Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 21 [Alby]
തോന്നുന്നു.ഞാൻ കൂടി ഇതൊക്കെ പറഞ്ഞപ്പോൾ എന്തൊക്കെയൊ ഉറപ്പിച്ചത് പോലെ........
എന്നിട്ട് അച്ഛൻ......
"പോന്നിട്ടുണ്ട്......ഉച്ച തിരിഞ്ഞു വരും പിന്നെ ചാടിത്തുള്ളി ഇതൊന്നും അവരോട് പറയാൻ നിക്കണ്ട."
ഇല്ലെന്റെ അമ്മെ.....അതുങ്ങളെ,ഒന്ന് ടെൻഷൻ അടിച്ചോട്ടെ ഈ കുഞ്ഞു കാര്യത്തിലെങ്കിലും.ഒരു രസം.
"കൂടുതൽ നിന്ന് രസിക്കാതെ വച്ചുണ്ടാക്കിയതൊക്കെ എടുത്തു വക്കാൻ നോക്ക്.എന്റെ മക്കൾക്ക് വല്ലോം കൊടുക്കട്ടെ"
അപ്പൊ ഞാൻ ഔട്ട്...........
പോടീ അവിടുന്ന്........ ***** ബാൽക്കണിയിൽ വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ് ശംഭു. സാവിത്രിയെ എങ്ങനെ നേരിടുമെന്ന് അവനപ്പോഴും രൂപമില്ലായിരുന്നു. വീണയുടെ സാമിപ്യം നൽകുന്ന കരുത്താണ് ഏക ആശ്വാസവും.
അതെ സമയം തന്റെ നല്ലപാതിയുടെ സാന്നിധ്യമവനറിഞ്ഞു.ഓടിയെത്തിയ വീണ ഒരു കിതപ്പോടെ അവനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് തന്റെ സ്നേഹവും സാന്നിധ്യവും അറിയിക്കുകയായിരുന്നു.
വലിയ സന്തോഷത്തിലാണല്ലോ.
ഇവിടെ നിക്കുവാരുന്നോ.ഞാൻ മുറിയിലൊക്കെ നോക്കി.
ചുമ്മാ......ഓരോന്ന് ഓർത്തങ്ങനെ നിന്നതാ......
അവളുടെ പിടുത്തംവിടുവിച്ചുകൊണ്ട് അവൾക്ക് നേരെ തിരിഞ്ഞതും അവന്റെ നെഞ്ചിലേക്ക് പതുങ്ങുകയാണ് അവൾ ചെയ്തത്. ഇറുകെ പുണർന്ന് അവന്റെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടിയാണ് തന്റെ സന്തോഷം അവനെ അറിയിച്ചതും.അവൻ അത്ഭുതത്തോടെ അവളെ നോക്കി. പൂർണ്ണചന്ദ്രന്റെ തെളിമയായിരുന്നു അവളുടെ മുഖത്ത്.നിലാവിൽ എന്ന പോലെ തിളങ്ങിനിൽക്കുന്ന ആ മുഖം അവൻ കൈകളിൽ കോരിയെടുത്തു അത്രയുമവൾ അടുത്തൊന്നും സന്തോഷിച്ചതായി അവൻ കണ്ടിട്ടില്ല.
എന്താ എന്റെ ചേച്ചിപ്പെണ്ണെ....
"ടീച്ചറ്......."അവളുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിനിന്നു.
എന്താ ടീച്ചർക്ക്......
"ടീച്ചറ് സമ്മതിച്ചു.എന്റെ ശംഭുനെ എനിക്ക് തന്നു,സന്തോഷത്തോടെ തന്നെ.ദാ ഇത് കണ്ടോ................." കയ്യിലിരുന്ന താക്കോൽ അവൾ ഉയർത്തിക്കാട്ടി.
ഇത്.........
ഈ വീടിന്റെയാ......ഇത്രയായിട്ടും അറിയില്ല ശംഭുസിന്......എന്നെ ഏൽപ്പിച്ചതാ......
ചേച്ചിപ്പെണ്ണെ.........
താഴെക്ക് വിളിക്കുന്നുണ്ട്.......വന്നെ വന്നു വല്ലതും കഴിക്ക്.
അവളുടെ വാക്കുകൾ കേട്ട്
💬 Comments
View all comments