Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]
പിഴിഞ്ഞു വിടാം.മുന്നോട്ട് വല്ലതും വീണുകിട്ടിയാൽ അവന്റെ ചാറു ഞാനെടുക്കും."
രാജീവന്റെ നിർദ്ദേശപ്രകാരം പത്രോസ് സുരയെ തേടിയിറങ്ങി. പിന്നാലെ രാജീവനും ഒരു സംഘം പോലീസുകാരുമുണ്ട്.ഇരുമ്പ് സ്ഥിരം കയറുന്ന ബാർ അറിയാമായിരുന്ന പത്രോസിന്,ബാർ കൗണ്ടറിൽ നിന്ന് തന്റെ ഇഷ്ട്ട ബ്രാൻഡ് ഓൾഡ് മങ്ക് റം നുണഞ്ഞിറക്കുന്ന സുരയെ കണ്ടു കിട്ടാൻ വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല.തന്റെ മൂന്നാമത്തെ ലാർജും ആസ്വദിച്ചു നുണയുന്ന സുരയുടെ തോളിൽ പത്രോസിന്റെ കൈ അമർന്നു.തിരിഞ്ഞുനോക്കിയ സുര പത്രോസിനെ കണ്ടതും വെളുക്കനെ ഒന്ന് ചിരിച്ചു.
"എന്നാൽ പോയാലോ ഇരുമ്പേ?" പത്രോസ് ചോദിച്ചു.
"ഇത് തുടങ്ങിയല്ലോ പത്രോസ് സാറെ. തീർന്നിട്ട് പോരെ?"
"ഫ......നായെ......നീ തർക്കുത്തരം പറയുന്നോ?"പത്രോസിന്റെ ആ ചോദ്യത്തിന് സുരയൊന്ന് ചിരിക്കുക മാത്രം ചെയ്തു.
ഇരുമ്പിനെയും മഫ്തിയിലുള്ള പത്രോസിനെയും അറിയുന്ന ചിലർ അവിടെയുണ്ടായിരുന്നു.ഒരു നല്ല ഫൈറ്റ് കാണാം എന്ന് കൊതിച്ചു അല്പം ഭയത്തോടെയെങ്കിലും അവർ അങ്ങോട്ട് നോക്കുന്നുണ്ട്.ബാർ ജീവനക്കാർ പകച്ചു നിൽക്കുന്നു. കാരണം ഒരടി പൊട്ടിയാൽ ആരോടും പരാതി പറയുക വയ്യ,അന്നത്തെ കച്ചോടം ഒരു വഴിക്കാവുകയും ചെയ്യും.കാരണം ഒരു സൈഡിൽ പോലീസും മറു വശത്ത് കറതീർന്ന ഗുണ്ടയുമാണ്.
"കൈയെടുക്ക് സാറെ....."സുര അല്പം കടുപ്പിച്ചു തന്നെ പറഞ്ഞു.
"ഇല്ലെങ്കിൽ?"ഒരു മറു ചോദ്യമായിരുന്നു അതിനുള്ള മറുപടി.
പക്ഷെ പത്രോസ് ഒരു നടക്കു പോകില്ല എന്ന് മനസിലായ സുര പെട്ടെന്ന് വെട്ടിത്തിരിഞ്ഞു കയ്യിലെ മദ്യം അയാളുടെ മുഖത്തേക്ക് ഒഴിച്ചു. കണ്ണിൽ അല്പം പോയതിനാൽ പത്രോസിന്റെ കണ്ണുകൾ നീറി ഇരുട്ട് കയറാൻ തുടങ്ങി.അതെ സമയം തന്നെ അടിനാഭി നോക്കി സുര ഒന്ന് കൊടുക്കുകയും ചെയ്തു.
പത്രോസ് താഴേക്ക് വെച്ചിരുന്നതും ഇരുമ്പിന്റെ ചുറ്റും നാലഞ്ചുപേര് വളഞ്ഞു.അതിൽ ഉണ്ടായിരുന്ന
💬 Comments
View all comments