0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]

Author : alby Read All Parts 548

പാകത്തിന് തയ്യാറായിക്കോ"അകത്തേക്ക് കയറി പോകുന്ന വഴിയെ സാവിത്രി പറഞ്ഞു

വീണയുടെ മുഖം ചുവന്നു,ഒരു നോട്ടം നോക്കി.സന്തോഷം നിന്നിരുന്ന മുഖം ഇരുണ്ടിരുന്നു.ഒന്നും മിണ്ടാതെയവൾ ഉള്ളിലേക്ക് കയറി.പിന്നാലെ ഗായത്രി

മുറിയിൽ തന്റെ ബാഗ് അടുക്കുന്ന തിരക്കിൽ ആണവൻ.വന്നതിൽ പിന്നെ വീണ മുഖം വീർപ്പിച്ചു നടപ്പാന് അവൻ മിണ്ടാൻ ശ്രമിച്ചു,എങ്കിലും അവൾ കണ്ടില്ലെന്ന് നടിച്ചു.എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തി ബാഗ് അടക്കുമ്പോൾ വാതിൽ തള്ളിത്തുറന്ന് വീണ അങ്ങോട്ടെത്തി. പിന്നാലെ ഗായത്രിയും.കയ്യിൽ തുണികളും മറ്റും ഒക്കെയുണ്ട്.ഒന്നും മിണ്ടാതെ അലമാരയിൽ അടുക്കി വക്കാൻ തുടങ്ങി.

എന്താ എന്ന് ഗായത്രിയെ കണ്ണ് കാട്ടി ചോദിച്ചു.അവളും ഗൗനിക്കുന്നില്ല. തിരിഞ്ഞു നടന്ന വീണയുടെ മുന്നിൽ അവൻ തടസ്സമായി നിന്നു.

മാറ് ശംഭു.. എനിക്ക്‌ പോണം

കാര്യം പറഞ്ഞിട്ട് പോയാൽ മതി.ഈ മുഖം വീർപ്പിച്ചു മിണ്ടാതെ നടക്കുന്ന കാരണം പറയ്.

ഓഹ് താലി കെട്ടിയതിന്റെ അധികാരം ആണോ ഈ ചോദ്യം.

കെട്ടിപ്പോയില്ലേ,അപ്പൊ ചോദിച്ചല്ലേ പറ്റു.

എന്നാ ഇപ്പൊ അറിയണ്ട,മറാങ്ങട് കുറച്ചൂടെ എടുത്തു വക്കാൻ ഉണ്ട്.

ഒന്നും മിണ്ടാതെ ദേഷ്യം പിടിച്ചു നടക്കുന്നയാൾ ഇങ്ങോട്ട് എന്തിനാ.... അവിടെയങ് നിന്നാൽ പോരെ.

മുറിക്കു പുറത്തേക്ക് ഇറങ്ങിയ വീണ ഒന്ന് തിരിഞ്ഞുനിന്നു."അതെ എന്റെ കെട്ടിയോന്റെ മുറിയാ എന്റെ മുറി. കെട്ടിയ ആൾക്ക് സ്നേഹമില്ലെങ്കിലും എനിക്ക്‌ അങ്ങനെ പറ്റില്ലല്ലോ"

അല്പം കലിപ്പിച്ചുതന്നെയാണ് വീണ പറഞ്ഞത്.ഉടനെതന്നെ പോയി അടുത്ത സെറ്റ് സാധഞങ്ങളും ചുമന്നെത്തി."ഒരാളിവിടെ കഷ്ട്ടപ്പെടുവാ.ഒന്ന് സഹായിക്കുക കൂടിയില്ല.നിന്റെ ആങ്ങള എന്താടി ഇങ്ങനെ"

ഇനി ചേച്ചിയുടെ മെല് കേറണ്ട. എനിക്ക് സ്നേഹം ഇല്ലല്ലോ,പിന്നെ എന്തിനാ ഈ കാട്ടായം.

ഇല്ല..... ഉണ്ടാരുന്നേൽ,കെട്ടിന്റെ പിറ്റേന്ന് കെട്ടിയോളേം ഒറ്റക്കിട്ടിട്ട് വല്ല വഴിക്കും പോകുവോ.

💬 Comments

View all comments