Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]
മുറിയിലേക്ക് കയറി. ഇതെല്ലാം കണ്ട് കാര്യം പൂർണ്ണമായി പിടികിട്ടാതെ ശംഭുവും നിന്നു.തന്നെ കലിപ്പിച്ചു നോക്കുന്ന ഗോവിന്ദിന്റെ മുന്നിലേക്ക് അവൻ നടന്നടുത്തു. "പുന്നാര മോനെ...... ഇനി എന്റെ പെണ്ണിന് നേരെ നിന്റെ ഒരു ശബ്ദം എങ്കിലും പൊങ്ങിയാൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും"ഗോവിന്ദിന്റെ കോളറിൽ കുത്തിപ്പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തിയാണ് അവനത് പറഞ്ഞതും.അപ്പോഴും താഴെ ആര് എന്നതിനെക്കുറിച്ചു ശംഭുവിന് ധാരണയുണ്ടായിരുന്നില്ല.അവന്റെ ഭീഷണിയിൽ ഗോവിന്ദ് ഒന്നടങ്ങി എങ്കിലും ഉടനെ ഒരാളിക്കത്തൽ അവൻ പ്രതീക്ഷിച്ചതുമല്ല.പക്ഷെ സാവിത്രിയുടെ സാന്നിധ്യം പോലും മറന്നുള്ള ശംഭുവിന്റെ പ്രവർത്തി അവളിൽ കൂടുതൽ ആശങ്ക ഉളവാക്കിയതെയുള്ളൂ.
ശംഭു മുറിയിലേക്ക് പോയതും സാവിത്രി ഗോവിന്ദിന് മുന്നിലെത്തി. "ഏട്ടൻ നാളെ അങ്ങ് പോകും.ഇവൻ ഇവിടെയുണ്ടെന്നൊ,കൂടുതൽ നെഗളിപ്പ് കാണിക്കാനോ നിന്റെ നാവ് ചലിച്ചാൽ....നിനക്കറിയാല്ലോ എന്നെ" ഒരുഗ്ര ശാസനയും കൊടുത്തശേഷം സാവിത്രി താഴേക്ക് പോയി.
അത്താഴസമയമായപ്പോൾ പതിവ് തെറ്റിച്ചുകൊണ്ട് സാവിത്രി ശംഭുവിന് ഭക്ഷണവുമായി മുകളിലേക്ക് വന്നു. വീണക്കൊപ്പം മുറിയിൽ ആയിരുന്നു അവൻ.വാതിലിൽ തട്ടി അകത്തേക്ക് കയറിയ സാവിത്രിയെ കണ്ട വീണക്ക് പെട്ടെന്ന് ദേഷ്യം ഇരച്ചുകയറി.
"ആങ്ങള വന്നപ്പോൾ അമ്മ ഇവനെ ഒറ്റപ്പെടുത്തുവാ അല്ലെ?"
"മോളെ പ്രശ്നം ആക്കല്ലേടി.അമ്മക്ക് ഇത്തിരി സമയം താ.ഇന്നൊരു രാത്രി മോളൊന്ന് അടങ്.നാളെ ഏട്ടൻ അങ്ങ് പോവും."
"കഴിക്കുന്നെങ്കിൽ എല്ലാരും ഒന്നിച്ച്. അല്ലാതെ ഇവനുമാത്രം ഒറ്റക്ക് വേണ്ട"അതും പറഞ്ഞുകൊണ്ട് വീണ മുറിവിട്ടിറങ്ങി.ഒപ്പം അവൾ ശംഭുവിന്റെ കയ്യിൽ പിടുത്തമിട്ടിരുന്നു അപ്പോഴേക്കും ശംഭുവിന് കാര്യങ്ങൾ വ്യക്തമായിരുന്നു."ടീച്ചറുടെ ഏട്ടൻ വന്നിരിക്കുന്നു"അവൻ മനസ്സിൽ പറഞ്ഞു.
യാന്ത്രികമായി അവൾക്കു പിന്നാലെ നടക്കുമ്പോൾ അതാ അദ്ദേഹം മുകളിലെക്ക് വരുന്നു.ഒപ്പം ഒരു ചിരിയോടെ ഗോവിന്ദും.പിന്നാലെ അല്പം പേടിയോടെ ഗായത്രിയുമുണ്ട്. അയാളെ കണ്ടതും
💬 Comments
View all comments