0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]

Author : alby Read All Parts 464

താഴെ മുഴുവൻ പരതുകയാണ്.അവൻ ഉച്ചത്തിൽ അവരെ പേരെടുത്തു വിളിക്കുന്നുണ്ട്.

"കണ്ടില്ലേടാ കൊച്ചേ"കിതപ്പോടെ അവൾ പറഞ്ഞു.

"ഇവിടെയെവിടെയേലും കാണും ടീച്ചറെ."അവൻ പറഞ്ഞു.

അവർ ഒരുമിച്ച് അവിടമാകെ നോക്കി "ഈശ്വരാ എന്റെ കുട്ടികൾ,അവർക്ക് എന്തെങ്കിലും.."സാവിത്രി അറിയാതെ പറഞ്ഞുപോയി.അവരെ കണ്ടുകിട്ടാത്തതിന്റെ ആധിയോടെ ആരെയോ വിളിക്കാനായി ശംഭു ഫോൺ എടുക്കുമ്പോൾ അകത്തു പൂജാമുറിയിൽ എന്തോ തട്ടിവീഴുന്ന ശബ്ദം.കേട്ടിട്ട് വിളിക്കിന്റെയാണ്.

"അവരിവിടെയുണ്ട് ടീച്ചറെ"തേടിയത് കിട്ടിയ ആഹ്ലാദത്തിൽ അവൻ പറഞ്ഞു.

എവിടെ.......?

അവൻ പതിയെ പൂജാമുറിയുടെ വാതിലിൽ തള്ളി.അകത്തുനിന്നും അടച്ചിരിക്കുന്നു.അവൻ വീണ്ടും തട്ടിവിളിച്ചു.അനക്കമൊന്നും ഇല്ല, ചോദ്യങ്ങൾക്ക് മറുപടിയും. നിവൃത്തിയില്ലാതെ അവനാ വാതിൽ ചവിട്ടിത്തുറന്നു.വാതിൽ തുറന്ന ശബ്ദംകേട്ട് സാവിത്രി ചെവിപൊത്തി ഒപ്പമവളുടെ കണ്ണുകൾ പൂജാമുറിക്ക് ഉള്ളിലുമെത്തി.

പേടിച്ചരണ്ട് കണ്ണ് പൂട്ടി ഭഗവതിയുടെ വിഗ്രഹത്തിനടുത്തായി കെട്ടിപിടിച്ച് ഇരിക്കുകയാണ് വീണയും ഒപ്പം ഗായത്രിയും.വീണയുടെ കയ്യിൽ ചോര പുരണ്ട മഴു മുറുകെ പിടിച്ചിരിക്കുന്നു."....ചേച്ചി...."അവൻ വിളിച്ചു.അവർ കണ്ണ് തുറന്നു നോക്കി.

അവനെ കണ്ടതും വീണയുടെ കയ്യിലെ പിടിയയഞ്ഞു.മഴു കയ്യിൽ നിന്നും നിലത്ത് വീണു.അവനെ കണ്ട മാത്രയിൽ പരിസരം മറന്ന അവൾ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് വീണു.അവളുടെ മുഖത്തെ ഭയമവൻ കണ്ടു.അവളവന്റെ നെഞ്ചിലെക്ക് പമ്മി.മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് നെഞ്ചിൽ മുഖം ചേർത്തു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അതവന്റെ ഷർട്ട്‌ നനയിച്ചു.അവളുടെ വസ്ത്രം കീറിയിരിക്കുന്നത് അവൻ ശ്രദിച്ചിരുന്നു.അവന്റെ നെഞ്ചിൽ ചാഞ്ഞുകൊണ്ട് അവൾ ആശ്വാസം കണ്ടെത്തുന്ന, അതെ സമയം പിന്നിൽ നിൽക്കുന്ന സാവിത്രിയെക്കണ്ട് ഗായത്രിയൊന്ന് ഞെട്ടി.

മനസ്സിൽ ചോദ്യങ്ങളുമായി സാവിത്രി, അവക്കുള്ള ഉത്തരങ്ങൾ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഗായത്രിയും.ആ നിമിഷം ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ പെണ്ണിന്റെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ട് ശംഭുവും.......

?തുടരും? ?ആൽബി?

💬 Comments

View all comments