0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Author : alby Read All Parts 671

കണ്ടതാ.അവന്റെ നെഞ്ചിൽ കിടന്ന സമയം അവളിലെ പേടി മാറിയതും ഞാൻ കണ്ടു,പിന്നീട് എനിക്ക്‌ മുഖം തരാനുള്ള അവളുടെ മടിയും.ഇനി നീ പറയ്,പക്ഷെ അവർ തമ്മിൽ ഒന്നും ഇല്ല എന്ന് മാത്രം അരുത്.

"അവന്റെ പെണ്ണാ അവള്..... ശംഭുന്റെ പെണ്ണ്.അവന്റെ താലിയാ ചേച്ചിയുടെ കഴുത്തില്.ഇനി എന്നാ അമ്മക്ക് അറിയേണ്ടത്"എടുത്തടിച്ചതുപോലെ ആയിരുന്നു ഗായത്രിയുടെ മറുപടി.

"മാനം കെട്ടവള്......അവളെ ഞാൻ...." സാവിത്രി നിയന്ത്രണം വിട്ടലറി.

അധികം ഒച്ചയിടണ്ട.ആ മാനം കെട്ട പെണ്ണ് ഇല്ലാരുന്നേ അമ്മയുടെ മോളിന്ന് മാനം പോയി നിക്കേണ്ടി വരുവായിരുന്നു.

നീയവളെ ന്യായീകരിക്കണ്ട. ഈ തറവാടിനെ ചതിക്കാൻ നോക്കുന്ന അവളെ നീയെന്തിന് സഹായിക്കുന്നു.

ശരിയാ....അമ്മക്ക് അതെ തോന്നു.

പിന്നെയെന്ത് തോന്നണം.എന്റെ മോനെ ചതിച്ച് മറ്റൊരുത്തനുമായി..... അതും ഇത്തിരിയില്ലാത്ത ചെക്കൻ, ഛെ.......മഷിങ്‌ വരുന്നത് വരെ ഉള്ളു അവളുടെ പൊറുതിയിവിടെ.എന്താ വേണ്ടതെന്ന് എനിക്കറിയാം.

ഇത്തിരിയില്ലാത്തവനൊ,ഇരുപത്തി രണ്ട് വയസായി അവന്.എന്താ അവൻ ചെയ്തത് മിണ്ടാത്തെ. അവനും കൂടി ഉൾപ്പെട്ട വിഷയത്തിൽ ഒരാളെ മാത്രം എന്തിന് ക്രൂശിക്കുന്നു.

ശരിയാ ഇരുപത്തിരണ്ടു വയസായി പക്ഷെ കൊച്ചാണവൻ.അവന്റെ ലോകം ഈ തറവാടും പരിസരവും മാത്രാ.വേറൊരു ലോകം കണ്ടിട്ടില്ല ശംഭു.ജീവിതം എന്തെന്നറിയാത്തവൻ ചിലപ്പോൾ മനസ്സ് ചഞ്ചലപ്പെട്ടെന്ന് വരും.പക്ഷെ അവൾ......ലോകം ഒരുപാട് കണ്ടവളാ,പഠിപ്പും വിവരവും ഉള്ളവൾ.കറക്കിയെടുത്തതാവും. കാര്യം കഴിഞ്ഞാൽ അവനെയും കളഞ്ഞിട്ട് പോവില്ലാന്ന് ആര് കണ്ടു.

ഓഹ് അമ്മയാള് കൊള്ളാല്ലോ.ഏത്ര ഭംഗിയായവനെ ന്യായീകരിക്കുന്നു. അവൻ അറിയാത്തതല്ലല്ലൊ വീണ ആരെന്നും,ചേച്ചിക്ക് ഇവിടെയുള്ള സ്ഥാനവും.അതവനും കൂടി ഓർക്കണാരുന്നു.

ന്യായീകരിക്കും.കാരണം അവനെന്റെ കൺമുന്നിൽ വളർന്ന ചെക്കനാ. എനിക്കറിയാം അവനെ.പക്ഷെ അവൾ നില മറന്നു.ഒരു ഭാര്യയാണ് എന്നവൾ മറന്നുകൊണ്ട് മറ്റൊരു പുരുഷനെ കാമിക്കുന്നു.അതും തന്നെക്കാൾ ഇളപ്പമുള്ളവനെ.ഭ്രാന്താ അവൾക്ക്

💬 Comments

View all comments