0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]

Author : alby Read All Parts 525

തോണ്ടാതിരിക്കുന്നത് ആവും അമ്മക്ക് നല്ലത്.

"ശംഭു നീയും......."പൊട്ടിക്കരഞ്ഞാണ് സാവിത്രി അത് ചോദിച്ചത്.അവൻ തല കുനിഞ്ഞു നിൽക്കുകയാണ്. അവർക്കിടയിൽ ഒന്നും പറയാൻ കഴിയാതെയവൻ മൂകസാക്ഷിയായി.

പിടിവിട്ടുപോയ സാവിത്രി നിറ കണ്ണുകളോടെ താഴേക്ക് നടന്നു.ഒപ്പം എതിരെ ഗായത്രി മുകളിലേക്കും. അവളുടെ കയ്യിലൊരു പഴ്സിരിപ്പുണ്ട് കണ്ണു ചുവന്നു കലങ്ങി താഴേക്ക് വരുകയായിരുന്ന സാവിത്രിയുമായി അവളൊന്ന് മുഖാമുഖം വന്നു.പക്ഷെ ഒന്നും മിണ്ടാതെ സാവിത്രി തന്റെ മുറിയിലേക്ക് നടന്നു.കട്ടിലിലേക്ക് കമിഴ്ന്നു കിടന്ന് കരച്ചിലടക്കാൻ തുടങ്ങിയിരുന്നു സാവിത്രി.

കാര്യമെന്തെന്ന് അറിയാതെ അവൾ എന്ത്‌ ചെയ്യണമെന്ന് ശങ്കിച്ചുനിന്നു. അവൾ സാവിത്രിയുടെ മുറിയിലേക്ക് നടന്നു.പക്ഷെ അകത്തുനിന്നും പൂട്ടിയിരിക്കുകയാണ്.അകത്തു കരച്ചിലിന്റെ ശബ്ദം കേൾക്കുന്നുണ്ട്. വിളിച്ചിട്ടും തുറക്കുന്നില്ലെന്ന് കണ്ട ഗായത്രി നേരെ മുകളിലെത്തി.

"അമ്മക്ക് എന്തു പറ്റി ചേച്ചി"അതും ചോദിച്ചുകൊണ്ടാണ് ഗായത്രി മുറിയിലേക്ക് കയറിയത്.പക്ഷെ അകത്തെ കാഴ്ച്ച കണ്ടു ചമ്മി നാവ് കടിച്ചുകൊണ്ട് അവൾ തിരിഞ്ഞു നിന്നു.

"ഈ പെണ്ണിന്റെ കാര്യം.ബെല്ലും ബ്രെക്കുമില്ലാതെ എവിടെയും ചാടി കേറിക്കോളും"അല്പം നാണത്തോടെ ആണ് വീണയുടെ വാക്കുകൾ.

മനസ്സിലെ ഒരു വലിയ ഭാരം ഇറക്കി വച്ചു എന്ന് വീണക്ക് തോന്നി.പക്ഷെ സാവിത്രി കരഞ്ഞുകൊണ്ട് ഇറങ്ങി പോയത് അവളെ അസ്വസ്ഥയുമാക്കി എന്ത് ചെയ്യും എന്ന് കരുതി നിക്കുന്ന സമയത്താണ് അവൾ ശംഭുവിനെ ഒന്ന് നോക്കിയത്.അത്രയും നേരം അവളുടെയടുത്തു നിന്നിരുന്ന ശംഭു കട്ടിലിൽ ചാരി ഇരിപ്പാണ്.കണ്ണുകൾ അടച്ചു,കാലുകൾ മുകളിലേക്ക് ഉയർത്തി മടക്കി വച്ച് എന്തോ ഓർത്തുള്ള ഇരിപ്പാണ്.കണ്ണിൽ നിന്ന് മിഴിനീർ ഒഴുകിയതിന്റെ പാട് കാണാം. ആ അവസ്ഥയിൽ എന്ത് ചെയ്യണം എന്നറിയാതെ വീണ കുഴങ്ങി.അവൾ പതിയെ അവനരികിലെത്തി അവന്റെ തോളിലേക്ക് ചാരിയിരുന്നു.

"..... ശംഭുസേ......"ഒരു നേർത്ത വിളിയായിരുന്നു.അവൻ കണ്ണ്

💬 Comments

View all comments