0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]

Author : alby Read All Parts 544

ഒന്ന് കെട്ടിക്കാനായി വന്നതാ"അവന്റെ സംശയം തീർത്തുകൊടുത്തത് ദിവ്യ ആയിരുന്നു.അവനൊന്ന് ഞെട്ടി.അത് കണ്ടു ചിരിച്ചു വീണയും........

അയ്യോ....... ഒരു ഞെട്ടലോടെ അവൻ മൂവരെയും മാറി മാറി നോക്കുന്നുണ്ട്. നാണിച്ചു തലയൽപ്പം കുനിച്ചു വീണ, ഒരു ചിരിയോടെ മറ്റുള്ളവരും.

ദാ ഇത് വാങ്ങു,എന്നിട്ട് ഈശ്വരനെ വിചാരിച്ചുകൊണ്ട് കെട്ടിക്കൊടുക്ക്.

അത്‌ പിന്നെ ഇപ്പഴ് തന്നെ വേണോ? ഉണ്ടായ പകപ്പ് മാറാതെ അവൻ ചോദിച്ചു.

അത്‌ പൊട്ടിച്ചപ്പോ ആലോചിക്കണം. ഇപ്പൊ പറഞ്ഞത് കേൾക്ക് മോനെ ശംഭു.നിന്നെയിനി അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.ഒന്ന് പിടിച്ചു കെട്ടിയെ പറ്റു.അതിന് ഇതാ നല്ലത്.അതങ്ങ് കൊടുക്ക് ദിവ്യെച്ചി........

പെട്ടല്ലോ എന്നായിരുന്നു മനസ്സിൽ. ഇത്ര വേഗം എന്നവൻ കരുതിയില്ല. മുഹൂർത്തമൊ,ജാതകമൊ നോക്കിയില്ല.കൊട്ടോ കുരവയോ ഇല്ല.ഈശ്വരനെ ഓർത്ത് ആ പ്രതിഷ്ഠക്കു മുന്നിൽ അവൻ ആ താലിയവളെ അണിയിച്ചു.ഗായത്രി നീട്ടിയ ചെപ്പിൽ നിന്നും കുങ്കുമം തൊട്ട് അവളെ അണിയിക്കുമ്പോൾ മുഖത്തു കണ്ട പ്രസന്നത,അവൻ നോക്കിനിന്നുപോയി.

"ശംഭു,ഒത്തിരി സങ്കടപ്പെട്ടവളാ.ഒരു തുണ ഇവൾക്കിനി നീയാ. ആണൊരുത്തന്റെ സംരക്ഷണം കിട്ടുന്നത് നിന്നിലൂടെയാ അതിവൾക്ക് എന്നും വേണം. ഇവളുടെ മനസില് നീ മാത്രേ ഉള്ളു. നിന്നോടുള്ള സ്നേഹവാ നിറയെ, ഏൽപ്പിക്കുവാ നിന്റെ കയ്യിൽ"ദിവ്യ കൈപിടിച്ചുനൽകി.

അതെ നാണിച്ചു നിൽക്കാതെ ഒന്ന് കറങ്ങീട്ടു വാ രണ്ടാളും.അധികം വേണ്ട,വരുമ്പൊ എന്നെയും കൂട്ടണം. ഇപ്പൊ ഞാൻ ദിവ്യെച്ചിയുടെ കൂടെ പോകുവാ......

പോടീ അവിടുന്ന്...... വന്നേക്കുന്നു ഉപദേശിക്കാൻ.

അതെ ഉച്ചക്ക് അങ്ങ് എത്തിയേക്ക്, തറവാട്ടിലെ..... ഞങ്ങൾ ചെന്ന് ഒരു സദ്യക്കുള്ള പണി നോക്കട്ടെ.... വിദ്യ ഗായത്രിയെയും കൂട്ടി തിരിച്ചുപോയി.

തിരിച്ചു പോകുമ്പോൾ ശംഭുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് അവന്റെ തോളിൽ തലചായ്ച്ചുകൊണ്ട് മുന്നിലെ കാഴ്ച്ചകൾ കാണുകയാണ് വീണ."അല്ല

💬 Comments

View all comments