0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Author : alby Read All Parts 667

ഒരാൾ അയാൾക്ക് നേരെ തോക്ക് ചൂണ്ടി."ആരിത് എസ് ഐ സാറോ? " സുര ചിരിയോടെ ചോദിച്ചു.

"നിന്റെ ഈ ചിരി ഞാൻ നിർത്തിക്കുന്നുണ്ട്.മര്യദക്ക് വന്നാൽ നിനക്ക് നന്ന്."അതോടൊപ്പം പത്രോസിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദേശം നൽകുകയും ചെയ്തു.ആ നിർദേശം പാലിച്ചുകൊണ്ട് രണ്ടുപേർ അയാളെ താങ്ങി പുറത്തേക്ക് നടന്നു.

"സാറെ.....ആത്മവിശ്വാസം നല്ലതാ. അത് ആസ്ഥാനത്താവരുതെന്ന് മാത്രം."

"ഗൺ പോയിന്റിൽ നിൽക്കുമ്പോഴും നിന്റെയീ കോൺഫിഡൻസ്,എന്നെ അത്ഭുതപ്പെടുത്തുന്നു.ഞാൻ വിചാരിച്ചതിലും ടഫ് ആണ് നീ."

"ഇതൊക്കെ എന്തോന്ന് സാറെ. ഇതിലും വലുത് കണ്ടിട്ടുണ്ട് സുര. പിന്നെ ഇപ്പൊൾ പ്രതികരിക്കാത്തത്, കുടിച്ചുകൊണ്ടിരിക്കുന്നവർ നമ്മുടെ ഒരു ഷോ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഞാൻ വിട്ടു പിടിക്കുന്നത് ഇതിലെ ജീവനക്കാരെ ഓർത്തിട്ടാ.എന്തിനാ സാറെ ഇവിടെ അലങ്കോലമാക്കിയിട്ട് ആ പാവങ്ങളുടെ മൂന്ന് നാല് ദിവസത്തെ ജോലി കളയുന്നത്."

"അപ്പൊ നിനക്ക് ഉരസാൻ താല്പര്യം ഇല്ല അല്ലയോ?"

"വേണ്ട സാറെ........മറ്റൊരു അവസരത്തിൽ ആയിരുന്നു എങ്കിൽ ഒന്ന് നോക്കാമായിരുന്നു.ഇനി സാറിന് നിർബന്ധം ആണേൽ നമ്മുക്ക് ഒരു ഫുള്ളിനോട് കൊമ്പ് കോർക്കാം. അവസാനം എണീറ്റു നിൽക്കുന്നവൻ ജയിക്കും......അവൻ ചോദിക്കുന്നത് തോറ്റവൻ കൊടുക്കുകയും ചെയ്യും. എന്താ സാറെ.....ഒരു കൈ നോക്കുന്നോ.ഞാൻ മൂന്നെണ്ണം അടിച്ചത് സാറ് ബോണസ് ആയിട്ട് വച്ചോ."

"നായിന്റെ മോനെ.......പോലിസിനിട്ട് ഉണ്ടാക്കുന്നൊടാ...."

"നായ അല്ല സാറെ.....എന്റെ അച്ഛൻ നല്ലൊരു നായര് ആയിരുന്നു.ഇനി ആ പറഞ്ഞത് സാറിന്റെ കാര്യത്തിൽ ശരിയാണോ എന്നറിയില്ല."

"തന്തക്ക് പറയുന്നോ...പന്ന കഴുവേറി മോനെ.......?"നിന്നെ ഞാനിന്ന്...... ഇവനെ തൂക്കി ജീപ്പിൽ ഇടടോ." രാജീവ്‌ ആക്രോശിച്ചു.

"എന്ത് വകുപ്പിലാ സാറെ....?"

"നിന്റെ തള്ള ഇരട്ട പെറ്റതിന്റെ വകുപ്പിൽ......ചിലക്കാതെ വന്നു കേറ് ജീപ്പിൽ....ഇല്ലേൽ ഒടിച്ചു മടക്കി കൊണ്ടുപോകാനും അറിയാം."

💬 Comments

View all comments