Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]
ഒരു പച്ചയായ പെണ്ണ്.അപ്പഴാ അവള് നിന്നെക്കുറിച്ച് പറയുന്നത്.നിന്റെ പാസ്റ്റ്.ഒത്തിരി വേദനിച്ചു അല്ലെ നീ. അവന്റെ കാമവെറി ആദ്യം തീർത്തത് നിന്നിൽ.അതും കേട്ടപ്പൊ ഞാൻ ഉറപ്പിച്ചു.
അത് ചേച്ചി മാത്രം തീരുമാനിച്ചാൽ പോരല്ലോ.
മോനെ ശംഭു.നിന്റെ കണ്ണ് അത് കള്ളം പറയില്ല.നീയിപ്പൊ ബലം പിടിച്ചോ.പക്ഷെ ആ കണ്ണിലെ തിരയിളക്കം ഞാൻ കണ്ടതാ. നീയെന്നെ വീഴാതെ പിടിച്ചപ്പോൾ. അന്നെന്നെ മുറിയിലാക്കിയപ്പോൾ ആ ചുണ്ടിൽ തന്ന സമ്മാനം ഒത്തിരി ഇഷ്ട്ടം തോന്നിയിട്ടാ.അന്നെനിക്ക് ഉത്തരം കിട്ടിയതാ.ഇപ്പൊ നീ കാട്ടുന്ന അവഗണന, അതിന് അധികം ആയുസ് ഉണ്ടാവില്ല.
ചേച്ചി ഒന്നോർക്കണം.ചിലപ്പോൾ എന്റെ മനസ്സൊന്നു പാളിയിരിക്കാം. വരും വരായ്കകൾ ചിന്തിച്ചുനോക്ക്. എന്നിലും അറിവുള്ള ആളല്ലേ.ഇവിടെ ചേച്ചിയുടെ വീട്ടിൽ, നാട്ടുകാർ ഇവരോടൊക്കെ എന്ത് പറയും. കുടുംബത്തിന്റെ പേര് പോകുന്ന പണിയാ.ഞാൻ കൂടെ നിക്കില്ല ഇതിന്
മ്മ്,നിന്റെ ഇഷ്ടം.പക്ഷെ ഞാൻ പിന്നോട്ടില്ല.ഇനി എന്നെ ഒരാള് തൊടുമെങ്കിൽ അത് എന്റെ മുന്നിൽ നിൽക്കുന്ന നീയാവും.എന്റെ തീരുമാനം ഉറച്ചതാണ്.വീട്ടുകാർ, എല്ലാം അറിഞ്ഞാൽ അവർ സമ്മതിക്കും.എനിക്കുറപ്പുണ്ട്.നിന്റെ ടീച്ചറാവും നിന്നോട് പറയുക.എന്റെ വീട്ടിൽ ഒരു പ്രശ്നം,അതുണ്ടാവില്ല. അത് ഞാൻ ഉറപ്പുതരുന്നു.നാട്ടുകാർ അവരല്ല നമ്മൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് പിന്നെ അവൻ ഗോവിന്ദ് അവനെ ഞാൻ ഒതുക്കും. നീയുണ്ടാവണം കൂടെ.
എന്തൊക്കെ പറഞ്ഞാലും ചിലതിൽ എനിക്ക് വിയോജിപ്പുണ്ട്.നിർബന്ധം പിടിക്കരുത്.എനിക്ക് കഴിയില്ല.
ആഹാ രണ്ടാളും ഇവിടെ നിക്കുവാ. ഞാൻ അവിടെയൊക്കെ നോക്കി. ദാ ചായ കുടിക്ക്.
ചേച്ചി,പഞ്ചസാര കിലോ 38 ആണ്. ഒന്ന് ഓർത്തുവച്ചോ.
കൂടിപ്പോയോ ചേച്ചി?
അല്പം,സാരമില്ല.അഡ്ജസ്റ്റ് ചെയ്യാം. നേരത്തെക്കാൾ നന്നാവുന്നുണ്ട്.
അല്ല ഇവിടിങ്ങനെ നിന്നാൽ മതിയോ പോവണ്ടേ രണ്ടാൾക്കും.
നീ ആദ്യം ഇത്
💬 Comments
View all comments