Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 21 [Alby]
വേണ്ടമ്മെ......ഈ വീണയുടെ സ്നേഹം മുഴുവൻ അവനുള്ളതാ. നോക്കിക്കോളാം ഞാൻ,എന്റെ പ്രാണനെപ്പോലെ.
"അത് കേട്ടാൽ മതി ഈ അമ്മക്ക്. നീ എന്റെ മോളാ.......എന്റെ ശംഭുന്റെ പെണ്ണ്.ഇനിയിത് സൂക്ഷിക്കേണ്ടത് നീയാ"അരയിൽ നിന്നും ഒരു താക്കോൽക്കൂട്ടമെടുത്ത് വീണയുടെ കയ്യിലേക്ക് പിടിപ്പിച്ചു.
അമ്മാ..........
"ഇനിയിതിന്റെ അവകാശി നീയാ. നിന്റെയാ അവൻ......ഒരു തടസമായി ഞാൻ വരില്ല.പക്ഷെ പറിച്ചെടുത്തു കൊണ്ട് പോകരുതെന്റെ കുഞ്ഞിനെ. എനിക്ക് ഒരുനോക്ക് കാണാതെ വയ്യ" വീണയെ ഒന്നാസ്ലെഷിച്ചുകൊണ്ട് നെറുകയിൽ ഒരു ചുംബനം കൊടുത്തു സാവിത്രി.
ഇല്ലമ്മാ.......നിങ്ങളിൽ നിന്നുമവനെ പറിച്ചെടുത്തിട്ട് എനിക്കൊരു സന്തോഷം വേണ്ട.ഇവിടെയുണ്ടാവും. പക്ഷെ ഗോവിന്ദ്.......അവന്റെ കാര്യത്തിൽ എന്നെ തടയരുത്.
ഞാനും ചിലത് തീരുമാനിച്ചിട്ടുണ്ട്. മാഷ് വന്നോട്ടെ.ഇപ്പൊ ചെന്നവനെ വിളിച്ചിട്ട് വാ.ഒരു ചമ്മലുണ്ടാവും എന്റെ കുട്ടിക്ക്.എന്നെ നേരിടാനും ബുദ്ധിമുട്ട് കാണും.
"ഇപ്പൊ വരാം അമ്മെ......"സന്തോഷം അടക്കവയ്യാതെ ഒരോട്ടമായിരുന്നു വീണ.
അവിടെ നടന്നത് കണ്ട് കിളിപോയ അവസ്ഥയിലാണ് വീണ."വായടച്ചു പിടിക്കടി"എന്ന് സാവിത്രി പറഞ്ഞത് കേട്ട് അവളൊന്ന് തല കുടഞ്ഞു. ഇതെന്താ കഥയെന്ന് ചിന്തിച്ചുനിന്ന അവളോട് സാവിത്രി പറഞ്ഞു.
ഗായത്രി......ആദ്യം ഉൾക്കൊള്ളാൻ പറ്റിയില്ലടി.ആകെ മനസ്സ് കലങ്ങിയ അവസ്ഥ.എങ്ങനെ ജീവിക്കേണ്ട കുട്ടിയാ.ഒത്തിരി അനുഭവിച്ചു,പാവം. അതും നമ്മുടെ വീട്ടിൽ വന്നുകേറിയ ശേഷം.ഒടുക്കം ഞാൻ മാഷിനെ വിളിച്ചു,കാര്യങ്ങളൊക്കെ ധരിപ്പിച്ചു. അവൾക്ക് അങ്ങനെയൊക്കെ സംഭവിച്ചുവെങ്കിൽ അതിന് പരിഹാരം കാണേണ്ടതും നമ്മളാ എന്ന നിലപാടിലാ മാഷ്.അതാ അതിന്റെയൊരു ശരിയെന്ന് മാഷ് തീർത്തുപറഞ്ഞു.
എന്നിട്ട് അവരുടെ കാര്യം പറഞ്ഞോ.
പറഞ്ഞു,പക്ഷെ ഇതൊക്കെ ഇത്രയും വൈകി പറഞ്ഞതിലാ അച്ഛന് ദേഷ്യം. നിനക്കെങ്കിലും ഒന്ന്........
ചക്കര അമ്മ......ഓഹ് അങ്ങനെ ആ തലവേദനയും ഒഴിഞ്ഞു.അല്ല അച്ഛന് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിട്ട്....
അതോ........അതാരോ കളിപ്പിച്ചതാ. എന്തോ സംശയങ്ങളുണ്ടെന്ന്
💬 Comments
View all comments