Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]
കയ്യോടെയുള്ള വരവ് കണ്ടിട്ട് ചുമ്മാ.ഇടക്ക് വെള്ളം കുടിക്കുവേ അതാ.
ഓഹ് വെള്ളം,അല്ലാതെ പാല് നോക്കി ഇരുന്നതല്ല.
എനിക്ക് ഈ പാല് കുടിക്കുന്ന ശീലം ഒന്നുമില്ല.
പിന്നെന്താ എന്റെ കെട്ടിയോന്റെ ശീലം.ഒന്ന് പറഞ്ഞാട്ടെ.
പ്രത്യേകം ഒന്നുമില്ല.
"എന്നാല് എനിക്കറിയാം.കെട്ടിയോൻ ടീച്ചർ കാണാതെ ഒളിപ്പിച്ചു കൊണ്ട് വക്കുന്നത് അല്ലെ.രാത്രി രണ്ടെണ്ണം അടിച്ചില്ലേൽ ഒരിതില്ല അല്ലെ"
അവനൊന്നു പരുങ്ങി."ചമ്മണ്ട വേറെ അറിയില്ല.ഈ തറവാട്ടിനുള്ളിൽ ഇല്ലാത്ത ശീലം,എന്റെ കെട്ടിയോന് ഉണ്ടെന്ന് പറഞ്ഞാൽ അമ്മ പിന്നെ വച്ചേക്കില്ല.അന്ന് നടന്നതറിയാല്ലോ"
അവൾ അലമാരയിൽ നിന്നും ഒരു ഫുൾ ബോട്ടിലും ഗ്ലാസും വെള്ളവും എടുത്തു."എന്റെ ചെക്കന്റെ ശീലം നോക്കി ഞാൻ പെരുമാറണം അല്ലെ? എന്നും ഞാൻ ഒഴിച്ചു തരും,രണ്ടെണ്ണം നതിങ് മോർ,നതിങ് ലെസ്സ്.അത് മതി ഇനി തോന്നും പോലെ ഹോട്ടലിൽ പോയി മുറിയും എടുത്ത് കുഞ്ഞിക്കണ്ണേട്ടന്റെ കൂടെ കൂടാന്ന് കരുതണ്ട.അവിടെയല്ല എവിടെയും.
ഞാൻ പെട്ടു അല്ലെ?ഇതൊക്കെ എങ്ങനെ?
മോനെ കെട്ടിയോനെ,ഈ കള്ളന്റെ ജാതകം എന്റെ കൈവെള്ളയില് ഉണ്ട് അതുകൊണ്ട്,എന്റെ കണ്ണുവെട്ടിക്കാ എന്നുള്ള വിചാരം വേണ്ട.എന്റെ ശംഭു എപ്പോ എങ്ങനെ എന്ത് ചെയ്യും എന്നെനിക്ക് നല്ലോണം അറിയാം.
അവനൊന്ന് തല കുനിച്ചു.....
എന്നുവെച്ചു,എന്റെ കെട്ടിയോനെ ഞാൻ സാരിത്തുമ്പിൽ കെട്ടിയിട്ട് നടക്കില്ല.എന്താണോ എന്റെ ശംഭു അങ്ങനെ മതി.ഒരു പാവം പെണ്ണ് ഇവിടെ കാത്തിരിപ്പുണ്ട് എന്നോർത്താൽ മതി.........
അവന്റെ കണ്ണ് നിറഞ്ഞു.അവളെ പൊടുന്നനെ കെട്ടിപ്പിടിച്ചു.അവന്റെ കൈകൾ അരക്കെട്ടിൽ അമർന്നു. ചുണ്ട് അവളുടെ തോളിൽ വിശ്രമിച്ചു. ആ സമയം രണ്ട് തുള്ളികൾ അവളുടെ മുതുകിൽ പതിച്ചു.
എന്തായിത്,എന്റെ ചെക്കൻ കരയുകേ......പാടില്ല.ഞാൻ സമ്മതിക്കില്ല.ദാ നിന്റെ ഫേവറേറ്റ് ഡ്രിങ്ക്.... കഴിക്ക്.
വേണ്ട,എന്റെ പെണ്ണിന് ഇഷ്ട്ടം ഇല്ല.
💬 Comments
View all comments