0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]

Author : alby Read All Parts 530

കെട്ടുന്ന തിരക്കിലായിരുന്നു ഡോക്ടർ.ഭൈരവനെ അകത്തേക്ക് കയറ്റിയതും രണ്ട് സിസ്റ്റർമാർ ഓടി വന്ന് അയാളുടെ ദേഹത്തു ലീഡ്സ് ഒട്ടിച്ചു മോണിറ്ററിലേക്ക് ഘടിപ്പിച്ചു. മോണിറ്ററിൽ വൈറ്റൽ സൈൻസിന്റെ ഗ്രാഫും വാല്യൂവും തെളിഞ്ഞു നിന്നു.ഒരാൾ മാനുവൽ ബി പി നോക്കുന്ന സമയം മറ്റേ സിസ്റ്റർ ഐ വി ലൈൻ ഫിക്സ് ചെയ്തു ബ്ലഡ്‌ സാമ്പിൾ എടുത്തിരുന്നു.അപ്പോൾ ഡോക്ടറും അങ്ങോട്ടെത്തി.

ഭൈരവനരികിൽ എത്തിയ ഡോക്ടർ മോണിറ്ററിലേക്ക് നോക്കി.ശേഷം സ്റ്റെത്തു വച്ച് ലങ്സ് നോക്കി എയർ എൻട്രി ഉറപ്പ് വരുത്തി.എയർവെ ക്ലിയർ ആണെന്ന് അയാൾക്ക് ഉറപ്പായി.മോണിറ്റർ പ്രകാരം ശ്വാസ ഗതിയും ശരീരത്തിലെ ഓക്സിജൻ ലെവലും സേഫ് സോണിൽ തുടരുന്നു പക്ഷെ പൾസും ബി പി യും വീക്ക്‌ ആണ്,സൈനസ് ബ്രാഡിയാണ് ഹാർട്ടിന്റെ റിതം അപ്പോൾ.

മാനവൽ ആയി ബ്രെക്കിയൽ പൾസ് നോക്കിയപ്പോൾ ഫീൽ ചെയ്യാൻ നന്നേ ബുദ്ധിമുട്ട്.ശേഷം കരോട്ടിഡ് നോക്കി,അവിടെ നേരിയ തോതിൽ പൾസ് ഫീൽ ചെയ്യുന്നുണ്ട്. തുടയിലെ മുറിവും രക്തം കട്ടപിടിച്ചു കിടക്കുന്നതും കണ്ട ഡോക്ടർ ഡിസ്റ്റൽ ഏരിയയിലുള്ള പൾസ് വാച്ച് ചെയ്തു.തുടക്കു താഴെയുള്ള ഭാഗത്തു പൾസ് ലഭിക്കുന്നില്ല.അത് അർത്ഥമാക്കുന്നത് ഇടതു കാലിലേക്ക് ഉള്ള രക്തയോട്ടം നിലച്ചിരിക്കുന്നു.ചിലപ്പോൾ ഫിമോറൽ ആർട്ടറി കട്ട് ആയതാവാം കാരണം.

ഇതിനിടയിൽ തന്നെ ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു സിസ്റ്റർ ഫ്ലൂയിഡ് സ്റ്റാർട്ട്‌ ചെയ്തിരുന്നു.ഏത്ര വേഗം ഫ്ലൂയിഡ് റീപ്ലേസ് ചെയ്യുക എന്നതാണ് പ്രാധമികമായി ചെയ്യാൻ ഉള്ളത്.

മുറിവ് ക്ലീൻ ചെയ്യാനായി ഭൈരവന്റെ ക്ലോത്ത് സിസ്റ്റർമാർ ചേർന്ന് മുറിച്ചു മാറ്റിയ നേരം ഡോക്ടർ അയാളുടെ കാല് നോക്കി.ആഴത്തിലുള്ള മുറിവാണ്.ചുറ്റും രക്തം കട്ട പിടിച്ചിരിക്കുന്നു.മുട്ടിനു താഴേക്ക് നീലനിറത്തിൽ നീര് വച്ചു വീർത്തിട്ടുണ്ട്.ഫ്ലൂയിഡ് വേഗം

💬 Comments

View all comments