Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]
"അമ്മാ..........."കടുപ്പിച്ചു തന്നെയാണ് വീണ വിളിച്ചത്
"എന്താ........"വിടാൻ ഭാവമില്ലാതെ സാവിത്രിയും.
പറഞ്ഞാൽ.......ഗോവിന്ദൻ എന്ന ചെറ്റയെ നാട്ടുകാർ അറിയും.
ഈ തറവാട് തല കുനിക്കേണ്ടിവരും അല്ലെ.......എടി മോളെ നാട്ടുകാർക്ക് ഒരു സ്വഭാവം ഉണ്ട്,പുതിയതെന്തെലും കിട്ടിയാൽ മുന്നത്തെയങ് സൗകര്യം പോലെ മറക്കും അതുകൊണ്ടല്ലെയീ രാഷ്ട്രീയക്കാരൊക്കെ വളരുന്നതും ജയിച്ചുകയറുന്നതും.ഗോവിന്ദ് എന്റെ വിഷയമല്ല.അവൻ നാറിയാലും,ഇനി ചത്താലും എനിക്ക് പ്രശനമല്ല.എന്റെ ആകുലത മുഴുവൻ ഇവനെക്കുറിച്ചാ, എന്റെ ശംഭുനെക്കുറിച്ച്.അതിനായി ഏതറ്റം വരെയും പോകും സാവിത്രി. അതുകൊണ്ട് നിന്റെ കളികൾ നിർത്തി സ്വന്തം കാര്യങ്ങൾ നോക്ക്.
അമ്മക്ക് അറിയാം,ന്യായം എന്റെ ഭാഗത്താ.പക്ഷെ എന്റെ ശംഭു ഇടക്ക് നിൽക്കുന്നതുകൊണ്ട് സമ്മതിച്ചു തരാൻ പറ്റുന്നില്ലല്ലെ.പക്ഷെ ഒന്ന് ഓർമ്മ വേണം,എന്റെയാ ഇവൻ. ഇവന് വേണ്ടി ഞാൻ എന്തും ചെയ്യും.
ഓഹ് വാശിയാണോ... ആരുടെ വാശി ജയിക്കും എന്ന് നോക്കാം.അത് നീ ആവാൻ ഞാൻ സമ്മതിച്ചുതരില്ല ഈ സാവിത്രി.
എന്റെ ന്യായം വാശിയായി തോന്നിയാ ഞാനെന്ത് പറയാൻ.നോക്കാം ആരുടെ വാശി ജയിക്കുമെന്ന്.
ആര് ജയിച്ചാലും ഇന്നത്തോടെ നിന്റെയിവിടെയുള്ള പൊറുതി ഞാൻ നിർത്തിക്കും.മാഷ് വരുന്നവരെയെ നീയിവിടെ കാണു.
എന്നാ ഒന്നുകൂടി അമ്മ അറിഞ്ഞ് വച്ചോ.പോകുന്നതിന് മുൻപ് ഗായത്രി അറിയാത്ത ഒരു കഥ കൂടി അവൾ അറിയും.പിന്നെ ഇറങ്ങുമ്പോ ഇവനും ഒപ്പം കാണും.
മനസിലായില്ല.......
ഭർത്താവിന്റെ അനുവാദത്തോടെ അരങ്ങേറിയ അവിഹിതത്തിന്റെ കഥ .....എന്താ പറയട്ടെ അവളോട്.
"വീണേ....... നീ....... "സാവിത്രി അലറി വിളിക്കുകയായിരുന്നു.അവരുടെ വാക്കുകൾ കേട്ട് പകച്ചു ശംഭുവും.
അതെ വീണയാണ്.ഇവൻ എന്റെയാ, എനിക്ക് അവകാശമുള്ള എന്റെ ചെക്കൻ.ഇനി ഇവനൊപ്പം ജീവിച്ചു തീർക്കാനാ തീരുമാനവും.വെറുതെ ഇടക്ക് കയറരുത്.എന്റെ ലക്ഷ്യം നേടുന്നത് വരെ ഞാനിവിടെ കാണും. സ്വന്തം കുഴി
💬 Comments
View all comments