0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Author : alby Read All Parts 672

കാമഭ്രാന്ത്,കിളിന്തു പയ്യൻ മാരെ കാണുമ്പോൾ ഇളകുന്ന ഒരു തരം വൃത്തികെട്ട ഭ്രാന്ത്.വേശ്യക്ക് പോലും അവളെക്കാൾ മാന്യതയുണ്ട്.

കൊള്ളാം അമ്മയുടെ മനോഭാവം. ചേച്ചി നിലമറന്നവൾ.ബാക്കിയുള്ള എല്ലാരും........

അതേടി പാവം എന്റെ മോനെ ചതിച്ചുകൊണ്ടിരിക്കുന്നവളെ ഞാൻ പൊന്നിട്ട് മൂടാം.

ഒരു പാവം മോൻ....സ്നേഹം അങ്ങ് ഒഴുകുവാണല്ലോ.മോന്റെ വീരകഥ മുഴുവൻ ഞാനിനി വിളമ്പണോ.......

ചെറു പ്രായത്തിൽ അങ്ങനെ ചില തെറ്റൊക്കെ പറ്റീന്നിരിക്കും.അത്‌ ആമ്പിള്ളേർക്ക് പറഞ്ഞിട്ടുള്ളതാ. ഇപ്പൊ അന്തസുള്ളൊരു ആണാണ് നിന്റെ ചേട്ടൻ.നന്നായി ജോലിയും നോക്കുന്നുണ്ട്.

ആ മോന്റെ അന്തസെന്താണെന്ന് നല്ലോണം അറിയാം.എന്നെക്കൊണ്ട് പറയിപ്പിക്കരുത്.പറഞ്ഞുതുടങ്ങിയാ കേൾക്കാൻ സുഖമുള്ള കാര്യമല്ല. പിന്നെ അമ്മ കൊണ്ടുപിടിച്ചു ന്യായീകരിക്കുന്നവന്നില്ലേ ഇവിടത്തെ വാല്യക്കാരൻ അവൻ സ്വന്തം നില മറന്നത് അമ്മയെന്താ മിണ്ടാത്തെ. സ്വന്തം നിലവിട്ട് പെരുമാറിയതവനും കൂടിയാ.എന്നിട്ട് ചേച്ചിക്ക് മാത്രം കുറ്റം.

നീ അതിര് വിടുന്നു ഗായത്രി......

ഇല്ലമ്മെ......ഞാൻ പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല.വാല്യക്കാരനെ നിർത്തേണ്ടിടത്തു നിർത്താതെ തലയിൽ കയറ്റി വച്ചപ്പോൾ അവൻ നിലമറന്നു.അതിന് കാരണം നിങ്ങൾ അച്ഛനും അമ്മയും തന്നാ.എങ്ങുന്നോ വന്ന തെണ്ടിച്ചെക്കനെ പുറംപണിക്ക് നിർത്തുന്നത് മനസിലാക്കാം.പക്ഷെ വീട്ടിനുള്ളിൽ പോലും സ്വാതന്ത്ര്യം കൊടുത്തു കയറൂരിവിടുമ്പോൾ അമ്മ ഓർക്കണാരുന്നു അവൻ തല മറന്ന് എണ്ണ തേക്കുമെന്ന്.

സ്വാതന്ത്ര്യം കൊടുത്തെങ്കിൽ കണക്കായിപ്പോയി.വന്നകാലം മുതൽ അവനീ വീടിന് വേണ്ടി കഷ്ട്ടപ്പെടുന്നത് ഞാൻ കാണുന്നതാ. അങ്ങനെയൊരുത്തന് കുറച്ചു സ്വാതന്ത്ര്യമൊക്കെ കൊടുത്തെന്നിരിക്കും.

അത്‌ തന്നാ പറഞ്ഞതും.ആ തന്തയും തള്ളയും ആരെന്ന് പോലുമറിയാത്ത തെണ്ടിച്ചെക്കൻ കൂടി ഓർക്കണാരുന്നു വീണയാരെന്നും അവൻ ചെയ്യുന്നത് പാലു കൊടുത്ത കൈക്കിട്ടുള്ള കൊത്താണെന്നും.

ഗായത്രി.....നാക്കിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയല്ലേ.....

പിന്നെ അവനെ എന്നാ വിളിക്കണം, ആ തന്തയില്ലാത്ത വാല്യക്കാരനെ?

💬 Comments

View all comments