0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 16 [Alby]

Author : alby Read All Parts 421

എന്നെ നിന്നിലെക്ക് എത്തിച്ചത്.അല്ലാതെ നിന്റെ പോക്കറ്റിന്റെ കനം ഒരിക്കലും ഞാൻ ശ്രദ്ധിച്ചിട്ടില്ല.അതെനിക്ക് വിഷയമല്ല. അങ്ങനെയൊക്കെ നോക്കി വീട്ടുകാര് കൈപിടിച്ചു കൊടുത്തു ഒരിക്കൽ.അവൻ മൂലം മാനവും പോയി.പക്ഷെ നീ എന്റെ മാനത്തിന് വിലയിട്ടവനെ തല്ലിയപ്പൊ നീ തരുന്ന സുരക്ഷിതത്വം എനിക്ക്‌ വേണമെന്ന് തോന്നി.

ഞാൻ ആരെ എന്ത് ചെയ്തെന്നാ?

മോനെ കുഞ്ഞു കളിക്കല്ലേ.ഒന്നും അറിയാത്ത ഒരാള്.നീയെന്ത്‌ കരുതി ഞാൻ ഒന്നും അറിയില്ലന്നോ. ഓർക്കുന്നോ ഓഫീസിൽ നമ്മൾ പോയ ദിവസം.അന്ന് ഞാൻ കരഞ്ഞു ആരും അറിഞ്ഞില്ല അതിന്റെ കാരണം.അവിടുത്തെ പീയൂൺ ഒഴികെ.എന്നെ വില്ല്യം കയറിപ്പിടിച്ചത് അങ്ങനെ നിന്റെ ചെവിയിലെത്തി. രായ്ക്ക് രാമാനം നീയവനെ പോയി തല്ലി.അതും ഗസ്റ്റ്‌ ഹൗസിൽ കയറി. എനിക്കറിയാം അതിന്റെ ചൊരുക്കിലാ അവൻ നിന്നെ അപകടപ്പെടുത്തിയെ.അത്‌ മുതലെടുക്കാൻ ഇവിടെയും വന്നു. അന്നും നീ തന്നെ തുണച്ചു.അത്രേം മതിയായിരുന്നു എനിക്ക്‌,ഈ കൈകൾ ചുറ്റിപ്പിടിക്കുമ്പോൾ കിട്ടുന്ന സംരക്ഷണം.അല്ലാതെ വേറൊന്നും ആഗ്രഹിച്ചിട്ടില്ല.

എന്റെ തെറ്റുകൾ ഓർത്തില്ല. തെറ്റിൽ കൂടിയാ ഞാൻ നടന്നിട്ടുള്ളതും.

അതൊന്നും ഇനി ഓർക്കണ്ട,അത്‌ ഇനിയെന്റെ ശംഭുസ് ചെയ്യില്ല. എനിക്കറിയാം.

എന്നാലും എല്ലാം അറിഞ്ഞുകൊണ്ട്.

ഇപ്പൊ എന്റെ ശംഭുസിന്റെ മനസ്സ് എനിക്കറിയാം.കഴിഞ്ഞതൊന്നും ഞാൻ കാര്യം ആക്കുന്നില്ല.അതില് ഞാൻ കുറ്റപ്പെടുത്തുകയും ഇല്ല. എന്നും ഇങ്ങനെ ഈ കൈകളുടെ സുരക്ഷക്കുള്ളിൽ ജീവിക്കണം.അത്‌ മാത്രം മതിയെനിക്ക്. ***** ഒഴിഞ്ഞ സങ്കേതം,ഇരുട്ടിന്റെ മറപറ്റി അയാൾ സംസാരിക്കുന്നു.ഭൈരവൻ അടുത്തുതന്നെയുണ്ട്....

അപ്പൊ അവൻ പുറത്തിറങ്ങി,അല്ലെ

അതെ,ഇനി എന്റെ ഊഴമാണ്

പക്ഷെ നീ കരുതുന്നത് പോലെയല്ല ഭൈരവാ,പുറത്തിറങ്ങിയ അവൻ മുൻപത്തെതിലും ശക്തനാണ്.

എന്തുതന്നെ ആയാലും ഇനിയൊരു തോൽവി,ഈ ഭൈരവന് സാധിക്കില്ല.

ഭൈരവാ,എനിക്ക്‌ നിന്റെ കരുത്ത് മാത്രം മതി,ബുദ്ധി ഉപദേശിക്കണ്ട. ഭിത്തിയിൽ

💬 Comments

View all comments