Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]
നാശം ആഗ്രഹിക്കുന്നത് ഏതവനായാലും വേരോടെ പിഴുതുകളഞ്ഞെക്ക് മാഷെ.നമ്മുടെ സമാധാനവും സ്വസ്ഥതയും തകർത്തിട്ട് ഒരുത്തനും വേണ്ട.പക്ഷെ എടുത്തു ചാടരുത് മാഷേ."ഉറച്ച സ്വരമായിരുന്നു സാവിത്രിയുടെത്.
മ്മ്മ്മ് ഇതങ്ങനെ എടുത്തുചാടെണ്ട വിഷയമല്ല.തന്ത്രം മെനഞ്ഞും കയ്യൂക്ക് വേണ്ടയിടത്ത് ബലം പരീക്ഷിച്ചും വേണം ജയം പിടിക്കാൻ. കാരണം ഞാൻ മനസിലാക്കിയത് എന്തെന്നാൽ ഒരു വില്ല്യം മാത്രമല്ല ശത്രുപക്ഷത്ത്.മറഞ്ഞിരിക്കുന്ന ആരോ ഒരാൾ കൂടെയുണ്ട്.
മാഷേ........
പേടിക്കാതെ സാവിത്രി.പിള്ളേരേം വിളിച്ചു അകത്തു ചെല്ല്.ഇന്ന് ഈ വീട്ടിലെ എല്ലാരും ഒന്നിച്ചുള്ളതല്ലേ. കാര്യമായിട്ട് തന്നെ ആയിക്കോട്ടെ.
അകത്തേക്ക് നടന്ന ശംഭുവിനെ മാധവൻ തടഞ്ഞു.സാവിത്രിയും പെൺപടയും ചേർന്ന് അടുക്കള കയ്യടക്കുമ്പോൾ ശംഭുവിനോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു മാധവൻ. ***** അന്ന് രാത്രി കുറച്ചു ദിവസങ്ങൾക്ക് ശേഷം കുടുംബാംഗങ്ങൾ ഒരുമിച്ച ദിവസമായിരുന്നു.ഗോവിന്ദന്റെ സാന്നിധ്യം ഇഷ്ട്ടപ്പെടുന്നില്ല എന്ന് ഓരോ മുഖത്തും കാണാം,പക്ഷെ അതവന് മുന്നിൽ കാണിക്കുന്നില്ല എന്ന് മാത്രം.ഗോവിന്ദിന് മുന്നിൽ വീണ ശംഭുവിനോട് ഇഴുകിച്ചേർന്ന് പെരുമാറുകയാണ്.അവന്റെ മുന്നിൽ വച്ചുപോലും മറ്റുള്ളവർ കാണാതെ ചുടുചുംബനങ്ങൾ നൽകിക്കൊണ്ട് ഇറിറ്റെറ്റ് ചെയ്യുന്നുണ്ട് വീണ,ശംഭു അവളുടെ ഇഷ്ട്ടങ്ങൾക്ക് വഴങ്ങുന്നു എന്ന് മാത്രം.
അത്താഴത്തിന്റെ സമയം,ഗോവിന്ദ് വീണ തനിക്ക് വിളമ്പുമെന്ന് കരുതി. പക്ഷെ ഉണ്ടായത് തിരിച്ചും.അവൾ ഗോവിന്ദിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയത് കൂടിയില്ല.അവളവനെ, ശംഭുവിനെ ഊട്ടുന്ന തിരക്കിൽ ആയിരുന്നു.മാധവൻ ഇതൊക്കെ കണ്ട് ഉള്ളിൽ ചിരിക്കുന്നുണ്ട്.പക്ഷെ മുഖത്തെ ഗൗരവം മാത്രം മാറ്റിയില്ല.
"വീണാ.......ആ കറിയൊന്ന് തന്നെ" സഹികെട്ട് ഗോവിന്ദിന് ചോദിക്കേണ്ട സ്ഥിതി വന്നു.
എടാ നിന്റെ അടുത്തല്ലെ ഇരിക്കുന്നെ അങ്ങ് എടുത്തു കഴിച്ചൂടെ" മാധവന്റെ ചിരിച്ചുകൊണ്ടുള്ള, എന്നാൽ കടുപ്പിച്ചുള്ള ചോദ്യം കേട്ട് ഗോവിന്ദ് വാശി പിടിക്കാൻ നിന്നില്ല. നിവർത്തിയില്ലാതെ സ്വയം വിളമ്പി കഴിക്കുക തന്നെ
💬 Comments
View all comments