0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Author : alby Read All Parts 680

മറന്നു.ഈ പഴ്സ് ഇവിടുത്തെ ആണൊ.ഒന്ന് നോക്കിയേ.ഇവിടെ ക്ലീൻ ചെയ്യുന്ന നേരം മുറ്റത്തുനിന്ന് കിട്ടിയതാ"

ഗായത്രിയത് വാങ്ങി നോക്കി. ആണുങ്ങൾ ഉപയോഗിക്കുന്ന തരം ലെതർ വാലറ്റ് ആണത്.അതിൽ കുറച്ചു പണവും ക്രെഡിറ്റ്‌ കാർഡും ഒക്കെയുണ്ട്.കൂടാതെ ഡ്രൈവിംഗ് ലൈസെൻസും.

താങ്ക്സ് ചേട്ടാ....... ഇവിടുത്തെയാ. എന്റെ ചേട്ടന്റെ.വീണുപോയതാവും, ഇവിടെയാണെന്ന് അറിഞ്ഞുകാണില്ല വളരെ സന്തോഷം.

സൂക്ഷിക്കണ്ടെ പെങ്ങളെ.ഒരു സംശയം തോന്നി ചോദിച്ചതാ.ഈ മാതിരി പണിക്ക് നടക്കുന്ന ആരും കാർഡൊന്നും ഉപയോഗിക്കില്ലല്ലൊ.

ഉടനെ തന്നെ കമാൽ യാത്രയായി. ഉമ്മറത്തു നിന്ന് കൊണ്ട് തന്നെയവൾ ആ ലൈസെൻസിലെ പേര് മനസ്സിൽ പറഞ്ഞു"......വില്ല്യംസ്......" അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു.സ്വയം ഓരോന്ന് ചോദിച്ചുകൊണ്ട് തന്നെ അവൾ അകത്തേക്ക് കയറി. ***** വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് ശംഭു എണീറ്റത്, വീണയും.അവന്റെ നെഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു അവൾ.അവൻ വാതിൽ തുറന്നു നോക്കുമ്പോൾ മുന്നിലുണ്ട് സാവിത്രി. അങ്ങനെയൊരു വരവ് അവർ പ്രതീക്ഷിച്ചതുമല്ല.

എന്നെ ഇങ്ങോട്ട് പ്രതീക്ഷിച്ചില്ല അല്ലെ അകത്തേക്ക് കയറിക്കൊണ്ടാണ് സാവിത്രിയത് ചോദിച്ചത്.

അത്‌ ടീച്ചറെ.........

അവനെന്തോ പറയാൻ തുനിഞ്ഞതും സാവിത്രിയുടെ കൈ അവന്റെ മുഖത്തു വീണിരുന്നു."മിണ്ടരുത് നീ. പലകുറി ചോദിച്ചു ഞാൻ,ഇന്നലെ കൂടിയും.ഒഴിഞ്ഞുമാറുകയായിരുന്നു നീയെന്റെ ചോദ്യങ്ങളിൽ നിന്നും.ഇനി നിനക്കെന്താ പറയാൻ ബാക്കി. എനിക്കിനി ചോദിക്കേണ്ടതും പറയേണ്ടതും ഇവളോടാ"

"അമ്മെ.......ഞാൻ....."

കൂടുതൽ ബുദ്ധിമുട്ടി പറയണ്ട.ഒരു ചോദ്യത്തിനു മാത്രം എനിക്ക്‌ ഉത്തരം കിട്ടിയേ പറ്റു.

അവൾ എന്തെന്നുള്ള ഭാവത്തിൽ സാവിത്രിയെ നോക്കി..........

തുടരും ആൽബി.

💬 Comments

View all comments