Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]
തന്നെ. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അയാൾ നാട് വിടുന്നതും അവൾ വീട്ടുതടങ്കലിലാവുന്നതും.നാട്ടിലു മുഴുവനറിഞ്ഞു അവരുടെ പ്രണയം. തറവാടിന്റെ പേര് നശിപ്പിച്ചു എന്ന ദോഷം പേറി അവളും.ഒടുക്കം ഒരു വൃദ്ധനെക്കൊണ്ട് കെട്ടിച്ചു.അതും അയാളുടെ മൂന്നാം വേളി.പ്രായമായ തന്നെയും മറ്റ് രണ്ടു പേരെയും നോക്കാനൊരാൾ.ജാതകം പോലും തിരുത്തി അവളെ അയാൾക്കൊപ്പം പറഞ്ഞയച്ചു.അന്ന് നിനക്ക് വയസ്സ് രണ്ടാ.
പിന്നെ കേൾക്കുന്നത് അവൾ ഒളിച്ചോടിയെന്നാ.അന്ന് പടിയിറങ്ങി പോയ അവളെ ഞാൻ പിന്നെ കണ്ടിട്ടില്ല.
അവൾ സ്നേഹിച്ച പുരുഷനൊപ്പമാ ഇറങ്ങിപ്പോയത്.എങ്ങനെയോ തറവാട്ടിലെ കാര്യങ്ങൾ അറിഞ്ഞു കാണണം.സാഹചര്യം വന്നപ്പൊ ഒപ്പം കൂട്ടി.അവൾ പോയശേഷം കൊണ്ട് പിടിച്ച അന്വേഷണമായിരുന്നു.കുറെ തപ്പി,കിട്ടിയില്ല.കുറെ കഴിഞ്ഞു ആരും അതേപ്പറ്റി തിരക്കലോ സംസാരമോ ഉണ്ടായിരുന്നില്ല.അവർ എവിടെയെങ്കിലും കഴിയട്ടെ എന്ന് ഞാനും കരുതി.
പിന്നെയെങ്ങനെ അവരുടെ മരണം ഒക്കെ......
നിന്റെ അച്ഛൻ എല്ലാ പിറന്നാളിനും ഗുരുവായൂര് പോക്ക് പതിവുണ്ടല്ലോ. അങ്ങനെയൊരു പോക്കിലാ ശംഭു കൈ നീട്ടുന്നത്.ഇന്നീക്കാണുന്ന കോലമൊന്നുമല്ല,വെറും എല്ലും തോലും.നല്ല ക്ഷീണമുണ്ട് മുഖത്ത്. പിറന്നാളായിട്ട് കൈനീട്ടിയത് അല്ലെ, മാഷ് ഒരഞ്ചുരൂപ അവന് കൊടുത്തു. കിട്ടിയതും അവൻ ഓടി,അടുത്ത പെട്ടിക്കടയിൽ തൂക്കിയിട്ട ബണ്ണു വാങ്ങി ആർത്തിയോടെ തിന്നുന്നു. വിശന്നു പൊരിഞ്ഞിരിക്കും അവന്. മാഷ് പിറകെ ചെന്നു.അതുവരെ കാണാത്ത മാഷിന്റെ മറ്റൊരു മുഖം. അവനെയും കൂട്ടി ഒരു ഹോട്ടലിൽ കയറി ഭക്ഷണം വാങ്ങിക്കൊടുത്തു. പോരുമ്പോൾ ഒപ്പം കൂട്ടി.അന്ന് തൊട്ട് അവൻ ഇവിടെയാ.പതിമൂന്ന് കൊല്ലം കഴിഞ്ഞു.അന്നവൻ വന്നുകേറുമ്പോ കയ്യിലൊരു സഞ്ചിയുണ്ട്,അതിൽ കുറച്ചു കീറത്തുണികളും.മാഷവനെ കളപ്പുരയിലാക്കി,ഇവിടെ സ്കൂളിൽ ചേർത്തു.
പക്ഷെ അവന് അതിലൊന്നും ഉത്സാഹം ഉണ്ടായിരുന്നില്ല.തെരുവിൽ ജീവിച്ചത് കൊണ്ടാവും.പഠനം നിർത്തി അവൻ ചെറിയ ജോലിയും ചെയ്തിവിടെ കൂടി.
അന്നൊരു ദിവസം ചുമ്മാ
💬 Comments
View all comments