0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby]

Author : alby Read All Parts 824

എന്ന് തീരുമാനിച്ചിരുന്നു.എല്ലാം കഴിഞ്ഞ് തറവാട്ടിൽ സ്വസ്ഥം ആകണമെന്നും. പക്ഷെ അവിടുന്ന് ഇറങ്ങുമ്പോൾ അവന്റെ വാക്കുകൾ മനസ്സിനെ ഇട്ട് കുത്തിക്കൊണ്ടിരുന്നു.അവനെ വേദനിപ്പിക്കാൻ ഒരു വഴി അത്രേ ആദ്യം കണ്ടുള്ളൂ.കൂടെ നിർത്താം എന്ന് കരുതിയാ തുറന്നു പറഞ്ഞത്. എന്നിട്ടും അവൻ ഒന്നും മിണ്ടിയില്ല. എന്നോട് കാണിച്ചിരുന്ന അകൽച്ച എന്തിനെന്നുപോലും.പിന്നെ നീ എല്ലാം പറഞ്ഞില്ലേ അന്നുറപ്പിച്ചു.ഈ വീണ നിന്റെ ശംഭുന് ഉള്ളതാന്ന്.

ഓഹ് അപ്പൊ ഞാൻ ആരായി....... വെറും പൊട്ടൻ.

അതേടാ നീ വെറും പൊട്ടനാ....

"പോടീ ഫെമിനിച്ചി.ഇനി ഇവന്റെ മെക്കിട്ടു കേറിയാ വിവരം അറിയും" വീണ അവനെ തന്റെ മേലേക്ക് ചാരി ഇരുത്തി."പാവം എന്റെ ചെക്കൻ.ഒരു കാര്യോം ഇല്ലാതെ എനിക്ക് വേണ്ടി. ഈ ദേഹത്തു ഒന്ന് പോറിയാ എനിക്ക് സഹിക്കില്ല"

കണ്ടോടാ ഈ ചേച്ചിപ്പെണ്ണിന്റെ സ്നേഹം.വിട്ടുകളയല്ലെടാ.ഇളയതാ നീ,അതിലൊന്നും ഒരു ചുക്കും ഇല്ല. കൂടെ ഉണ്ടാവണം.നിന്റെ മാഷും ടീച്ചറും സമ്മതിക്കും എനിക്കുറപ്പാ.

വീട്ടിൽ അച്ഛൻ സമ്മതം മൂളി.ഏട്ടൻ സമ്മതിപ്പിച്ചു.മുന്നേ വിളിച്ചപ്പഴും ചോദിച്ചു,എന്റെ കൊച്ചെന്തിയെന്ന്.

മ്മ് പറഞ്ഞോ ആരോ വന്ന് തല്ലിട്ട് പോയിന്ന്.

മ്മ് പറഞ്ഞു.ഇതാ അവസ്ഥ എന്ന് പറഞ്ഞില്ല,ഞാൻ പറഞ്ഞില്ലേൽ അവര് വിളിക്കും.സെക്യൂരിറ്റിയുടെ കാര്യത്തിൽ അച്ഛൻ ഒരു വിട്ടുവീഴ്ച്ച ചെയ്യില്ല.

അത് നന്നായി,ഒന്നിൽ പിഴച്ചാൽ മൂന്ന് അതാ പ്രമാണം.

എന്റെ ദേവിയെ,അപ്പൊ ഒന്നുടെ ഒണ്ടല്ലെ.

ഒന്നല്ലടാ,രണ്ട്.അടി കിട്ടിയപ്പൊ പിരി വെട്ടിയാ.

എനിക്ക് തെറ്റിയിട്ടൊന്നും ഇല്ല.ഇതിപ്പ രണ്ടാമത്തെയാ.മാഷ് ഇപ്പൊ അതിന് പിറകെയാ.പറയണ്ട എന്ന് കരുതി, എന്നാലും പറഞ്ഞു എന്നെ ഉള്ളു.ഒരു കാര്യം ഇതിനി ടീച്ചർ അറിയരുത്.

കേട്ടതും വീണയുടെ മുഖം വലിഞ്ഞു മുറുകി."പറയ് ആരാ?ഇന്ന് വന്ന ആരേലും ആണോ.ആരാ നിന്നെ ഈ കോലത്തിൽ

💬 Comments

View all comments