0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]

Author : alby Read All Parts 468

അച്ഛന്റെ കൌണ്ടർ ചെക്കിങും.നമ്മൾ വെറും ഡമ്മി ആയിരുന്നടാ.......എക്സ്പോർട്ടിൽ ഡ്യൂപ്ലിക്കേഷൻ നടത്താന്ന് വച്ചപ്പൊ, ഒന്നിലും ഇടപെടാൻ പറ്റാത്ത പട്ടി ആണെന്ന് അന്ന് മനസിലായി.ഒരു മുറിയിൽ എം ഡി എന്ന ലേബലിൽ ഇരിക്കാൻ മാത്രം വിധിക്കപ്പെട്ടവൻ"

"ഇതിലും ഭേദം ബാംഗ്ലൂർ ആയിരുന്നു. പ്രൊജക്റ്റ്‌ ടെണ്ടർ ചോർത്തിയിട്ട് ആണെങ്കിലും അല്പം കിട്ടപ്പോര് ഉണ്ടായിരുന്നതാ.ഇവിടെ ഇങ്ങനെ ഒന്ന് കിട്ടിയപ്പോൾ സ്വപ്നം കണ്ട നമ്മുക്ക് തെറ്റി.തത്കാലം നീ സമാധാനിക്ക്.എന്നിട്ട് വീട് പിടിക്കാൻ നോക്ക്"

പിന്നീട് വീട്ടിലെത്താനുള്ള തിരക്കിൽ ആയിരുന്നു ഗോവിന്ദ്.പുറപ്പെടാൻ ഒരുങ്ങിയ ഗോവിന്ദിനെ വില്ല്യം കാര്യം ഒന്നുകൂടി ഓർമ്മിപ്പിച്ചു.മാധവന്റെ നിർദേശപ്രകാരം ആ ഗസ്റ്റ്‌ ഹൗസ് പൂട്ടി താക്കോൽ ഓഫീസിൽ മേരിയെ ഏൽപ്പിച്ചു.തത്കാലം വില്ല്യമിനെ മറ്റൊരു ഫ്‌ളാറ്റിലേക്ക് ആക്കിയിട്ടാണ് ഗോവിന്ദ് വീട്ടിലേക്കുള്ള യാത്ര തുടർന്നതും. ***** പതിവില്ലാതെ മുറ്റത്തു കാർ വന്നു നിൽക്കുന്നതുകണ്ട് ഉമ്മറത്തെക്ക് വന്നതാണ് സാവിത്രി.ഇറങ്ങുന്നയാളെ കണ്ടവൾ ആശ്ചര്യപ്പെട്ടു."......വല്യേട്ടൻ......." സാവിത്രി മന്ത്രിച്ചുകൊണ്ട് ഓടി അടുത്തേക്ക് ചെന്നു.

"ഏട്ടൻ ഈ വഴിയൊക്കെ മറന്നുന്നാ കരുതിയെ"

"അപ്പൊ നീയോ?തറവാട്ടിലെക്കുള്ള വരവ് നന്നേ കുറഞ്ഞു.ഒന്ന് വന്നു കാണാം എന്ന് വച്ചപ്പോൾ അവളുടെ ഒരു.........."

"ഒന്ന് പോ ഏട്ടാ.....അറിയാവുന്നതല്ലെ സ്കൂളിലെ തിരക്കും ഇവിടുത്തെ പ്രശ്നങ്ങളും ഒക്കെ?"

"ആഹ് അറിയുന്നുണ്ട്.കഴിഞ്ഞത് കൂടി കേട്ടപ്പോൾ ഇരുപ്പുറച്ചില്ല.അതാ പെട്ടെന്ന്.....ഇന്ന് തന്നെ വരാൻ പറ്റും എന്ന് നിനച്ചതുമല്ല"

സംസാരിച്ചുകൊണ്ട് തന്നെ അവർ പ്രധാന ഹാളിൽ എത്തിയിരുന്നു. അമ്മാവനെ കണ്ടതും ഗായത്രി ഓടി വന്ന് കാൽ തൊട്ടു വന്ദിച്ചു.അവളെ നെറുകയിൽ തലോടി അനുനഗ്രഹം നൽകി അദ്ദേഹം.സാവിത്രിയുടെ കണ്ണുകൾ അവളെ തേടിയെത്തി.ആ നോട്ടം മനസിലായി എന്നത് പോലെ ഗായത്രി അടുക്കള ലക്ഷ്യമാക്കി നടന്നു.

"സാവിത്രി........മാധവൻ?"

"ഏട്ടൻ കൊച്ചി വരെ

💬 Comments

View all comments