0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Author : alby Read All Parts 673

ടപ്പെന്നൊരു ശബ്ദമായിരുന്നു അവിടെയപ്പോൾ കേട്ടത്.ഒരു നിമിഷം ഗായത്രിയുടെ ഇടതുചെവിയിൽ ഒരു മൂളൽ മാത്രമെയുണ്ടായിരുന്നുള്ളൂ. അവളൊന്ന് പിന്നിലേക്ക് ഓർത്തു നോക്കി.ചുവന്നു വീങ്ങി കൈപ്പത്തി ചിഹ്നം പതിഞ്ഞ കവിളും പൊത്തി അവൾ സാവിത്രിയെ നോക്കുമ്പോൾ ചുവന്നുതുടുത്ത കണ്ണുകളുമായി അവളെത്തന്നെ നോക്കിനിക്കുകയാ ണ് സാവിത്രി.

എന്റെ ചോരയാ അവൻ,നിന്റെയും. ആ അവനെ അങ്ങനെ വിളിച്ചാ കൊന്ന് കുഴിച്ചുമൂടും ഞാൻ.

അമ്മയിപ്പഴെങ്കിലും സമ്മതിച്ചല്ലൊ അവൻ സ്വന്തം അനിയത്തിയുടെ മോനാണെന്ന്.എന്റെ കുഞ്ഞനിയനാ എന്ന്.പിന്നെന്തിനാ അമ്മെ ഈ ലോകത്തോടത് മൂടിവക്കുന്നത്.ഓഹ് അമ്മയുടെ തറവാട്ടിൽ അവൻ ഭ്രഷ്ട്ടാണല്ലൊ.അന്യജാതിക്കാരന് നായർ സ്ത്രീയിൽ ഉണ്ടായതുകൊണ്ട് അംഗീകരിക്കാൻ പറ്റുന്നില്ലല്ലേ.

മോളെ......നിനക്ക്......

എനിക്കറിയാം അമ്മെ,എല്ലാം.പക്ഷെ കിള്ളിമംഗലം മാധവമേനോനും ഭാര്യ സാവിത്രി ദേവിക്കും എന്റെയറിവിൽ ഒരു തെറ്റേ പറ്റിയിട്ടുള്ളു.അതിന്റെ പേര് "ഗോവിന്ദ്" ഇവിടുത്തെ ദത്തു പുത്രൻ.

".......മോളെ ഗായത്രി......."നെഞ്ച് പൊട്ടിയുള്ള വിളിയായിരുന്നു അത്‌.

ഇവിടെ എല്ലാർക്കും എല്ലാം അറിയാം അമ്മെ.ശംഭുന് പോലും.എന്നിട്ടും നിങ്ങക്ക് മാത്രം.ശരിക്കും ഗോവിന്ദൻ ഇവിടുത്തെ ആരാ അമ്മെ.ഒരിക്കൽ ഒരു ഡയറി കിട്ടി,അതിൽ കുറച്ചു കഥകളും.അല്ല അത്‌ എന്റമ്മയുടെ ജീവിതമായിരുന്നു.കൂടുതലറിയാൻ അമ്മയുടെ നാട്ടിലൊക്കെ തിരക്കി. അങ്ങനെയാ ഞാനറിഞ്ഞത് കൂടെ പിറന്നില്ലെങ്കിലും കൂടെ വളർന്ന എന്റെ ആങ്ങളയെ,ഒപ്പം വളർത്തി വലുതാക്കിയ ഒരു ചെകുത്താനെയും

അതേടി..... ഞാൻ മറച്ചുപിടിക്കുവാ എന്റെ കൊച്ചിനെ.എന്റെ വീട്ടുകാരെ നിനക്കറിയില്ല ശരിക്കും.അതാ ഞാൻ

എന്തിനമ്മാ........

ചൊവ്വാ ദോഷത്തിന്റെ പേരിൽ കല്യാണം നടക്കാതെനിന്നതാ എന്റെ സരസ്വതി.ഒത്തിരി ഇഷ്ട്ടാരുന്നു എന്നെ,മറ്റാരെക്കാളും.എന്തിനും ഞാൻ വേണമായിരുന്നു.എന്റെ വിവാഹം കഴിഞ്ഞേപ്പിന്നെ അവൾ ഒറ്റക്കായി പാവം.നിന്നെ വയറ്റിലുള്ള സമയം,ആയിടെയാ പണിക്ക് നിന്ന ഒരു ക്രിസ്ത്യാനിയുമായി അവൾ ലോഹ്യത്തിലാവുന്നത്.അന്നവൾക്ക് ശംഭുന്റെ പ്രായം കാണും,എന്നേലും മൂനുവയസിളപ്പം.ജാതകത്തിലൊന്നും വിശ്വാസമില്ലാത്ത അവനതൊന്നും കാര്യമാക്കിയില്ല.

ഒറ്റിയതാ....അതും പണിക്കാര്

💬 Comments

View all comments