0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]

Author : alby Read All Parts 469

പോയതാ.അല്പം വൈകും വരുമ്പോൾ"

".....മ്മ്മ്മ്....."അയാളൊന്ന് മൂളുക മാത്രം ചെയ്തു.

"അവിടെ എന്തുണ്ട് ഏട്ടാ വിശേഷം ഒക്കെ?അങ്ങോട്ടേക്ക് വരണം എന്ന് കരുതും.ഒന്ന് സമയം ഒത്തുകിട്ടണ്ടെ."

"സമയം കിട്ടുന്നതും നോക്കിയിരുന്നാ ഒന്നും നടക്കില്ല സാവിത്രിയെ.നമ്മൾ സമയം കണ്ടെത്തുകയാണ് വേണ്ടത്"

"ഈ ഏട്ടൻ....."സാവിത്രി ചെറു പരിഭവം മുഖത്തു കാട്ടി.

അപ്പോഴേക്കും ഗായത്രി ചായ എടുത്തിരുന്നു.ഊണ് മേശയിലിരുന്നു ചായ ഊതിക്കുടിക്കുമ്പോൾ ഗായത്രി അമ്മാവന് മുറി തയ്യാറാക്കിയിരുന്നു.

അപ്പോഴും താഴെ എന്ത് നടക്കുന്നു എന്നതറിയാതെ വീണയും ശംഭുവും തങ്ങളുടെ പ്രണയം പങ്കുവക്കുകയായിരുന്നു.അവരുടെ ലോകത്തിരിക്കുമ്പോൾ ചുറ്റുമുള്ളത് അവർ മറക്കാൻ പഠിച്ചിരുന്നു.അത് കൊണ്ടുതന്നെ ബാൽക്കണിയിൽ ഇരുന്നിട്ട് പോലും താഴെ കാർ വന്നത് അവർ അറിഞ്ഞതെയില്ല.ശംഭുവിന്റെ നെഞ്ചിൽ ചാരി അവനോട് കൊഞ്ചുകയാണ് അവൾ.അവന്റെ മുന്നിൽ അവളൊരു വെറും പൈങ്കിളി പെണ്ണായി മാറി.

".....ശംഭുസേ....."

".....മ്മ്മ്മ്......."

"എന്നെയൊന്നു വീട്ടിൽ കൊണ്ട് പോവോ?"

"എന്താ പെട്ടെന്നൊരു പൂതി?"

"അല്ല....കെട്ടിന്റെ അന്ന് ചെന്നത് അല്ലാതെ അങ്ങോട്ടേക്കൊന്ന് പോയത് കൂടിയില്ല.ശരിക്കും അതൊക്കെ ഒരു ചടങ്ങാ.ഇപ്പൊ അമ്മ സമ്മതിച്ച നിലക്ക് ഒന്ന് നിന്നിട്ട് വരാം ശംഭുസേ."

"ഈ പ്രശ്നങ്ങളുടെ ഇടയിൽ തന്നെ വേണോ പെണ്ണെ?"

അത് കേട്ടതും അവളുടെ മുഖം വാടി. അവൻ പോകാം എന്ന് സമ്മതിച്ചതും അവളുടെ മുഖം വിടർന്നു.അവന്റെ കവിളിൽ ഒരു ചുംബനം കൊടുത്തിട്ട് അവന്റെ മടിയിൽ നിന്നെഴുന്നെറ്റ നേരം മുറ്റത്തൊരു കാർ കിടക്കുന്നത് അവൾ കണ്ടു."ആരോ താഴെ വന്നല്ലോ ശംഭുസേ!"

അതു കേട്ടവൻ താഴേക്ക് നോക്കി. ആ സമയം ഗോവിന്ദിന്റെ കാറും പടികടന്നെത്തി."ഇവനും വന്നോ?" അതിശയോക്തിയിൽ ശംഭു തിരക്കി.

"എന്തായാലും ശംഭുസ് ഇവിടെ നിക്ക്. ഞാൻ നോക്കിയിട്ട് വരാം."

അവന്റെ സമ്മതം

💬 Comments

View all comments