0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 14 [Alby]

Author : alby Read All Parts 663

ബാധകം ആണ് വില്ല്യം.ഓർമ്മ വച്ചോ നിന്റെ കണക്ക് തീർക്കുന്നത് വീണയാവും. പുറത്തെന്നല്ല അകത്തുവച്ചുപോലും ഇവനെ സ്പർശിക്കില്ല നീ.ഇവനെ തൊട്ടതിന്റെ വില ചോദിക്കുന്നത് ഞാനാവും.

അത്രക്ക് വേണോ മോളെ.

ദേ നിൽക്കുന്നു നോക്കുകുത്തി പോലെ.കൊണ്ട് ചെന്ന് വല്ലിടത്തും വക്ക്.ഇതുപോരെ ഉദാഹരണം.ഭാഗ്യം ശ്വാസമുണ്ട്.

ഇപ്പൊ പോകുന്നു.പക്ഷെ നീ എന്നെ തേടി വരും,വരുത്തിക്കും ഞാൻ.

അതിന് പുളിക്കും നീ.ഇതിപ്പൊ എന്റെ പെണ്ണാ.നിന്റെയീ നാവിന് അരിഞ്ഞു തള്ളുകയാണ് വേണ്ടത്. ചെയ്യാൻ മടിയുണ്ടായിട്ടോ കഴിയാഞ്ഞിട്ടോ അല്ല.അഥിതിയാണ് നീ.പുറത്ത് കിട്ടാൻ കാത്തിരിക്കുന്നു ഈ ഞാനും.വിളിച്ചു വരുത്തുന്നത് സ്വന്തം കാലനെ ആവരുത്.ചെല്ല് ദാ ഇതിനെക്കൂടി എടുത്തോ. ***** വില്ല്യം പോകുന്നതും നോക്കി അവൻ നിന്നു.കവിളിൽ നനുത്ത അധര സ്പർശമറിഞ്ഞ അവൻ ഒന്ന് ഞെട്ടി.

നിന്റെ പെണ്ണാ അല്ലെ????

എന്താ അല്ലെ????

പൊട്ടിച്ചു കളഞ്ഞത് കെട്ടിത്തന്നിട്ട് മതി പറച്ചിലും പുന്നാരോമൊക്കെ.

അങ്ങനെ.എന്നാ നിന്ന് കിണുങ്ങാതെ താഴേക്ക് ചെല്ല്.ചേച്ചി ഉറങ്ങിക്കാണില്ല.

അയ്യെടാ ഞാനെങ്ങുമില്ല.ഇന്നുമുതല് ഞാൻ ഇവിടാ

അയ്യോ ചതിക്കല്ലേ.എങ്ങാനും ആരെങ്കിലും അറിഞ്ഞാല്

"പോടാ മരമാക്രി,ഇങ്ങനെയൊരു പൊട്ടൻ.എല്ലാരേം അറിയിച്ചോണ്ടാ ഇതൊക്കെ.വന്നെ നിക്ക് ഉറങ്ങണം" കട്ടിലിൽ പിടിച്ചു നിന്നിരുന്ന അവനെ അവൾ കിടത്തി.അവന്റെ നെഞ്ചിൽ അവൾ മുഖം പൂഴ്ത്തുമ്പോൾ പതുങ്ങിയ ശബ്ദത്തിൽ ചോദിച്ചു. "അഭ്യാസിയാണല്ലെ"

അവൻ ഉത്തരം ഒരു മൂളലിൽ ഒതുക്കി.വല്ലാത്ത സന്തോഷത്തോടെ അവൾ അവന്റെ നെഞ്ചിൽ പതുങ്ങി. ***** രാവിലെ ഭക്ഷണം കഴിക്കുമ്പോൾ വില്ല്യം ഉണ്ടായിരുന്നില്ല,ഗോവിന്ദും. കാര്യം തിരക്കിയപ്പോൾ രണ്ടാളും രാവിലെ പുറപ്പെട്ടു എന്ന മറുപടി ആണ് സാവിത്രിക്കു കിട്ടിയത്."അത് എന്നാ പറ്റി ഒന്ന് പറയുകപോലും ചെയ്യാതെ.നിന്നോട് വല്ലോം പറഞ്ഞോ ജാനകി.....?

ഞാൻ വന്നു കേറുമ്പഴാ ടീച്ചറെ അവര്...... കുഞ്ഞിന്റെ കഴുത്തിന്

💬 Comments

View all comments