Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 21 [Alby]
അവളുടെ ന്യായം നേടാൻ തേടിയ വഴി......പുറത്തറിഞ്ഞാൽ......
എനിക്കറിയാം സാവിത്രി നിന്റെ ആകുലത.അതും ശംഭുവിന്റെ കാര്യത്തിൽ.ശരിയാണ് അവളവന്റെ പെണ്ണാ ഇപ്പോൾ.അത്ര എളുപ്പം ദഹിക്കില്ല ആർക്കും.പക്ഷെ ഒന്ന് ചിന്തിച്ചു നോക്കിയേ ഒരു തരത്തിൽ നോക്കിയാൽ ധാർമികതയുടെ പേരിൽ നമ്മുക്കും ഇതിൽ പങ്കില്ലേ.
മാഷിതെന്തൊക്കെയാ പറയുന്നെ. എനിക്കൊന്നും മനസിലാകുന്നില്ല.
എടീ വീണയുടെ സ്ഥാനത്തു നീ ഗായത്രിയെ ഒന്ന് ചിന്തിച്ചു നോക്കിയേ.അപ്പൊ മനസിലാകും വീണയുടെ ന്യായം.കാരണം തുലനം ചെയ്തു നോക്കുമ്പോൾ അവൾക്കാ മുൻതൂക്കം.
മാഷെ......
അതേടി.അവൾക്ക് നമ്മുടെ കുടുംബത്തില് വന്ന ശേഷവാ ഒരു പെണ്ണിന് എന്ത് സംഭവിക്കരുതോ അത് നടന്നത്.അതിന് പരിഹാരം കാണേണ്ട ബാധ്യതയും നമുക്കുണ്ട് സാവിത്രി.പക്ഷെ ഗായത്രിക്കെങ്കിലും ഒന്ന്......
അപ്പൊ തീരുമാനിച്ചു അല്ലെ.....
അതെ.ഇനിയവൾ ശംഭുവിന് സ്വന്തം. അവരൊന്നിച്ചു ജീവിക്കണം. അവർ നമ്മുക്കൊപ്പം വേണം.അവൾ അനുഭവിച്ചതിന് അതാണ് ഒരു പ്രായശ്ചിത്തം.നാട്ടുകാരെയും വീട്ടുകാരെയും നേരിടേണ്ടിവരും. അത് ഞാൻ കാര്യമാക്കുന്നുമില്ല.ഒരു പെണ്ണിന്റെ ശാപം എന്റെ കുടുംബം അനുഭവിക്കരുത്.ഒരു പെൺകുട്ടി എനിക്കുമുണ്ട്,അങ്ങനെ ചിന്തിച്ചാൽ ഇതാണ് ശരി.പക്ഷെ ഗോവിന്ദിനെ എങ്ങനെ.......അതാണ് ഞാൻ ചിന്തിക്കുന്നതും.
അവനെ ഒഴിവാക്കുകയാണോ....
ഒഴിവാക്കിയെ പറ്റു.അത്ര പെട്ടെന്ന് പറ്റില്ല താനും.നിന്റെ സങ്കടമെനിക്ക് മനസിലാകും.ആദ്യമായി അമ്മയെന്ന് വിളികേട്ടത് അവന്റെ നാവിൽ നിന്നും ആയതിന്റെ ഇമോഷണൽ അറ്റാച്ച്മെന്റ്.അത് വേണ്ട സാവിത്രി, ഞാൻ പറയാതെ അറിയാല്ലോ അവൻ എന്ന സർപ്പത്തെക്കുറിച്ച്.
മ്മ്മ്.....പിന്നെ എപ്പഴാ വരുന്നേ.
ദാ ഇറങ്ങുകയാണ്.ആ മീറ്റിങ് മുടങ്ങി ആരോ കളിക്കുന്നുണ്ട്.പിന്നെ ഇത് ഞാൻ അറിഞ്ഞതായി ഭവിക്കണ്ട. ഇപ്പോൾ ഇങ്ങനെ അങ്ങ് പോട്ടെ. വന്നിട്ടാവാം തീരുമാനങ്ങൾ.
അതെ ഊണിന് കാണുമോ.
അല്പം വൈകും,എന്നാലും വന്നിട്ടേ കഴിക്കുന്നുള്ളു.
എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ. വല്ലോം ഉണ്ടോ ആവോ.
മാധവൻ
💬 Comments
View all comments