Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]
കുടിക്ക്.പോവാൻ ഒക്കെ ഇനിയുമുണ്ട് സമയം.അല്ലെ ചേച്ചി.
ഇനി വൈകണ്ട പെണ്ണെ.അല്ലേൽ അതിനാവും അമ്മ.അറിയാല്ലോ ഇവനെ കണ്ടില്ലേൽ ഇരുപ്പ് ഉറക്കില്ല.
അതും ശരിയാ ചേച്ചി.അമ്മേടെ ഇള്ള ക്കുട്ടി അല്ലെ.കാര്യങ്ങൾ അറിഞ്ഞത് ഇപ്പഴാന്ന് മാത്രം.
വീട് പൂട്ടിയിറങ്ങുമ്പോൾ ഗായത്രി വീണയെ ചെറുതായൊന്ന് നുള്ളി. കണ്ണുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ശംഭുവിനെ കാട്ടി അവൾ പിരികം ഉയർത്തി.
ഒരു പിടീം ഇല്ലടീ.ചെറുക്കൻ കട്ടക്ക് നിക്കുവാ.പക്ഷെ ആ മനസ്സ് ഞാൻ കീഴടക്കും.വിശ്വാമിത്രന്റെ തപസ്സ് ഇളകി,പിന്നാ ഇവൻ.നീ വാ പെണ്ണെ. ***** അവരെയും വഹിച്ചുകൊണ്ട് ആ ജാഗ്വർ മുന്നോട്ടു നീങ്ങി.സന്ധ്യയുടെ ചുവപ്പ് പടരുന്നു.പതിവുപോലെ ആ വഴിയിലൂടെയുള്ള പോക്കിൽ പഴയ റേഡിയോ ഗാനങ്ങൾ ഉയരുന്ന കടയുടെ അല്പം മാറി വഴിയരികിൽ വണ്ടിയൊതുക്കി."എന്താടാ ഇവിടെ നിർത്തിയെ?""നിങ്ങൾ ഇവിടിരുന്നോ ഞാനിപ്പൊ വരാം"ഗായത്രിയുടെ ചോദ്യത്തിനുള്ള മറുപടിയും കൊടുത്ത് അവൻ അകത്തേക്ക് കയറി.അവന്റെ പോക്കും നോക്കി നിന്ന വീണ ആ ബോർഡ് വായിച്ചു. "രാമേട്ടന്റെ അടുക്കള"
"മോളെ ഇത് അമ്മക്ക് പലഹാരം വാങ്ങാനുള്ള പോക്കാ"വീണയുടെ വാക്കുകൾ കേട്ട് പിറകോട്ട് നോക്കിയ ഗായത്രിയും ആ ബോർഡ് വായിച്ചു.
അപ്പൊ ഇതാണല്ലേ ആ സ്ഥലം. ഇവിടുത്തെ പരിപ്പുവട ആണല്ലേ അമ്മയെ കയ്യിലെടുക്കാനുള്ള മന്ത്രം. വാ ചേച്ചി,നമ്മുക്കും ചെല്ലാം അല്ലെൽ അവൻ അവന്റെ ടീച്ചർക്ക് മാത്രം വാങ്ങിക്കും.പിന്നെ കട്ടുതിന്നാൻ നിക്കണം.അല്ലേൽ അമ്മയോട് അടിയിടണം.പരിപ്പുവട തട്ടിപ്പറിച്ചതു കൊണ്ട് ആ ദോശയുടെ ഒരു കഷ്ണം തീറ്റിച്ചില്ല. മണം കേട്ടിട്ട് വെള്ളമൊലി പ്പിച്ചു നിന്നിട്ടും ങെ ഹേ.... തന്നില്ല അറിയാല്ലോ അമ്മേടെ സ്വഭാവം.
എന്നാ നീ വാ... വേറെ എന്നക്കെയാ ഒള്ളെന്നും നോക്കാം.
അവർ അകത്തുകയറുമ്പോൾ ആര് എന്ന ചോദ്യത്തോടെ
💬 Comments
View all comments