Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 14 [Alby]
വില്ല്യം,എന്റെയൊരു രോമത്തിൽ നീ തൊടില്ല.
എടീ ഭാര്യേ,ഞങ്ങൾ തീരുമാനിച്ച് ഉറപ്പിച്ചു വന്നിട്ടുണ്ട് എങ്കിൽ അത് നടന്നിരിക്കും.എന്തായാലും നീയിന്ന് ഇവന്റെ കൂടെക്കിടക്കും.സഹകരിച്ചു നിന്നാൽ കൂടുതൽ പരിക്ക് പറ്റില്ല.
ഓഹ് എന്നാലൊന്ന് തൊട്ടുനോക്ക്.
വില്ല്യം മുന്നോട്ട് വന്നതും ശംഭു വീണയുടെ മുന്നിലെക്ക് നിന്നു. വില്ല്യമിന്റെ വലത് നെഞ്ചിൽ പിടിച്ചു പുറകിലെക്ക് തള്ളി "ടാ നേരെ നിക്കാൻ പറ്റുന്നില്ല ആ നീ ഇവനെ...." ഗോവിന്ദ് കയ്യോങ്ങിയത് മാത്രം കണ്ടു വീണ.അവൻ ഇടതു വശത്തെക്ക് കണ്ണും മിഴിച്ചിരിപ്പുണ്ട്. ഒന്നവൾ പത്തു സെക്കന്റ് പിറകിലേക്ക് പോയി.ആ കണ്ണിൽ അത് പതിയെ തെളിഞ്ഞുവന്നു. ശംഭുവിനെ അടിക്കാനായവൻ കൈ ഓങ്ങിയതും ഇടതുകൈ കൊണ്ട് ഗോവിന്ദിന്റെ പെടലിയിൽ ഒരു വെട്ട് കൊടുക്കുന്ന ശംഭു.കണ്ണ് മഞ്ഞളിച്ചു നിൽക്കുകയാണ് അവൾ.
മോനെ വില്ല്യം ഇപ്പൊ ഇവനെ അങ്ങ് കൊണ്ടുപോ.പണ്ട് നിക്കറിട്ട് ഇവനെ പേടിച്ചു നടന്ന എന്റെ കഥയെ ഇവന് അറിയൂ,നിന്നോട് പറഞ്ഞിട്ടുള്ളൂ. അതിനപ്പുറം കുറച്ചുകൂടിയുണ്ട്.ചെല്ല് പേടിക്കണ്ട,നാളെ നല്ലൊരു കളരി ഗുരുക്കളെ കണ്ട് പ്രധിവിധി ചെയ്യ്.
ഇവിടം കൊണ്ട് ഒന്നും തീരില്ല.അത് നിനക്കുകയും വേണ്ട.
വില്ല്യം നിന്നെ ഞാൻ വ്യക്തമായി കണ്ടതാ.ആ ജീപ്പിൽ നിന്നും എത്തി നോക്കുന്നത്.വേണമെങ്കിൽ നിന്നെ ഇപ്പൊ ഇവിടെയിട്ട് തീർക്കാം.ഈ പരിക്ക് അതിനൊരു പ്രശ്നം അല്ല താനും.പക്ഷെ ചെയ്യുന്നില്ല.നീയിപ്പൊ അഥിതിയാണ്.ഈ വീട്ടിൽ ഞാനായി ചോര വീഴ്ത്തില്ല.എന്നെ വിശ്വസിച്ചു നിൽക്കുന്ന പെണ്ണുണ്ട് അവളെ വിഷമിപ്പിച്ചും ഈ വീടിന്റെ അന്തസ്സ് കളയുന്നതും ചെയ്യില്ല. അതുകൊണ്ട് മാത്രം.
നിന്നെ പുറത്ത് കിട്ടും.ഇനി ഒരു പാളിച്ച അതുണ്ടാവില്ല.
"അപ്പൊ നീയാരുന്നു അല്ലെ........" ശംഭുവിനെ മാറ്റി അവൾ മുന്നിലേക്ക് വന്നു."പുറത്ത് കാണാം എന്ന് പറഞ്ഞല്ലോ അത് നിനക്കും
💬 Comments
View all comments