഞ്ഞ് എണീറ്റ ഗായത്രി കാണുന്നത് ഇടതുകയ്യാൽ ലോക്ക് തുറക്കാൻ ശ്രമിക്കുന്ന ശംഭുവിനെ.തങ്ങൾ എവിടെയെന്ന് ഓർമ്മവന്ന ഗായത്രി വീണയെ കുലുക്കിവിളിച്ചു.
"എന്താടി"അല്പം നീരസത്തോടെ വീണയും എണീറ്റു.തങ്ങൾ വന്ന ഉദ്ദേശവും,ശംഭുവിന്റെ അവസ്ഥയും കണ്ട വീണ ഓടിച്ചെന്ന് അവനെ താങ്ങി.ഇതിനോടകം ഗായത്രി വാതിൽ തുറന്നിരുന്നു.പതിയെ അവനെ അകത്തെ കട്ടിലിലേക്ക് ഇരുത്തി ആകെയൊന്നു നോക്കി അവർ...
"എന്താ ഇത്,പറയാൻ. ഞങ്ങളെന്താ ഈ കാണുന്നെ."ഒരു ആക്രോശം ആയിരുന്നു ഗായത്രി.
എടീ ഒന്നടങ്ങ്.ഒന്ന് സാവകാശം ചോദിക്ക്.
കണ്ടില്ലേ ചേച്ചി ഇത്.എന്നിട്ടും ചേച്ചി..
പറ ശംഭു.എന്താ ഈ കാണുന്നെ. കണ്ടിട്ട് നിസ്സാരമല്ല.എന്നിട്ടൊന്ന് വിളിക്കുക.അതും വച്ച് രാത്രിക്ക് കേറിവന്നിരിക്കുന്നു.പതുങ്ങി,ഒരു കള്ളനെപ്പോലെ.
ഒന്നുമില്ല ചേച്ചി.ബൈക്ക് സ്കിഡ് ആയി,ഒന്നു വീണു.ഫോൺ ഉടഞ്ഞുപോയി ദാ നോക്ക്.അതാണ് വിളിക്കാഞ്ഞത്.
എടീ കേട്ടില്ലേ എത്ര നിസ്സാരമായാ ഇവൻ പറയുന്നെ.ഇത്രയൊക്കെ പറ്റീട്ട്.എന്നാ കാണിച്ചിടത്തുതന്നെ നിക്കുക.പോന്നേക്കുന്നു അവൻ ഈ നട്ടപ്പാതിരക്ക്.
ചേച്ചി കാര്യമായിട്ട് ഒന്നൂല്ല.അതാ ഇങ്ങ് പൊന്നെ.
ഒന്നുല്ലേ,അത് നീയാണോ തീരുമാനിക്കുന്നെ.നോക്ക് ചേച്ചി ദേ തലയിൽ നല്ല മുറിവുണ്ട്. കയ്യൊക്കെ നോക്കിയേ. ഒന്നൂല്ലാതെ ഇങ്ങനെ ബാൻഡേജ് ചുറ്റാനും കൈ തൂക്കിയിടാനും പറയുവൊ.നല്ല ചതവ് തട്ടിയിട്ടുണ്ട്.തലയിലെ കേട്ട്
💬 Comments
View all comments