0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Author : alby Read All Parts 698

കണ്ടിട്ട് തുന്നിക്കെട്ട് ഉണ്ടെന്നാ തോന്നണേ.

പൊട്ടലൊന്നും ഇല്ല ചേച്ചി.അല്പം ചതവുണ്ട്.തലയിൽ 6 സ്റ്റിച്ചും.ഒരു കല്ലിൽ ഇടിച്ചതാ.മസ്സിൽ ലയറിന് ചെറിയൊരു ടിയർ വീണു.അതിനാ ഈ ബാൻഡേജും ആം ബാഗും ഒക്കെ.ഒരാഴ്ച്ച റസ്റ്റ്‌ ചെയ്താ മാറും. അതാ ഇന്നുതന്നെ.കൂടാതെ ടീച്ചറ് നോക്കിയിരിക്കും.കാണാഞ്ഞാ പിന്നെ അതുമതി.

അപ്പൊ അറിയാം.ആ പാവം എത്ര ആധിപ്പെട്ടാ പോയി കിടന്നെ.നിന്നെ ഈ കോലത്തിൽ കണ്ടാൽ സഹിക്കില്ല.

അറിയാം എന്നാലും കണ്ടാൽ അല്പം സമാധാനം കിട്ടും അതാ.അഡ്മിറ്റ് ആന്നറിഞ്ഞാൽ ആധി കൂടി അങ്ങു വരും.അതൊക്കെയാ ഇന്നുതന്നെ പൊന്നെ.

"എങ്ങനെ പറ്റി നിനക്കിത്.നോക്കി ഓടിക്കാഞ്ഞിട്ടല്ലെ"വീണ അവന്റെ അടുത്തിരുന്നു.പതിയെ അവനെ തന്റെ മേത്തേക്ക് ചാരിയിരുത്തി. അവന് തടുക്കാൻ കഴിഞ്ഞില്ല."എടി ഇവനൊന്നും കഴിച്ചുകാണില്ല മുഖം കണ്ടാൽ അറിയാം.നീയാ കൊണ്ടു വന്നത് ഇത്തിരി വിളമ്പിയെ"

ദാ വരുന്നു ചേച്ചി....ഏതായാലും ഇവൻ വാങ്ങിവന്നിട്ടുണ്ട്.അല്ലേൽ അതും പണിയായെനെ.

അവന് ഭക്ഷണം കൊടുത്ത്,വാങ്ങി വന്ന മരുന്നുകൾ നോക്കി അതും കഴിപ്പിച്ചിട്ട് അവർ പോകാൻ ഇറങ്ങി. "ഞങ്ങൾ രാവിലെ വരാം.പിന്നെ ബാൻഡേജ് നാളെ വന്നിട്ട് കെട്ടിത്തരാം.നടന്നതിന്റെ അറിയാൻ ഉണ്ട്.നീരുണ്ട് കാലിന്.പൊക്കിവച്ചു തന്നെ കിടന്നോ.എന്റെ ഫോൺ നീ വച്ചോ എന്തേലും ഉണ്ടേല് ചേച്ചിയുടെ നമ്പറിൽ വിളിക്ക്.ഞങ്ങൾ ഇറങ്ങട്ടെ" ***** രാവിലെ ഓരോന്നു ചെയ്യുമ്പോഴും ഉമ്മറത്തെക്ക് നോക്കുന്നുണ്ട് സാവിത്രി.ഇടക്ക് ഫോൺ ഡയല് ചെയ്യുന്നു.കാണുന്നതിനോക്കെ കുറ്റം പറഞ്ഞ് സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് സാവിത്രി.

ഗായത്രി,അമ്മയോട് പറയണ്ടേ?????

ഇപ്പൊ വേണ്ട വൈകിട്ട് ആവട്ടെ.

കണ്ടില്ലേ,ആധികയറി വല്ലതും വരും. എനിക്കതാ പേടി.അച്ഛൻ തിരക്കി ഇറങ്ങില്ലന്ന് ആര് കണ്ടു.

ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്. ഒതുക്കത്തിൽ.പറയാം ഇല്ലേല് ശരിയാവില്ല.വാ ചേച്ചി മയത്തിലൊന്ന് പറഞ്ഞാൽ മതി.ഞാൻ പറഞ്ഞാൽ കൈവിട്ടു പോവും.

💬 Comments

View all comments