Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]
കയറ്റുന്നതുകൊണ്ട് വൈറ്റൽ വീണ്ടും താഴാതെ നിൽക്കുന്നു,എങ്കിലും ഉയരുന്നുണ്ടായിരുന്നില്ല.ഭൈരവൻ ഹൈപ്പോ വൊളീമിക് ഷോക്കിൽ ആണ്,ഒപ്പം കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന അവസ്ഥയിലും എത്തിയിരിക്കുന്നു എന്നയാൾ വിലയിരുത്തി.
"സിസ്റ്ററേ...... സാമ്പിൾ എടുത്തോ?" വൂണ്ട് ക്ലീൻ ചെയ്യുന്നതിന് ഇടയിൽ അയാൾ ചോദിച്ചു
യെസ് ഡോക്ടർ.......
റുട്ടീൻ ടെസ്റ്റ് എല്ലാം വിടണം.പിന്നെ കൊയാഗുലേഷൻ പ്രൊഫൈൽ,ദെൻ ബ്ലഡ് ഗ്രൂപ്പ് ചെയ്തു അർജെന്റ് ആയി ഒരു മൂന്ന് യൂണിറ്റ് ബ്ലഡ് അറേഞ്ച് ചെയ്തിട്ട് ഇന്റെന്സിവ് കെയറിൽ ഷിഫ്റ്റ് ചെയ്യൂ.
ശരി ഡോക്ടർ.......
ആ പിന്നെ ഇയാളെ എത്തിച്ചവരോട് അകത്തു വരാൻ പറയ്.കാര്യങ്ങൾ തിരക്കി എം എൽ സി തയ്യാറാക്ക്.
ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു ഒരാൾ പിൻവാങ്ങി. തിരക്ക് പിടിച്ച നിമിഷങ്ങളായിരുന്നു അവിടെ.ഒരാൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മറ്റൊരാൾ മെഡിക്കോ ലീഗൽ കേസിന്റെ കടലാസുകൾ തയ്യാറാക്കുന്നു.ഭൈരവനെ എത്തിച്ച ഡ്രൈവേഴ്സ് അവരോട് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.മുറിവ് വച്ചു കെട്ടി ഡോക്ടർ എത്തിയപ്പോഴേക്കും ഫയലും എം എൽ സിയുടെ ബുക്കും പോലീസ് ഇൻഫർമേഷനുള്ള കടലാസുകളും തയ്യാറായിരുന്നു.
"സിസ്റ്ററെ ഐഡന്റിറ്റിഫിക്കേഷൻ മാർക്ക് നോട്ട് ചെയ്തിട്ട് വിരലടയാളം എടുത്ത് വാ"അവിടെ നിന്ന നഴ്സിന് ഒരു ടാസ്ക് കൂടി കൊടുത്തിട്ട് ഡോക്ടർ വന്നവരോട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.
നിങ്ങൾ ഇയാളുടെ.....
"ഞങ്ങൾ നഗരസഭയിലെ ജോലിക്കാരാണ് സർ.ഇയാളെ വേസ്റ്റ് കൂമ്പാരത്തിന്റെ അടുത്തുനിന്നാണ് കിട്ടിയത്.ഉടനെ ഇങ്ങോട്ടെക്ക് എത്തിക്കുകയായിരുന്നു"തുടർന്ന് അവർ ഭൈരവനെ കിട്ടിയ സാഹചര്യം വ്യക്തമാക്കി.
സീ..........തലയിലെ മുറിവ് സാരമല്ല. പക്ഷെ തുടയിൽ ആഴത്തിൽ വെട്ട് കൊണ്ടിട്ടുണ്ട്.അതുമൂലമുള്ള ബ്ലഡ് ലോസ്സ്,അതിച്ചിരി പ്രശ്നമാണ്.
എങ്ങനെയുണ്ട് സർ ഇപ്പോൾ
ഒന്നും പറയാൻ പറ്റില്ല.അയാളുടെ അവസ്ഥ വളരെ മോശമാണ്.രക്ഷ പെടാനുള്ള സാധ്യത വളരെ കുറവ്.
💬 Comments
View all comments