0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]

Author : alby Read All Parts 470

കിട്ടിയതും വീണ താഴേക്ക് ചെന്നു.അപ്പോൾ ഗോവിന്ദ് അമ്മാവനൊപ്പം ഇരുന്ന് സംസാരിക്കുന്നുണ്ട്."മോളിവിടെ ഉണ്ടായിരുന്നൊ?"അയാൾ തിരക്കി.

"ഞാൻ മുകളിൽ....ഒന്നുറങ്ങിപ്പൊയി"

"കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചതെയുള്ളൂ,അപ്പോഴേക്കും ആളിങ്ങെത്തി."

"വീണാ....ഒരു ചായ കിട്ടുവോ?" അമ്മാവൻ അടുത്തിരിക്കുന്നത് മുതലാക്കി അവൻ ചോദിച്ചു.

കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ച വീണ ഗോവിന്ദിനെ ഒന്ന് നോക്കിയിട്ട് അടുക്കളയിലെക്ക് നടന്നു."എന്താ വീണാ ഇത് കടുപ്പം ഇല്ലല്ലോ,എന്നാൽ മധുരത്തിന് ഒരു കുറവുമില്ല.ഇനിയെന്നാ ഇതൊക്കെ ഒന്ന് പഠിക്കുക."വീണ കൊടുത്ത ചായ അല്പം കുടിച്ചിറക്കിയ ശേഷം ഗോവിന്ദ് പറഞ്ഞു.അമ്മാവന്റെ സാന്നിധ്യം അവൻ മുതലെടുക്കാൻ തീരുമാനിച്ചിരുന്നു.കാരണം സാവിത്രി പോലും അയാളെ എതിർത്ത് പറയില്ല എന്നതുകൊണ്ട് തന്നെ.

വീണ അവനെയൊന്ന് കലിപ്പിച്ചു നോക്കി.

"നീ നോക്കി പേടിപ്പിക്കണ്ട.ഉള്ളത് പറഞ്ഞാൽ നിനക്ക് പിടിക്കില്ലല്ലോ." അവൻ അവസരം മുതലെടുക്കുകയാണെന്ന് അവൾക്ക് മനസിലായി.സാവിത്രിയും എന്ത് പറയണം എന്നറിയാതെ നിൽക്കിന്നു. പിന്നിൽ ഗായത്രിയും.കാരണം അവൾ പറഞ്ഞു തുടങ്ങിയാൽ ശംഭു ആരെന്ന് കൂടെ പറയേണ്ടി വരും. സ്വന്തം ആങ്ങളമാരെ നല്ലവണ്ണം അറിയുന്ന സാവിത്രി ശംഭുവിനെ ഓർത്തു മാത്രമാണ് നിയന്ത്രിക്കുന്നത്

"ഗോവിന്ദ് നീ എന്താ ഇങ്ങനെ.അല്പം മയത്തിലൊക്കെ പറഞ്ഞൂടെ.ഇനി മോള്‌ ശ്രദ്ധിച്ചോളും"അമ്മാവൻ ഗോവിന്ദിന്റെ പുറത്ത് തട്ടി പറഞ്ഞു.

".....മ്മ്മ്....."അവനൊന്ന് മൂളിയിട്ട് ചായക്കപ്പ് തിരികെ കൊടുത്തു.

"ഒന്ന് ഫ്രഷ് ആയിട്ട് വരാം അമ്മാവാ." അതും പറഞ്ഞു ഗോവിന്ദ് മുകളിൽ പോകാൻ തുടങ്ങി.ഒപ്പം മുകളിലേക്ക് വരാൻ വീണയെ കണ്ണു കാട്ടി.മറ്റു വഴി ഇല്ലാത്തതിനാൽ കപ്പ് അടുക്കളയിൽ വച്ച് അവൾ പോകുവാൻ തുടങ്ങി. അപ്പോഴേക്കും അമ്മാവനും മുറിയിൽ കയറിയിരുന്നു.

"മോളെ...... ഒന്ന് അഡ്ജസ്റ്റ് ചെയ്യടി. അമ്മ നോക്കിക്കോളാം.ഇപ്പൊ ഏട്ടന്റെ വരവ് ഞാൻ പ്രതീക്ഷിച്ചതല്ല"

"ചെയ്യാം....പക്ഷെ ഗോവിന്ദ് കൂടുതൽ

💬 Comments

View all comments