0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Author : alby Read All Parts 679

വല്ലതും നടക്കും.ഞാൻ നോക്കട്ടെ.നീയൊന്ന് ഉറങ്ങിയെണീക്കുമ്പോഴേക്കും കാര്യം വെടിപ്പാക്കാവോന്ന് നോക്കട്ടെ.

ഫോൺ കട്ടായി.നോക്കുമ്പോൾ വീണ ഉണർന്നിരുന്നു."അവൻ ചത്തില്ലല്ലെ"

"പേടിക്കണ്ട..... അതിനി ഇരുമ്പ് നോക്കിക്കോളും"ഒപ്പം "..ചന്ദ്ര.."എന്ന പേര് അവൻ മനസ്സിൽ കുറിച്ചിട്ടു. ഗോവിന്ദൻ.....വില്ല്യം.....ഒപ്പം ഒരാൾ കൂടി ശത്രൂപക്ഷത്ത്.

എന്താ ശംഭുസ് ആലോചിക്കുന്നേ.

ഒന്നൂല്ല.അതെ എന്റെ പെണ്ണ് വാശി പിടിച്ചിട്ടല്ലെ ഏട്ടൻ ആ സെക്യൂരിറ്റി ഒഴിവാക്കിയെ.ഇപ്പൊ കണ്ടോ,ഒരാഴ്ച്ച തികഞ്ഞിട്ടില്ല.....ഇതെങ്ങാനും വീട്ടിൽ അറിഞ്ഞാ.

അതെ കെട്ടിയ പെണ്ണിനെ സംരക്ഷിക്കേണ്ടത് അവളെ താലി അണിയിച്ചവനാ.അല്ലാതെ കൂലിക്ക് ആളെ വച്ചിട്ടല്ല.എന്നെ ഒറ്റക്കിട്ടിട്ട് പോയില്ലെ ഈ ദുഷ്ടൻ.എന്നിട്ട് എന്നെ കുറ്റം പറയുന്നു,പണ്ടാരം.

വല്ല ടെൻഷനും ഉണ്ടോന്ന് നോക്കിയേ എന്റെ പെണ്ണിന്.ഇനി ടീച്ചറുടെ മുഖത്തെങ്ങനെ നോക്കൂന്നാ.

കണ്ണ് കൊണ്ട്.....പേടിക്കാതെന്റെ ശംഭുസേ.ഗായത്രി നോക്കിക്കോളും എല്ലാം,എനിക്കുറപ്പാ.അതാ എന്റെ ധൈര്യവും.രാത്രി ഒരുപോള കണ്ണടച്ചിട്ടില്ലല്ലൊ,ഉറങ്ങിക്കോ.ഇനി എന്ത് തന്നെയായാലും നേരിടാം. എന്റെ കൂടെയുണ്ടായാൽ മാത്രം മതി

അവന്റെ കണ്ണ് നിറഞ്ഞിരുന്നു. അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞു.പതിയെ അവരും ഉറക്കത്തിലേക്ക് വീഴുകയായിരുന്നു. ***** രാവിലെ മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഗായത്രിയുണരുന്നത്.നോക്കുമ്പോൾ മണി പത്ത് കഴിഞ്ഞിരുന്നു.വെളുപ്പിന് കിടന്നത് കാരണം സമയം പോയത് അറിഞ്ഞിരുന്നില്ല. വന്നതാരെന്നറിയാൻ അവൾ പുറത്തേക്കിറങ്ങി.സാവിത്രിയെയും എഴുന്നേൽപ്പിച്ചിട്ടാണവൾ പോയതും. മുറ്റത്തെത്തിയതും കമാൽ ആണ് വന്നതെന്ന് മനസിലായി.

പെങ്ങളെ ടീച്ചറെന്തിയെ.......

അകത്തുണ്ട്.എണീക്കുന്നെയുള്ളൂ. എന്താ ഇതുവഴി.....

ഇപ്പൊ വന്നത് ഒരു കാര്യം പറഞ്ഞു പോകാനാ.ഉച്ചക്ക് മുന്നേ പണിക്കാര് വരും,ജനലും മറ്റും ശരിയാക്കാൻ. മഷിനോടും പറഞ്ഞിട്ടുണ്ട്. താത്ക്കാലം ഇവിടെ ഇങ്ങനെയൊന്ന് നടന്നതായി നാട്ടിൽ അറിയണ്ട.അതാ ടൗണിൽ നിന്ന് ഏർപ്പാട് ചെയ്തത്. അപ്പൊ ശരി..... ഇറങ്ങട്ടെ പെങ്ങളെ.

അങ്ങനെയാവട്ടെ.......

കമാൽ ബുള്ളറ്റിലേക്ക് കയറാൻ തുടങ്ങിയിട്ട് ഒന്ന് തിരിഞ്ഞു."ഒരു കാര്യം

💬 Comments

View all comments