Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 21 [Alby]
വിളിയും.
അവളുടെ വാക്കുകൾ മാധവന് ഞെട്ടലോടെയല്ലാതെ കേൾക്കാൻ കഴിയുമായിരുന്നില്ല.തന്റെ അറിവ് കൂടാതെ കുടുംബത്തിൽ നടക്കുന്ന പ്രശനങ്ങൾ കൂടിയായപ്പോൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
"എന്നിട്ട് നീയെന്ത് തീരുമാനിച്ചു സാവിത്രി"കടുപ്പത്തിലായിരുന്നു മാധവന്റെ ചോദ്യം.
ഒരു പിടിയുമില്ല മാധവേട്ടാ.ഓർത്തിട്ട് തല ചുറ്റുന്നു.എന്താ ചെയ്യുക...... മാധവേട്ടൻ തന്നെ പറയ്.
അയാളുടെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു.ഒരു പെണ്ണ് ക്രൂരമായി പീഡിപ്പിക്കപ്പെടുക,അതിന് സ്വന്തം ഭർത്താവ് തന്നെ കാരണമാവുക. ന്യായം അവളുടെ ഭാഗത്താണ്. അവൾ അനുഭവിച്ചതിന് ഗോവിന്ദിന് മനോവ്യഥ നൽകിക്കൊണ്ട് തന്റെ പ്രതികാരം നിർവഹിക്കുന്ന സ്ഥിതി വിശേഷം.പടിയിറങ്ങാൻ തുടങ്ങിയ അവളെ തടഞ്ഞതും ഞാൻ തന്നെ ആണ്.പക്ഷെ ന്യായം നേടാനവൾ തേടിയ മാർഗം.....അതിനോട് ഏത്ര കണ്ട് യോജിക്കാൻ ആവും.കൂട്ടിന് സ്വന്തം രക്തം തന്നെയുണ്ട്.തള്ളുക അല്ലെങ്കിൽ കൊള്ളുക എന്നതാണ് ഇതിൽ ചെയ്യാനുള്ളതും.
ഏതവസരത്തിലും സംയമനം പാലിച്ചു സ്വസ്ഥമായി ചിന്തിക്കുവാനുള്ള മാധവന്റെ കഴിവ് ഒരിക്കൽ കൂടി സാവിത്രി അറിഞ്ഞ നിമിഷം.അതാണ് മാധവന്റെ വിജയങ്ങൾക്ക് പിന്നിലും.
"സാവിത്രി....."കുറച്ചു നേരത്തെ മൗനം വെടിഞ്ഞ മാധവൻ അവളെ വിളിച്ചു.
പറയ് മാധവേട്ടാ......
അവളുടെ കാര്യം അറിയാമായിരുന്നു പക്ഷെ ഗോവിന്ദ്.......
അതെ..അത് തന്നെയാണ് പ്രശ്നവും അവൾ കുടുംബത്തിനുള്ളിൽ നിന്ന് തന്നെ പട നയിക്കുന്നു.കൂട്ടിന് നമ്മുടെ ചോരതന്നെയല്ലേ മാഷെ.
അതാടീ എന്നെയും കുഴക്കുന്നത്. കൂടെ നിൽക്കുന്നവർ രണ്ടും നമ്മുടെ ചോരയാ.ഗോവിന്ദ് കാളകൂടവിഷം ആകുമെന്ന് കരുതിയതുമല്ല.
അറിയില്ല മാധവേട്ടാ....എനിക്കറിയില്ല ഇതൊക്കെ എവിടെ ചെന്ന് നീക്കുമെന്ന്.
ഇവിടെ തീരുമാനിച്ചേ പറ്റു.അത് എന്തായാലും നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങൾ നേരിടേണ്ടിവരും.പക്ഷെ ഇവിടെ തീരുമാനിച്ചേ പറ്റു.ബാക്കി നേരിടുക തന്നെ.
മാഷ് പറയ്...ഞാൻ എന്നാ ചെയ്യണ്ടേ
ഗോവിന്ദിനെ തള്ളുക....... വീണയെ ചേർത്ത് പിടിക്കുക.
മാഷ് ഇതെന്താ പറഞ്ഞുവരുന്നത്.
💬 Comments
View all comments