0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]

Author : alby Read All Parts 445

മാധവൻ അത് തുറന്നു നോക്കി.അതിലിരുന്ന പാൻ കാർഡും ഡ്രൈവിംഗ് ലൈസെൻസും മറ്റ് ക്രെഡിറ്റ്‌ കാർഡുകളും കണ്ട് അയാളുടെ മുഖം വലിഞ്ഞു മുറുകി.

"അച്ഛാ ഇന്നലെ വൈകിട്ട് പോലും മുറ്റത്തുനിന്ന് കിട്ടാത്ത സാധനം ഇന്നലെ രാത്രി അച്ഛനയച്ച ആൾക്കാരുടെ കയ്യിൽ എങ്ങനെ കിട്ടി.ഇതിൽ എന്തോ കളിയുണ്ട്."

"വില്ല്യം....... അവനെ ഞാൻ....." മാധവൻ മുരണ്ടു.ഇതൊക്കെ കേട്ട് ശംഭു ദേഷ്യത്തിൽ പല്ല് കടിച്ചുകൊണ്ട് മുഷ്ടി ബലത്തിൽ കൂട്ടിപ്പിടിച്ചു തിരുമ്മി.അവൻ ദേഷ്യത്തിൽ നിന്ന് വിറച്ചു.

ശംഭുവിന്റെ മുഖഭാവം കണ്ട് വീണ അവന്റെ കൈകളിൽ പിടിച്ചു.ഒന്ന് അവനെ നോക്കുക മാത്രം ചെയ്തു. ആ നോട്ടത്തിന്റെ അർത്ഥം പിടികിട്ടി എന്നപോലെ അവൻ സ്വയം നിയന്ത്രിച്ചു.ഒരാവേശത്തിന് എടുത്തു ചാടിയാൽ വിപരീതഫലമുണ്ടാക്കും എന്ന് വീണ അവനോട് പറയാതെ പറയുകയായിരുന്നു.

"ശംഭു....."കനത്തിലുള്ള വിളിയായിരുന്നു.

മാഷെ........

"തിരിച്ചുകളിക്കേണ്ട സമയം വന്നിരിക്കുന്നു"ഒരൊറ്റ വാചകത്തിൽ മാധവൻ പറഞ്ഞുനിർത്തി.

"മാധവേട്ടാ"ആ വാക്കുകളിലെ മൂർച്ച തിരിച്ചറിഞ്ഞ സാവിത്രി അറിയാതെ വിളിച്ചുപോയി.

"എന്താ സാവിത്രി....."

മാഷിന്റെ ഈ ഭാവം കണ്ടിട്ടെനിക്ക്..... എന്തോ.......

ഭയം വേണ്ട സാവിത്രി.പേടിച്ചോടാൻ തുടങ്ങിയാൽ എവിടെവരെ..... ഇതിപ്പൊ എത്രമത്തെയാ,മറന്നോ നീ. ഇനിയും വിട്ടുകളഞ്ഞാൽ നമ്മുടെ അടിവേരുതന്നെ അറുത്തെടുത്തു എന്ന് വരും.ഈ കുടുമ്പം സംരക്ഷിച്ചു പിടിക്കാൻ ഏതറ്റം വരെയും പോകും മാധവൻ.

സാവിത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല. അവളുടെ ചിന്തയൊന്ന് അല്പം പിന്നിലേക്ക് പോയി.ശംഭുവിന്റെ ആക്‌സിഡന്റും,കളപ്പുരയില് ഗുണ്ടകൾ കയറിയതും ദാ ഇപ്പോൾ നടന്നതും വരെ അവളുടെ മനസ്സിൽ ഓടിയെത്തി.

"സാവിത്രി ഈ കുട്ടികൾക്ക് കൂടി ധൈര്യം കൊടുക്കേണ്ടത് നീയാ.നീ ഇങ്ങനെ തളർന്നാൽ പിന്നെ മാധവൻ ഇല്ല"അവളുടെ തോളിൽ കൈവച്ചു സാവിത്രിയുടെ കണ്ണുകളിൽ നോക്കി മാധവൻ പറഞ്ഞു.

"ഈ കുടുംബത്തിന്റെ

💬 Comments

View all comments