0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]

Author : alby Read All Parts 467

ബുദ്ധിമുട്ടാണ്,പക്ഷെ അത് അഡ്ജസ്റ്റ് ചെയ്തെ പറ്റൂ.പക്ഷെ നീ ശ്രദ്ധിക്കേണ്ടതെന്തെന്നാൽ നിന്റെ കണ്ണിൽ പലതും കാണും,മറ്റുചിലത് കേൾക്കും,അതങ്ങ് കണ്ണടച്ചേക്കണം. എന്നാൽ നീ ശ്രദ്ധാലുവായിരിക്കണം. നിനക്ക് ശബ്ദമുയർത്താൻ കിട്ടുന്ന അവസരം ഉപയോഗിക്കണം.ഒരു പിടിവള്ളി കിട്ടിയാൽ,ബുദ്ധിപൂർവ്വം അതുപയോഗിച്ചാൽ കളി നമ്മുടെ കയ്യിൽ വരും."

"നീയെന്താ പറഞ്ഞുവരുന്നത്?"

"എടാ നീയിവിടെയാ,അതുകൊണ്ട് നമ്മുക്ക് അടിച്ചുപൊളിക്കാം എന്നല്ലാതെ എന്ത് പ്രയോജനം.അതു കൊണ്ട് തന്നെ നിന്റെ വീട്ടിൽ നടക്കുന്നത് പലതും നീ അറിയുന്നില്ല. അല്ലെങ്കിൽ അറിയിക്കുന്നില്ല.അവിടെ പലതും നടക്കുന്നുണ്ട്,അതറിഞ്ഞാലെ നമ്മുക്ക് മുന്നോട്ടുള്ള വഴി തുറക്കൂ"

"അതവിടെ നിൽക്കട്ടെ.നീ ആരെയോ കാണാൻ പോയിട്ട് എന്തായി?പിന്നെ ഒന്നും പറഞ്ഞതുമില്ല"

"അയാളെ കണ്ടു......സംസാരിച്ചു..... അദ്ദേഹവും പറയുന്നത് അതാ.നിന്റെ തറവാട്ടിനുള്ളിൽ നടക്കുന്നതറിയണം അതിന് നീയവിടെ വേണം"

"അച്ഛനോട്‌ പെട്ടെന്ന് എന്ത് പറയും?"

"അതിനെന്താ ഇത്ര ആലോചിക്കാൻ? ഇതെനിക്ക് തന്ന അക്കോമൊടെഷൻ അല്ലെ.കൂടെ നീയും താമസിക്കുന്നു. എന്റെ ജോലിയും പോയി ഇവിടുന്ന് ഒഴിയാനും പറഞ്ഞ സ്ഥിതിക്ക്, നിനക്ക് വീട്ടിൽ പോയി വരാൻ എന്താ ബുദ്ധിമുട്ട്.ചോദിച്ചാൽ ഒറ്റക്ക് നിൽക്കുന്നത് മടുപ്പാണെന്ന് വല്ലതും പറഞ്ഞൊഴിയ്.ഇപ്പോൾ ആവശ്യം നമ്മുടെയാ."

"മ്മ്മ് നീ പറഞ്ഞതിലും കാര്യമുണ്ട്. അപ്പൊ ഇന്ന് തന്നെ മാറിയേക്കാം അല്ലേടാ?"

"അതാ നല്ലത്.എത്ര വേഗം കാര്യങ്ങൾ അനുകൂലമാകുന്നൊ, അത്രയും നല്ലത്.റിയൽ എസ്റ്റേറ്റ് കളിച്ചു കാശ് പോയതൊഴിച്ചാൽ വേറെ എന്തുണ്ട് ബാധ്യതകൾ അല്ലാതെ.ഇപ്പോൾ തന്നെ പലിശ മുടങ്ങിയിട്ട് ആ ചെട്ടിയാർ വിളിയോട് വിളിയാ.പെടുമ്പോൾ ഒന്നിച്ചാവും പെടുക.അതിന് മുന്നേ കാര്യങ്ങൾ നടക്കണം"

"അറിയാത്തതല്ല വില്ല്യം,ഓഫീസിൽ അക്കൗണ്ട് മറിക്കാൻ നോക്കിയിട്ട് എന്നായി?നിനക്കും അറിയാത്തതല്ല. സ്ട്രിക്ട് ഡെഡ് ഹാന്ഡിലിങ്,അതും മേരിക്ക് മാത്രം കഴിയുന്നകാര്യം.എന്ത് ഒരു വൗച്ചർ മാറാൻ പോലും അവളുടെ സൈനും പിന്നെ

💬 Comments

View all comments