0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]

Author : alby Read All Parts 544

എങ്ങോട്ടാ പോവണ്ടേ?" ചോദ്യം കേട്ട് അവൾ അവനെ ഒന്ന് കൂടെ മുറുക്കെ ചുറ്റിപ്പിടിച്ചു.

എങ്ങും പോവണ്ട,ആ പുഴക്കരയില് മതി.

അല്ല എന്താ ഒന്നും മിണ്ടാതെ..... ഇങ്ങനെ അല്ലല്ലോ?

ഒന്നുല്ല എന്റെ ചെക്കനെ ഇങ്ങനെ പിടിച്ചിരിക്കാൻ ഒരു കൊതി.

എന്താ ചേച്ചിപ്പെണ്ണേ ഒരു..സാധാരണ വായിൽ നാക്ക് വെറുതെ കിടക്കില്ല, ഇന്നെന്തുപറ്റി.

അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ അമർന്നു.വണ്ടിയൊന്ന് പാളി.അവൻ അത്‌ നിയന്ത്രിച്ചു സൈഡിൽ ഒതുക്കി..... "അല്ല എന്താ പട്ടിയെ"

ഒന്നുല്ല..... സന്തോഷം കൊണ്ടാ.ഇന്ന് വരെ തോന്നാത്ത സുരക്ഷിതത്വം ദാ ഈ താലി കേറിയപ്പോൾ തൊട്ട്...... നിന്റെ തണലിൽ, അത്‌ തരുന്ന സംരക്ഷണത്തിൽ ആണ് ഞാൻ ഇനി എന്നോർക്കുമ്പോൾ എന്താ പറയുക, അതാ ഞാൻ........ വാക്ക് കിട്ടുന്നില്ല.

അതെ ഇപ്പൊ ആശൂത്രീൽ ആയേനെ മര്യാദക്ക് ഇരിക്കാവെങ്കിൽ വല്ലിടോം കൊണ്ടോവാ.അല്ലെ ഇവിടെ കളഞ്ഞ് പോകും......

എടാ..... നീയെന്നെ കളയുവോ?????കളയുവോന്ന്??? അവളുടെ കൈകൾ അവന്റെ തോളിൽ ശക്തിയായി പതിഞ്ഞുകൊണ്ടിരുന്നു.ഒരു ചിരിയോടെ കാർ മുന്നോട്ടെടുക്കുമ്പോൾ അവളുടെ പ്രഹരത്തിന്റെ ശക്തിയും കുറഞ്ഞു വന്നു.അമർത്തിയൊരു ചുംബനം വീണ്ടും അവന്റെ കവിളിൽ പതിച്ച വീണ വീണ്ടും ആ പഴയ വീണയായി, നിർത്താതെ സംസാരിച്ചുകൊണ്ട് അവൾ അവന്റെ കാതിന് ശല്യമേകി. ആ മുഖത്തെ സന്തോഷം,അതിന്റെ വ്യാപ്തി കണ്ടു മനസ്സ് നിറഞ്ഞു ശംഭുവും. ***** വീണയുടെ തറവാട്ടിൽ എത്തുമ്പോൾ മണി രണ്ട് കഴിഞ്ഞു.ദിവ്യ കൈപിടിച്ച് കയറ്റി.അമ്മയുടെ മുന്നിൽ നിന്ന സമയം,അവരുടെ മനസ്സ് ആശ്വാസം കണ്ടെത്തുന്നത് അവൾ അരിഞ്ഞു. അനുൻഗ്രഹം വാങ്ങി ഇറങ്ങുന്ന സമയം ആ കണ്ണുകൾ പൊഴിച്ച രണ്ട് തുള്ളികൾ ആ മനസ്സ് നിറഞ്ഞതിന് അടയാളമായി.അച്ഛന്റെ പാദം തൊട്ട് വന്ദിക്കുമ്പോൾ വിജയം

💬 Comments

View all comments