Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]
അവൻ കാർ മുന്നിലേക്കെടുത്ത് അല്പമകലെ കണ്ട ചെറു വൃക്ഷത്തിന് ചുവട്ടിൽ പാദയോരത്തായി പാർക്ക് ചെയ്തു.പാർക്കിംഗ് ലൈറ്റ് ഓൺ ചെയ്ത് പതിയെ പുറത്തേക്കിറങ്ങി.
ഇടിച്ച ഇടിയിലാ ഫോർച്യുണറിന്റെ മുന്നിലെ സേഫ്റ്റി ഗ്രിൽ ഉള്ളിലേക്ക് അല്പം നന്നായിത്തന്നെ ചളുങ്ങി.ഒപ്പം ബമ്പറും.ഹെഡ് ലൈറ്റിന്റെ കവർ പൊട്ടിയിളകിയിരുന്നു.ചുരുക്കിപ്പറഞ്ഞാൽ വണ്ടിയുടെ വലതുവശം നല്ല രീതിയിൽ തകർന്നിരുന്നു.എന്നാലും ഓടിക്കാം എന്നുള്ള സ്ഥിതി.
ശംഭു ബോണറ്റിലേക്ക് ചാഞ്ഞ് കൈകൾ രണ്ടും കൂട്ടിക്കെട്ടി,ഒരു കാലെടുത്തു ബമ്പറിലേക്കും വച്ച് വിദൂരതയിലേക്ക് നോക്കിനിൽക്കുമ്പോൾ ചെറിയ തണുത്ത കാറ്റ് അവനെ തൊട്ടു തലോടി കടന്നുപോകുന്നത് അവൻ അറിഞ്ഞു.ചരക്ക് ലോറികൾ ഹോൺ മുഴക്കി കടന്നുപോകുന്നുണ്ട്.ഇടക്ക് ചെറു വാഹനങ്ങളും ചില ദീർഘദൂര ബസുകളും കടന്ന് പോകുന്നു.തന്റെ ചുമലിൽ കയ്യമർന്നപ്പോൾ അവൻ തിരിഞ്ഞൊന്നു നോക്കി. "....സാവിത്രി...."അവനൊന്നും മിണ്ടിയില്ല.ഒന്ന് നോക്കിയശേഷം അതെ നിൽപ്പ് തുടർന്നു.
എന്താടാ കൊച്ചെ?എന്റെ കൊച്ചിന് എന്നാ പറ്റി?
ഒന്നുല്ല ടീച്ചറെ.... എന്തോ,മനസ്സ് കയ്യിൽ നിക്കുന്നില്ല.
എന്തോ ഒന്ന് നിന്റെ മനസ്സിലുണ്ട്. ഒന്ന് ഉള്ളുതുറക്കണമെന്നും.പക്ഷെ നിനക്ക് പറ്റുന്നില്ല.........അതല്ലേ സത്യം.
ഒന്നുല്ല ടീച്ചറെ, വെറുതെ തോന്നുന്നതാ.......
നീ കള്ളം പറയാനും തുടങ്ങിയല്ലേ. എനിക്കറിയുന്ന ശംഭു ഇങ്ങനെ ആയിരുന്നില്ല.എന്തിനും ഈ ടീച്ചർ വേണം, എന്തുണ്ടെലും ടീച്ചറോട് പറയും.പക്ഷെ ഇന്ന്.......ഇന്ന് നീ മാറി. പലതും മറക്കുന്നു.ഉള്ളിലൊതുക്കി സ്വയം നീറുന്നു.
വാക്കുകളുടെ ചട്ടക്കൂടിൽ ഞാൻ ബന്ധനസ്ഥനാണ് ടീച്ചറെ.......എല്ലാം ടീച്ചറും മാഷും ഒക്കെ അറിയുന്ന ദിനം വരും.അന്ന് വെറുക്കാതിരുന്നാൽ മാത്രം മതി.അല്ലാതെ ഇപ്പോഴൊന്നും പറയാൻ............വയ്യ ടീച്ചറേ.
അവർക്കിടയിൽ നിമിഷങ്ങളോളം മൗനം തളം കെട്ടിനിന്നു."എന്താ ടീച്ചറെ ഒരു ഗൗരവം? "മൗനം മുറിച്ചു കൊണ്ട് അവൻ ചോദിച്ചു.
അതിപ്പൊ നീയെന്തിനാ അറിയുന്നെ. എന്നോട് നിനക്കൊന്നും പറയാൻ
💬 Comments
View all comments