Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]
തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം അവന്റെ മുഖത്തുണ്ടായിരുന്നു.
"ആർക്ക് വായുഗുളിക മേടിക്കാൻ പോകുവാ നായിന്റെ മോനെ"ലോറി ഡ്രൈവർ പുറകോട്ട് നോക്കി അലറി വിളിച്ചു.അപ്പോഴും ഞെട്ടൽ വിട്ടു മാറാതെ ശംഭു അതിനുള്ളിൽ തന്നെ ഇരുന്നു. കയറ്റവും വളവും ഒരുമിച്ചായതിനാൽ കൂടുതൽ നിർത്താൻ കഴിയാത്തതും, ഇറങ്ങി നോക്കി കൂടുതൽ പ്രശ്നത്തിലാവേണ്ട എന്ന് കരുതിയും ആവണം ശംഭുവിനെ കാത്പൊട്ടുന്ന ചീത്തയും വിളിച്ചുകൊണ്ട് അയാൾ വണ്ടി മുന്നോട്ടെടുത്തു."ചത്തു കാണില്ലായിരിക്കും,അല്ലേടാ.ഇത് പോലെ എന്നും ഏത്ര കാണുന്നു. എന്തേലും ആവട്ടെ" എന്ന് സഹായിയോട് പറഞ്ഞുകൊണ്ടയാൾ ലോറിയുമായി മുന്നോട്ട് നീങ്ങി. ***** കാറിലിരുന്ന് പുറത്തേക്ക് നോക്കിയ സാവിത്രിക്ക് ഏകദേശം കാര്യങ്ങൾ മനസിലായി.
എവിടെ നോക്കിയാടാ നീ.......നീയിത് ഏത് ലോകത്താ?
"അത് ടീച്ചറേ...... ഞാൻ......" അവനൊരു ദീർഘനിശ്വാസമെടുത്തു
"...മ്മ്മ്..." സാവിത്രി ഇരുത്തിയൊന്ന് മൂളി.അവനൊന്നും മിണ്ടിയില്ല.
"ദാ വെള്ളം കുടിക്ക്"സാവിത്രി ഒരു കുപ്പി വെള്ളം അവന് നേരെ നീട്ടി.ഒറ്റ കമിഴ്ത്തിൽ തന്നെ അവനത് കുടിച്ചു തീർത്തു.അപ്പോഴും സ്റ്റിയറിങ്ങിൽ കൈകുത്തി ഞെട്ടൽ വിട്ടുമാറാതെ അവൻ അണച്ചുകൊണ്ടിരുന്നു.
"......കൊച്ചെ......." അല്പം ശാന്തമായുള്ള സാവിത്രിയുടെ വിളികേട്ട് അവനവരെ നോക്കി. അവൾ അവന്റെ മുടിയിൽ ഒന്ന് തലോടി.അവൻ അവരെയൊന്ന് നോക്കുകമാത്രം ചെയ്തു.
എന്താടാ...... എന്താടാ പറ്റിയെ.....
"അറിയില്ല ടീച്ചറെ.....എന്തോ ഒരു അസ്വസ്ഥത....മനസ്സ്,അതെന്റെ കയ്യിൽ നിക്കുന്നില്ല ടീച്ചറെ....."
"വേറെ കുഴപ്പം ഒന്നുമില്ലെങ്കിൽ, തല്ക്കാലം നീ വണ്ടി ഒന്ന് സൈഡ് ആക്കിയിട്.ഈ അവസ്ഥയില് ഇപ്പൊ ഡ്രൈവ് വേണ്ട.അല്പം കഴിഞ്ഞു മതി മുന്നോട്ട്."അല്പം കടുപ്പത്തിലുള്ള അവളുടെ ശാസനയായിരുന്നു അത്.
അവൻ പതിയെ റിവേഴ്സെടുത്തു. അപ്പോൾ മുന്നിൽ ചില്ലിളകി വീഴുന്ന ശബ്ദമവൻ കേട്ടു."ഒരു കണ്ണ് അടിച്ചു പോയി"അവൻ മനസ്സിൽ പറഞ്ഞു.
💬 Comments
View all comments